ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

9 Dec 2014

ടിഷ്യൂകള്‍ച്ചര്‍ വാഴയുടെ പെരുമയില്‍ കൂടരഞ്ഞിയിലെ കര്‍ഷകര്‍

ടോമി മേക്കുന്നേല്‍
                          കൂടരഞ്ഞി ക്യഷിഭവനില്‍ നിന്നും കഴിഞ്ഞ വര്‍ഷം  വിതരണം ചെയ്ത ടിഷ്യൂകള്‍ച്ചര്‍ വാഴകള്‍ കുലച്ച് പാകമാകുന്ന കാലമാണിപ്പോള്‍. കൂടരഞ്ഞിയിലെ കര്‍ഷകരുടെ ക്യഷിയിടങ്ങളിലേക്ക് ഇറങ്ങുമ്പോള്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു കഴിഞ്ഞ വര്‍ഷം ക്യഷിഭവന്‍ മുഖേന വിതരണം ചെയ്ത ടിഷ്യൂകള്‍ച്ചര്‍ വാഴത്തൈകളുടെ അവസ്ഥ അറിയാന്‍. ഏതായാലും കര്‍ഷകരോടു ചോദിക്കുമ്പോഴോ അല്ലാതയോ അവര്‍ ടിഷ്യൂകള്‍ച്ചര്‍ വാഴത്തൈയുടെ കാര്യം പറയാറുണ്ട്. അവരുടെ തോട്ടത്തില്‍ വാഴ കുലച്ച് നില്‍ക്കുന്നത് കാണുമ്പോള്‍ ക്യഷിഭവന്‍ ഉദ്യോഗസ്ഥനെന്ന നിലയില്‍ സന്തോഷവും തോന്നാറുണ്ട്. കൊണ്ടുവച്ച എല്ലാ തൈകളും കുലക്കാത്തതിന്റെ
പരിഭവമുണ്ടെങ്കിലും കര്‍ഷകരെല്ലാവരും ത്യപ്തരാണെന്നത് സന്തോഷം ഉളവാക്കുന്നതാണ്. 'ഗ്രാന്‍ഡ് നയന്‍' ഇനത്തില്‍പ്പെട്ട വാഴത്തൈകളാണ് വിതരണം ചെയ്തിരുന്നത് ആ ഇനത്തെപ്പറ്റി കര്‍ഷകര്‍ക്കാര്‍ക്കും  അറിവുണ്ടായിരുന്നില്ല ചിലര്‍ വളരെ താല്‍പര്യമെടുത്തും  മറ്റു ചിലര്‍ കൌതുകത്തിനുമാണ് തൈകള്‍ വാങ്ങിയത്. ക്യഷിയിടത്തില്‍ കര്‍ഷകരോടൊത്തു നില്‍ക്കുമ്പോള്‍ പുതിയ ഇനം വാഴ ക്യഷി ചെയ്തു വിജയിച്ചതിന്റെ സന്തോഷം മുഖത്തു ദര്‍ശിക്കാറുണ്ട്. ക്യഷിഭവനില്‍ ജോലിചെയ്യുന്ന എനിക്ക് ആദ്യമായ ഒരു അനുഭവമായിരുന്നു ടിഷ്യൂകള്‍ച്ചര്‍ വാഴത്തൈകള്‍ വിതരണം ചെയ്യുക എന്നത്. പുതിയ ഇനം ആയിരുന്നത്കൊണ്ട് ആദ്യം കര്‍ഷകര്‍ സംശയിച്ച് നിന്നത് ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും പിന്നീട് കാര്യങ്ങള്‍ മാറി മറിഞ്ഞു എല്ലാ ക്യഷിഭവനുകളിലും തൈയുണ്ടായിരുന്നെങ്കിലും കുറച്ച് ദിവസം  കഴിഞ്ഞപ്പോള്‍ ക്യഷിഭവനുകളിലേക്കെങ്ങും   തൈ ബാക്കിയുണ്ടോയെന്നറിയാന്‍ കര്‍ഷകരുടെ വിളിയായിരുന്നു.
ഫ്രാന്‍സിസ് മലപ്രവനാലിന്റെ ക്യഷിയിടത്തില്‍ നിന്നും
ലേഖകന്‍ അലികുഞ്ഞ് ഇളംതുരുത്തിയിലിനോടൊപ്പം
മിഷേല്‍ ജോര്‍ജ് ,ക്യഷി അസ്സിസ്റ്റന്റ്