ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

31 Dec 2014

സമഗ്ര പച്ചക്കറി വികസന പദ്ധതി പ്രകാരം കൂടരഞ്ഞിയില്‍ ഗ്രോബാഗ് വിതരണം ചെയ്തു..


     ക്യഷി വകുപ്പിന്റെ സമഗ്ര പച്ചക്കറി വികസന പദ്ധതിയിലുള്‍പ്പെടുത്തി കൂടരഞ്ഞിയില്‍ ഗ്രോബാഗ് വിതരണം നടത്തി നാല്‍പത്തിയേഴോളം കര്‍ഷകര്‍ക്കാണ് കൂടരഞ്ഞിയില്‍ പദ്ധതി പ്രകാരം ഗ്രോബാഗുകള്‍ ലഭ്യമായത്. ഈ പദ്ധതി പ്രകാരം ക്യഷിഭവനില്‍ അഞ്ഞൂറ് രൂപ അടച്ചാല്‍ ഇരുപത്തിയഞ്ചോളം ഗ്രോബാഗുകള്‍ മണ്ണു നിറച്ച് വളവുമിട്ട് തൈകളും വെച്ച് കര്‍ഷകരുടെ വീട്ടില്‍ എത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നത് . പയര്‍, തക്കാളി, വെണ്ട, വഴുതന, മുളക് എന്നിവയുടെ തൈകളാണ് ഗ്രോബാഗില്‍ നട്ടു നല്‍കിയത്. ടെറസ്സിലും മറ്റു സ്ഥലങ്ങളിലും പച്ചക്കറിക്ക്യഷി ചെയ്യുന്നതിന് അനുയോജ്യമാണ് ഗ്രോബാഗുകള്‍. ചാക്കു പോലെ പെട്ടെന്ന് ദ്രവിക്കുകയില്ല എന്നത് ഇതിന്റെ പ്രത്യേകതയാണ്. ഈ പദ്ധതിയില്‍ ഗ്രോബാഗുകളുടെ വിതരണം കൂടരഞ്ഞിയില്‍ നടത്തിയത് വി എഫ് പി സി കെയാണ്.