ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

14 Jul 2022

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഞാറ്റുവേലചന്ത സംഘടിപ്പിച്ചു. 🫒🫒🫒🫒🫒🫒

 

ഭക്ഷ്യ സ്വയം പര്യാപ്തത ലക്ഷ്യം വെച്ച് സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിലേക്ക് എന്ന പദ്ധതിയുടേയും കാര്‍ഷിക വിജ്ഞാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടരഞ്ഞി കൃഷിഭവന്‍ പരിസരത്ത് വെച്ച് നടന്ന ഞാറ്റുവേലച്ചന്തയുടെയും കര്‍ഷക സഭകളുടെയും ഉദ്ഘാടനം ബഹു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് മേരി തങ്കച്ചന്‍ അധ്യക്ഷം വഹിച്ച പരിപാടിയില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ ജെറീന റോയ്, വി എസ് രവീന്ദ്രന്‍, റോസിലി ടീച്ചര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി എ നസീര്‍, സുരേഷ് ബാബു, ബോബി ഷിബു, ബിന്ദു ജയന്‍, കൃഷി അസ്സിസ്റ്റന്റ് ഡയറക്ടര്‍ ലേഖ കെ കെ, സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി എം തോമസ് മാസ്റ്റര്‍ കേരസമിതി പ്രസിഡന്റ് കെ വി ജോസഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. വി എഫ് പി സി കെ ഡപ്യൂട്ടി മാനേജർ സഞ്ജയൻ ടി കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ കേരസമിതി ഭാരവാഹികള്‍ എന്നിവരും വിവിധ വാര്‍ഡുകളില്‍ നിന്നുമുള്ള കര്‍ഷകരും ചടങ്ങില്‍ പങ്കെടുത്തു . കൃഷി ഓഫീസര്‍ മൊഹമ്മദ് പി എം സ്വാഗതവും കൃഷി അസ്സിസ്സ്റ്റന്റ് മിഷേല്‍ ജോര്‍ജ് നന്ദിയും പറഞ്ഞു.

 വെജിറ്റബിള്‍ ഫ്രൂട്സ് ആന്‍ഡ് പ്രൊമോഷന്‍ കൗണ്‍സിലില്‍ന്റെയും തിരുവമ്പാടി അഗ്രോ സര്‍വ്വീസ് സെന്ററിന്റെയും സ്റ്റാളുകളും കര്‍ഷകരുടെ ഉല്‍പ്പന്നങ്ങളും നടീല്‍ വസ്തുക്കളും മിതമായ നിരക്കില്‍ ചന്തയില്‍ കര്‍ഷകര്‍ക്ക് ലഭ്യമായി. കൂടാതെ ഒരു കോടി ഫലവൃക്ഷത്തൈ വിതരണ പദ്ധതി പ്രകാരം ടിഷ്യുകള്‍ച്ചര്‍ നേന്ത്രവാഴ, സപ്പോട്ട ഗ്രാഫ്റ്റ് എന്നിവ സബ്സീഡി നിരക്കിലും നേന്ത്രവാഴക്കന്ന് സൗജന്യമായും സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതി പ്രകാരം കുരുമുളക് തൈകള്‍ സൗജന്യമായും വിതരണം ചെയ്തു.

ഇതോടനുബന്ധിച്ച് കര്‍ഷക ഉല്പാദക കമ്പനി രൂപീകരണവുമായി ബന്ധപ്പെട്ട് കൃഷിഭവന്‍ ഹാളില്‍ നടന്ന സെമിനാറില്‍ ഏണസ്റ്റ് ആന്‍ഡ് യങ് ജില്ലാ കോ ഓഡിനേറ്റര്‍ അരുള്‍ എം കര്‍ഷക താല്പര്യ സംഘങ്ങളുടെ പ്രസക്തിയും വിപണന സാധ്യതകളും എന്ന വിഷയം അവതരിപ്പിച്ച് സംസാരിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും കര്‍ഷക ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നതിന് തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ കര്‍ഷകര്‍ മുന്നോട്ടു

വന്നു. വാര്‍ഡുകളില്‍ രൂപീകരിക്കുന്ന സംഘങ്ങള്‍ക്ക് പരിശീലനവും സഹായവും ബന്ധപ്പെട്ട് ഏജന്‍സികള്‍ സമയ ബന്ധിതമായി നല്‍കുന്നതാണെന്ന് കൃഷി അസ്സിസ്റ്റന്റ് ഡയറകടര്‍ ലേഖ കെ കെ അറിയിച്ചു.