ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

6 Aug 2014

പച്ചക്കറി വികസന പദ്ധതി 2013-14 - കര്‍ഷകന്‍: ജോണ്‍ കുരീകാട്ടില്‍



ജോണ്‍ കുരീകാട്ടില്‍ 
        കൂടരഞ്ഞിയിലെ മികച്ച കര്‍ഷകനായ ജോണ്‍ കുരീകാട്ടില്‍ ക്യഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതി 2013-14 പ്രകാരമുള്ള കൂടരഞ്ഞി പച്ചക്കറി ക്ലസ്റ്ററിലുള്‍പ്പെടുത്തിയ തന്റെ പച്ചക്കറിത്തോട്ടത്തില്‍ നിന്ന് ഈ വര്‍ഷം മികച്ച വിളവാണ് ലഭിച്ചിരിക്കുന്നത്. കൂടരഞ്ഞി പെട്രോള്‍ പമ്പിനു പുറകു വശത്തായി പാട്ടത്തിനെടുത്ത ഒരേക്കര്‍ സ്ഥലത്താണ് അദ്ദേഹം പച്ചക്കറിക്ക്യഷി ചെയ്തിരിക്കുന്നത്. പയര്‍, പാവല്‍, മുളക്, കാരറ്റ്, കാബേജ്, കോളിഫ്ലവര്‍, ബീറ്റ്റൂട്ട്, കക്കിരി, വെള്ളരി എന്നിവ കൂടരഞ്ഞി ക്യഷി ഭവന്റെ സഹായത്തോടെ ഈ തോട്ടത്തില്‍ അദ്ദേഹം ക്യഷി ചെയ്യുന്നു. ശൈത്യകാല വിളകളായ കാബേജ്, കോളിഫ്ലവര്‍ , കാരറ്റ് തുടങ്ങിയവക്ക് ഹൈബ്രിഡ് വിത്തുകള്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. എന്‍ എസ് 183 എന്ന ഇനം വിത്തുകള്‍ കാബേജ് ക്യഷിക്കും ബസന്ത് ഇനം കോളിഫ്ലവറിനും സൂപ്പര്‍ കുറോഡ ഇനം കാരറ്റിനും മധുര്‍ ഇനം ബീറ്റ്റൂട്ടിനും ഉപയോഗിച്ചിരിക്കുന്നു. എല്ലാ വര്‍ഷവും പച്ചക്കറിക്ക്യഷി ചെയ്യുന്ന അദ്ദേഹം പോളി ഹൌസും മറ്റു സംവിധാനങ്ങളും ഉപയോഗിച്ച് പച്ചക്കറിത്തൈകള്‍ ഉല്‍പാദിപ്പിച്ച് വി എഫ് പി സി കെയ്ക്ക് നല്‍കുന്നുണ്ട്. പച്ചക്കറിക്ക്യഷിക്കും മറ്റ് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കും കൂടെ സഹായത്തിനായി ഭാര്യ സോഫിയും അദ്ദേഹത്തോടൊപ്പമുണ്ട്
ജോണ്‍ കുരീകാട്ടിലിന്റെ ഫോണ്‍ നം : 9539101823 


ക്യഷി ഓഫീസര്‍ ജിഷ പി ജിക്കൊപ്പം 


അസ്സിസ്റ്റന്റ് ക്യഷി ഓഫീസര്‍ മോഹന്‍ദാസിനൊപ്പം 

മിഷേല്‍ ജോര്‍ജ്, ക്യഷി അസ്സിസ്റ്റന്റ്