ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

27 Nov 2014

ടെറസ്സില്‍ നെല്‍ക്യഷിയുമായി അഷറഫ് കപ്പോടത്ത്..


                 കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ യുവ കര്‍ഷകനായ അഷറഫ് കപ്പോടത്ത് ടെറസ്സില്‍ നെല്‍ക്യഷി ചെയ്ത് വ്യത്യസ്തനാവുകയാണ്. വയലില്‍ നിന്നുമെടുത്ത ചളിയിലാണ് യഥാര്‍ത്ഥ വയലിന്റെ പ്രതീതിയൊരുക്കി ടെറസ്സിന്റെ ഒരു ഭാഗത്ത് നെല്‍ക്ക്യഷി ചെയ്തിരിക്കുന്നത്. താഴെക്കൂടരഞ്ഞിയിലുള്ള തന്റെ ടെറസ്സ് കഴിഞ്ഞ വര്‍ഷവും ക്യഷിയിടമാക്കിയിരുന്ന അഷറഫ് അന്ന് പച്ചക്കറിക്ക്യഷി ചെയ്തിരുന്നു. അതില്‍ നിന്നും അവേശമുള്‍ക്കൊണ്ടാണ് ഈക്കൊല്ലം ടെറസ്സില്‍ നെല്‍ക്ക്യഷി ചെയ്തിരിക്കുന്നത്. നിലവില്‍ കൂടരഞ്ഞി ഗ്രാമപഞ്ചായത്തില്‍
പേരിനു പോലും നെല്‍ക്ക്യഷി ഇല്ലാതിരിക്കുമ്പോള്‍ ഈ യുവ കര്‍ഷകന്‍ തന്റെ ടെറസ്സില്‍ നെല്ലും പച്ചക്കറിയും ക്യഷി ചെയ്ത് വ്യത്യസ്തനാവുകയാണ്. കൂടാതെ അടുക്കള മാലിന്യം കമ്പോസ്റ്റു ചെയ്യുന്നതിനും ബയോഗ്യാസ് ഉല്‍പാദനത്തിനുമായി ചെലവു കുറഞ്ഞ രീതിയില്‍ ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിച്ച് യുവാക്കള്‍ക്ക് മാത്യകയായിത്തീരുകയാണ് അഷറഫ്. സിമന്റു ടാങ്കും ഫൈബര്‍ വാട്ടര്‍ ടാങ്കും ഉപയോഗിച്ചു നിര്‍മ്മിച്ചിരിക്കുന്ന ഈ പ്ലാന്റിനോടു ചേര്‍ന്നു ചെറിയ ടാങ്കു നിര്‍മ്മിച്ച് ആദ്യ ടാങ്കില്‍ സ്ലറിയായി മാറാത്ത മാലിന്യങ്ങള്‍ രണ്ടാമത്തെ ടാങ്കില്‍ സ്ലറിയാക്കി മാറ്റുന്ന പുതിയ രീതി അവതരിപ്പിച്ചിരിക്കുകയാണ് ഈ യുവ കര്‍ഷകന്‍.

മിഷേല്‍ ജോര്‍ജ് ക്യഷി അസ്സിസ്റ്റന്റ്