ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

17 Dec 2014

പച്ചക്കറിത്തോട്ടമൊരുക്കി കൂടരഞ്ഞി ക്യഷിഭവന്‍


                               വിഷരഹിത പച്ചക്കറികള്‍ ഉല്പാദിപ്പിക്കുന്നതിന് കര്‍ഷകര്‍ക്ക് വിത്തും തൈകളും നല്‍കുന്നതിനൊപ്പം പരിമിതമായ സ്ഥലത്ത് പച്ചക്കറിക്ക്യഷി ചെയ്ത് കൂടരഞ്ഞി ക്യഷിഭവന്‍  മാത്യകയാവാന്‍ ശ്രമിക്കുകയാണ്. പാവല്‍, പയര്‍, വഴുതന, വെണ്ട, തക്കാളി,  കോവല്‍, പടവലം, നിത്യ വഴുതന എന്നിവയാണ് ക്യഷിഭവന്‍ പരിസരത്ത് ക്യഷി ചെയ്തു വരുന്നത്.
ക്യഷിഓഫീസര്‍ ജിഷ പി ജിയുടെ നേത്യത്വത്തില്‍ അസ്സിസ്റ്റന്റ് ക്യഷി ഓഫീസര്‍ ജോഷി കെ, ക്യഷി അസ്സിസ്റ്റന്റ് മിഷേല്‍ ജോര്‍ജ്, പി ടി എസ് സി ടി അയ്യപ്പന്‍, കെരഫെഡ് ജീവനക്കാരായ അരുണ്‍ ജോസ്, ബേസില്‍ ജോണ്‍, അലവി എന്നിവര്‍  ഈ അടുക്കളത്തോട്ടത്തില്‍  സജീവമായുണ്ട്. സംസ്ഥാന ക്യഷി വകുപ്പ് സമഗ്ര പച്ചക്കറി വികസന പദ്ധതിയിലൂടെ സംസ്ഥാനത്തൊട്ടാകെ പച്ചക്കറിക്ക്യഷി വ്യാപിപ്പിക്കുമ്പോള്‍  ഒരോ വീടുകളിലും അടുക്കളത്തോട്ടമുണ്ടാ ക്കുന്നതിന് കൂടരഞ്ഞി ക്യഷിഭവനിലെ പച്ചക്കറിത്തോട്ടം പ്രചോദനമേകുമെന്ന് പ്രത്യാശിക്കുകയാണ്.