26 Aug 2014
23 Aug 2014
കൂടരഞ്ഞി ക്യഷിഭവനില്‍ പച്ചക്കറി വിത്തുകളും തൈകളും വിതരണത്തിനെത്തി...
കൂടരഞ്ഞി ക്യഷിഭവനില്‍ സൌജന്യ പച്ചക്കറി വിത്തുകളും തൈകളും വിതരണത്തിനെത്തിയിട്ടുണ്ട്. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് പദ്ധതി പ്രകാരമുള്ള കോവല്‍, കറിവേപ്പ്, മുരിങ്ങ എന്നിവയുടെ തൈകളും ക്യഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതി 2014-15 പ്രകാരമുള്ള പച്ചക്കറി വിത്തുകളുമാണ് വിതരണത്തിനെത്തിയിട്ടുള്ളത്. താല്പര്യമുള്ള കര്‍ഷകര്‍ക്ക് കൂടരഞ്ഞി ക്യഷിഭവനില്‍ നിന്നും വിത്തും തൈകളും സൌജന്യമായി ലഭിക്കുന്നതാണ്.
22 Aug 2014
സംസ്ഥാന കര്‍ഷക ദിനാഘോഷം 2014 ചിത്രങ്ങളിലൂടെ...
കോഴിക്കോട് മറൈന്‍ ഗ്രൌണ്ടില് ആഗസ്റ്റ് 16 മുതല്‍ 19 വരെ നടന്ന സംസ്ഥാന കര്‍ഷക ദിനാഘോഷപരിപാടികള്‍ ചിത്രങ്ങളിലൂടെ....

20 Aug 2014
18 Aug 2014
കൂടരഞ്ഞിയില്‍ കര്‍ഷകദിനാചരണം നടത്തി
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സുവർണ്ണ ജൂബിലി ഹാളിൽ വെച്ച് കർഷദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ ഇലവുങ്കൽ അധ്യക്ഷത വഹിച്ച ചടങ്ങ് സി. മോയിൻകുട്ടി എം. എൽ. എ. ഉദ്ഘാടനം ചെയ്തു. മികച്ച കർഷകരായി തെരെഞ്ഞെടുക്കപ്പെട്ട ഗോപാലൻ ആലക്കൽ, റോസമ്മ ജോൺ കണ്ണീറ്റുകണ്ടത്തിൽ, മാത്യു പേപ്പതിയിൽ, വിൽസൺ കുറുവത്താഴത്ത്, രാജേഷ് സിറിയക് മണിമലത്തറപ്പിൽ, വി. എ. നസീർ വെഞ്ചാംപുറത്ത് എന്നിവരെ ആദരിക്കുകയും ഉപഹാര സമർപ്പണം നടത്തുകയും ചെയ്തു.
6 Aug 2014
പച്ചക്കറി വികസന പദ്ധതി 2013-14 - കര്ഷകന്: ജോണ്‍ കുരീകാട്ടില്‍
![]() |
ജോണ്‍ കുരീകാട്ടില്‍ |
കൂടരഞ്ഞിയിലെ മികച്ച കര്‍ഷകനായ ജോണ്‍
കുരീകാട്ടില്‍ ക്യഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതി 2013-14
പ്രകാരമുള്ള കൂടരഞ്ഞി പച്ചക്കറി ക്ലസ്റ്ററിലുള്‍പ്പെടുത്തിയ തന്റെ പച്ചക്കറിത്തോട്ടത്തില്‍ നിന്ന് ഈ വര്‍ഷം മികച്ച വിളവാണ് ലഭിച്ചിരിക്കുന്നത്. കൂടരഞ്ഞി പെട്രോള്‍ പമ്പിനു പുറകു വശത്തായി പാട്ടത്തിനെടുത്ത ഒരേക്കര്‍ സ്ഥലത്താണ് അദ്ദേഹം പച്ചക്കറിക്ക്യഷി ചെയ്തിരിക്കുന്നത്. പയര്‍, പാവല്‍, മുളക്,
കാരറ്റ്, കാബേജ്, കോളിഫ്ലവര്‍, ബീറ്റ്റൂട്ട്, കക്കിരി, വെള്ളരി എന്നിവ
കൂടരഞ്ഞി ക്യഷി ഭവന്റെ സഹായത്തോടെ ഈ
തോട്ടത്തില്‍ അദ്ദേഹം ക്യഷി ചെയ്യുന്നു. ശൈത്യകാല വിളകളായ കാബേജ്, കോളിഫ്ലവര്‍ , കാരറ്റ് തുടങ്ങിയവക്ക് ഹൈബ്രിഡ് വിത്തുകള്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. എന്‍ എസ് 183 എന്ന ഇനം വിത്തുകള്‍ കാബേജ് ക്യഷിക്കും ബസന്ത് ഇനം കോളിഫ്ലവറിനും സൂപ്പര്‍ കുറോഡ ഇനം കാരറ്റിനും മധുര് ഇനം ബീറ്റ്റൂട്ടിനും ഉപയോഗിച്ചിരിക്കുന്നു. എല്ലാ വര്‍ഷവും പച്ചക്കറിക്ക്യഷി
ചെയ്യുന്ന അദ്ദേഹം പോളി ഹൌസും മറ്റു സംവിധാനങ്ങളും ഉപയോഗിച്ച്
പച്ചക്കറിത്തൈകള്‍ ഉല്പാദിപ്പിച്ച് വി എഫ് പി സി കെയ്ക്ക് നല്‍കുന്നുണ്ട്. പച്ചക്കറിക്ക്യഷിക്കും മറ്റ് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കും കൂടെ സഹായത്തിനായി ഭാര്യ സോഫിയും അദ്ദേഹത്തോടൊപ്പമുണ്ട്
ജോണ്‍ കുരീകാട്ടിലിന്റെ ഫോണ്‍ നം : 9539101823
Subscribe to:
Posts (Atom)