ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

13 Aug 2014

സംസ്ഥാനതല കര്‍ഷക ദിനാഘോഷവും കര്‍ഷക അവാര്‍ഡ് വിതരണവും... 


            സംസ്ഥാനതല കര്‍ഷക ദിനാഘോഷവും കര്‍ഷക അവാര്‍ഡ് വിതരണവും 2014 ആഗസ്റ്റ് 16 മുതല്‍ 19 വരെയുള്ള തീയതിയില്‍ കോഴിക്കോട് മറൈന്‍ ഗ്രൌണ്ട് ( ബീച്ച്)ല്‍ വെച്ച് നടക്കുന്നു. ക്യഷി- മ്യഗസംരക്ഷണ വകുപ്പുകളുടെ സംയുക്താഭി മുഖ്യത്തിലാണ് ചടങ്ങ് നടക്കുന്നത്.


            ചടങ്ങിന്റെ ഉദ് ഘാടനം 16.8.2014 ശനിയാഴ്ച വൈകുന്നേരം 5.00 മണിക്ക് ബഹു കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കുന്നു. ബഹു ക്യഷി- മ്യഗ സംരക്ഷണ വകുപ്പ് മന്ത്രി ശ്രീ. കെ. പി. മോഹനന്‍ അവര്‍കളുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ബഹു. മന്ത്രിമാരായ ശ്രീ പി കെ കുഞ്ഞാലിക്കുട്ടി, ശ്രീ എം കെ മുനീര്‍ , ശ്രീ കെ സി ജോസഫ്, ശ്രീ പി കെ അബ്ദുറബ്ബ്, ശ്രീ മഞ്ഞളാംകുഴി അലി, കുമാരി പി കെ ജയലക്ഷ്മി, ബഹു കോഴിക്കോട് മേയര്‍, എം പിമാര്‍ ,എം എല്‍ എ മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജനപ്രധിനിധികള്‍ തുടങ്ങിയ വിശിഷ്ട വ്യക്തികള്‍ സന്നിഹിതരാവും . കേരള  കര്‍ഷകന്‍ മാസികയുടെ അറുപതാം വാര്‍ഷികത്തോടനുബ ന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീര്‍ പ്രകാശനം ചെയ്യും.

             ക്യഷി-മ്യഗ സംരക്ഷണ- മണ്ണു സംരക്ഷണ മേഖലകളിലെ മികച്ച കര്‍ഷകര്‍ ക്കുള്ള സംസ്ഥാനതല അവാര്‍ഡുകള്‍ പ്രസ്തുത ചടങ്ങില്‍ വിതരണം ചെയ്യും . ഉദ്ഘാടന ദിവസം മലബാറിന്റെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന നിശ്ചല ദ്യശ്യങ്ങള്‍ അണിനിരത്തികൊണ്ട് വര്‍ണശബളമായ ഘോഷയാത്ര സംഘടിപ്പിക്കും കര്‍ഷകരെ കൂടാതെ വിവിധ ജില്ലകളില്‍ നിന്നുള്ള അഗ്രോ സര്‍ വ്വീസ് സെന്ററുകളിലെ കര്‍മ്മസേന, കുടുംബശ്രീ, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ , കാര്‍ഷിക കര്‍മ്മസേന തുടങ്ങിയവര്‍ പങ്കെടുക്കുന്ന മാര്‍ച്ച് പാസ്റ്റും ഉണ്ടായിരിക്കുന്നതാണ്. ഉദ്ഘാടന ദിനത്തില്‍ മലബാറിന്റെ തനത് ആയോധന കലയായ കളരിപ്പയറ്റ് സം ഘടിപ്പിക്കും. 

             മേളയോടനുബന്ധിച്ച് പതിനാറാം തീയതി മുതല്‍ 4 ദിവസങ്ങളായി സര്‍ക്കാര്‍ വകുപ്പുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, സഹകരണ - പൊതുമേഖലാ സ്ഥാപനങ്ങള്‍, തുടങ്ങിയവയുടെ പ്രദര്‍ശന സ്റ്റാളുകള്‍ ഒരുക്കുന്നതാണ്. പൊതുജങ്ങളെ കാര്‍ഷിക സംസ്ക്യതിയിലേക്ക് തിരിച്ചെത്തിക്കുന്നതിനായി കാര്‍ഷിക വ്യത്തിയുമായി ബന്ധപ്പെട്ട കലാകായിക പ്രവ്യത്തിപരിചയ മത്സരങ്ങള്‍ നടത്തുന്നു. മേളയുടെ സായഹ്നങ്ങളില്‍ ഗാനമേള , നാടന്‍ കലാമേളകള്‍, ഗസല്‍, ഓര്‍ക്കസ്ട്ര, ന്യത്തന്യത്യങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ച കലാസന്ധ്യയും ഒരുക്കിയിട്ടുണ്ട്.

          മേളയില്‍ 18,19 തീയതികളില്‍ കേരസമ്യദ്ധി, ശാസ്ത്രീയ പച്ചക്കറിക്ക്യഷി, കറവപ്പശുക്കളുടെ ശാസ്ത്രീയ തീറ്റക്രമവും - പരിപാലനവും തുടങ്ങി ക്യഷി മ്യഗ സംരക്ഷണ - ക്ഷീര മേഖലകളിലെ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകളും നടക്കുന്നു.