ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

24 Nov 2014

സ്കൂള്‍ പച്ചക്കറിത്തോട്ടം നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു


        ക്യഷി വകുപ്പിന്റെ  പച്ചക്കറി വികസന പദ്ധതി 2014-15 പ്രകാരം കൂടരഞ്ഞി ക്യഷിഭവന്റെ സഹകരണത്തോടെ ദാറുല്‍ ഉലൂം എ എല്‍ പി സ്കൂളില്‍ നടപ്പിലാക്കുന്ന സ്കൂള്‍ പച്ചക്കറിത്തോട്ടത്തിന്റെ നിര്‍മ്മാണോദ്ഘാടനം കൂടരഞ്ഞി ക്യഷി ഓഫീസര്‍ ജിഷ പി ജി നിര്‍വഹിച്ചു. പി റ്റി എ പ്രസിഡന്റ് നസീര്‍ തടപ്പറമ്പില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹെഡ് മാസ്റ്റര്‍ ജാബിര്‍ കെ .പി. സ്വാഗതംആശംസിച്ചു   പച്ചക്കറിത്തോട്ടത്തിന്റെ ചാര്‍ജുള്ള അധ്യാപകന്‍ അന്‍വര്‍ സാലിഹ് നന്ദി പറഞ്ഞു. കൊടുവള്ളി ബ്ലോക്ക് ഫീല്‍ഡ് അസ്സിസ്റ്റന്റ് തസ്ലീന, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു
     വിദ്യാര്‍ത്ഥികള്‍ക്ക് ക്യഷിയെക്കുറിച്ചുള്ള അറിവും വിഷമയമില്ലാത്ത ഭക്ഷണം ഒരുക്കുന്നതിനും വേണ്ടി നിര്‍മ്മിക്കുന്ന പച്ചക്കറിത്തോട്ടത്തില്‍ പയര്‍ , വെണ്ട, പാവല്‍, ചീര,  കാബേജ്, വഴുതന എന്നിവയുടെ വിത്തുകളും തൈകളുമാണ് നട്ടത് കൂടാതെ തോട്ടത്തില്‍ കപ്പ വാഴ എന്നിവയുടെ ക്യഷികളും ഇതോടൊപ്പം ചെയ്യുന്നുണ്ട്.