മണ്ണിന്റെ ആരോഗ്യപരിപാലന പദ്ധതിയിൽ കീഴില്‍ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കര്‍ഷകരുടെ കൃഷിയിടത്തില്‍ നിന്നും പരിശോധനയ്ക്കായി ശേഖരിച്ച മണ്ണ് സാമ്പിളുകള്‍ പരിശോധിക്കുന്നതിനായി തിക്കോടി സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബ് യുണിറ്റ് കൂടരഞ്ഞി പഞ്ചായത്ത് ഓഫീസിന് സമീപം നടത്തിയ ക്യാമ്പിന്റെയും കാര്‍ഷിക യന്ത്രവല്‍ക്കരണ പദ്ധതിയിൽ കീഴില്‍ കേരള അഗ്രോ ഇന്‍ഡസ്ട്രീസ്സ് കോര്‍പറേഷന്റെ സഹകരണത്തോടെ സൗജന്യ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയുടെയും ഉദ്ഘാടനം രജിസ്ട്റേഷന്‍ സര്‍ട്ടിഫിക്കറ്റ് കേരസമിതി സെക്രട്ടറി പയസ് ജോസഫിന് നല്‍കിക്കൊണ്ട് ബഹു കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആദര്‍ശ് ജോസഫ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ വികസന കാര്യ സ്ഥിരം സമിതി ചെയര്‍ പേഴ്സണ്‍ ജെറീന റോയ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ വി എസ് രവീന്ദ്രന്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍ പേഴ്സണ്‍ റോസിലി ടീച്ചര്‍ , ഭരണ സമിതി അംഗങ്ങളായ ബോബി ഷിബു, എല്‍സമ്മ ജോര്‍ജ്, സീന ബിജു, ബിന്ദു ജയന്‍, ജോണി വാണിപ്ലാക്കല്‍, ജോസ് തോമസ് മാവറ, കൃഷി ഓഫീസര്‍ മൊഹമ്മദ് പി എം, സെക്രട്ടറി അന്‍സു ഒ എ, കാര്‍ഷിക വികസന സമിതി അംഗം ടി ടി തോമസ്, രാജേഷ് സിറിയക്, കൃഷി അസ്സിസ്റ്റന്റ് മിഷേല്‍ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
ഉച്ചയ്ക്ക് ശേഷം മണ്ണ് പരിശോധന ഫലം ബഹു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ അധ്യാപകരുടെ നേതൃത്വത്തില്‍ മണ്ണ് പരിശോധന ലാബ് സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കി . യന്ത്രവല്‍ക്കരണവുമായി ബന്ധപ്പെട്ട രജിസ്റ്റ്റേഷന്‍ ഹെല്പ് ഡെസ്ക് കൃഷിഭവന് മുൻപിൽ വൈകുന്നേരം മൂന്നു മണി വരെ പ്രവർത്തിച്ചു.