ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

18 Aug 2014

കൂടരഞ്ഞിയില്‍ കര്‍ഷകദിനാചരണം നടത്തി



                           കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സുവർണ്ണ ജൂബിലി ഹാളിൽ വെച്ച് കർഷദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബാ­സ്റ്റ്യൻ ഇലവുങ്കൽ അധ്യക്ഷത വഹിച്ച ചടങ്ങ് സി. മോയിൻകുട്ടി എം. എൽ. എ. ഉദ്ഘാടനം ചെയ്തു. മികച്ച കർഷകരായി തെരെഞ്ഞെടുക്കപ്പെട്ട ഗോപാലൻ ആലക്കൽ, റോസമ്മ ജോൺ കണ്ണീറ്റുകണ്ടത്തിൽ, മാത്യു പേപ്പതിയിൽ, വിൽസൺ കുറുവത്താഴത്ത്, രാജേഷ് സിറിയക് മണിമലത്തറപ്പിൽ, വി. എ. നസീർ വെഞ്ചാംപുറത്ത് എന്നിവരെ ആദരിക്കുകയും ഉപഹാര സമർപ്പണം നടത്തുകയും ചെയ്തു.  



കൃഷി ഓഫീസർ ജിഷ പി. ജി. സ്വാഗതം ആശംസിച്ചു പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, ജില്ലാ പഞ്ചായത്ത് മെമ്പർ മുഹമ്മദ് മോൻഹാജി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ രാജു താമരക്കുന്നേൽ, ജോർജ്ജ് പുലക്കുടിയിൽ, ഷാനിബ ഷാഹിദ്, മെമ്പർമാരായ സി. കെ. കാസിം, ടെൽമി അബ്രാഹം, എൽസമ്മ ജോർജ്, നബീസ കാരത്തൊടി, എം ടി സൈമൺ, കൂടരഞ്ഞി സഹകരണ ബാങ്ക് പ്രസിഡന്റ് പി എം തോമസ് മാസ്റ്റർ, സംഘടനാ  പ്രതിനിധികൾ ജോസ് പള്ളിക്കുന്നേൽ, വി വി ജോൺ വണ്ടാനത്ത്, നസീർ വി എ, കെ എം അബ്ദുറഹിമാൻ, മാത്യു പാലക്കത്തടത്തിൽ, സുബ്രഹ്മണ്യൻ, വ്യപാരി വ്യവസായി എകോപന സമിതി പ്രസിഡന്റ് ജിജി കട്ടക്കയം, കൂടരഞ്ഞി ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് ജെയിംസ്‌ കൂട്ടിയാനിക്കൽ എന്നിവർ ആശംസകളർപ്പിച്ചു കൃഷി അസിസ്റ്റന്റ് മിഷേൽ ജോർജ് നന്ദി പറഞ്ഞു.