ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

6 Nov 2014

റോയി മുഞ്ഞാട്ടിലിന്റെ ക്യഷിയിടത്തില്‍ നിന്ന്.



                  കൂടരഞ്ഞി പഞ്ചായത്തിലെ കര്‍ഷകനായ ശ്രീ. റോയി മുഞ്ഞാട്ടില്‍ വീട്ടിപ്പാറയിലുള്ള തന്റെ വീടിനോടു ചേര്‍ന്നുള്ള ക്യഷിയിടത്തില്‍ പാറപ്പുറത്തും പച്ചക്കറിക്ക്യഷി ചെയ്തു കൊണ്ട് ശ്രദ്ധയാകര്‍ഷിക്കുകയാണ് . പാറപ്പുറത്ത് മണ്ണുകൊണ്ടു വന്ന് തടമൊരുക്കി ചെയ്യുന്ന കോവല്‍ ക്യഷി എല്ലാ വര്‍ഷവുമെന്ന പോലെ ഈ വര്‍ഷവും അദ്ദേഹം തുടരുന്നു. ക്യഷിയിടത്തില്‍ തരിശായി കിടക്കുന്ന ഇത്തരം സ്ഥലങ്ങളില്‍ ക്യഷിയിറക്കാമെന്നു കാണിച്ചുകൊണ്ട് കര്‍ഷകര്‍ക്ക്
മാത്യകയാകുകയാണ് റോയി. കൂടാതെ പാവല്‍, പയര്‍ , വെള്ളരി, വഴുതന, കോളി ഫ്ളവര്‍ , കാബേജ് എന്നിവയുടെ ക്യഷിയും ഈ വര്‍ഷം ചെയ്തിട്ടുണ്ട്. കൂടരഞ്ഞി ക്യഷിഭവന്‍ മുഖേന ക്യഷി വകുപ്പ് പച്ചക്കറി വികസന പദ്ധതി 2013-14 പ്രകാരം നടപ്പില്‍ വരുത്തിയ കൂടരഞ്ഞി പച്ചക്കറി ക്ലസ്റ്ററിലുള്‍പ്പെടുത്തിയ തോട്ടമാണ് അദ്ദേഹത്തിന്റേത്.








മിഷേല്‍ ജോര്‍ജ്, ക്യഷി അസ്സിസ്റ്റന്റ്