ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

5 Feb 2019

വീട്ടുമുറ്റം മനോഹരമാക്കി പൂക്കളും പച്ചക്കറികളുമായി അസീസ്

                         
        പൂവാറന്‍തോടിലെ മണ്ണാര്‍പ്പൊയിലില്‍ കായ്ച്ചു കിടക്കുന്ന ജാതിമരങ്ങളുടെ മനോഹാരിതയെ കവച്ചു വെയ്ക്കുന്ന രീതിയില്‍ വീട്ടുമുറ്റം പൂക്കളും പച്ചക്കറികളും കൊണ്ട് ഹരിതാഭമാക്കുകയാണ് പുരമഠത്തില്‍ അസീസ് എന്ന കര്‍ഷകന്‍. പൂവാറന്‍തോടിലെ തന്നെ ഏറ്റവും മികച്ച ജാതിമരങ്ങളുള്ള പ്രദേശമാണ് മണ്ണാര്‍പ്പൊയില്‍. ഇവിടെയാണ് തലയുയര്‍ത്തി നില്‍ക്കുന്ന ജാതിമരങ്ങള്‍ക്കിടയില്‍ ഒതുങ്ങി നില്‍ക്കുന്ന ചെറിയഭവനം അതിനുചുറ്റുമുള്ള പൂക്കളും പച്ചക്കറികളും നയനാന്ദകരമായ കാഴ്ച സമ്മാനിക്കുന്നു.
                           നാല്പ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തൊടുപുഴയില്‍ നിന്ന് കുടിയേറിയതാണ് ഇവരുടെ കുടുംബം പൂര്‍ണ്ണമായും കാര്‍ഷികവ്യത്തിയില്‍ ഏര്‍പ്പെട്ട് ജീവിതം കരുപ്പിടിപ്പിച്ച കര്‍ഷകരാണ് ഇവര്‍. മണ്ണാര്‍പ്പൊയിലിന്റെ മനോഹാരിത അസ്സീസിന്റെ ഭവനത്തിലെത്തുമ്പോള്‍ ഇരട്ടിക്കുകയാണ്. പൂക്കളും പച്ചക്കറികളും സംയോജിപ്പിച്ചു കൊണ്ട്മാത്യകാ അടുക്കളത്തോട്ടം സ്യഷ്ടിച്ചിരിക്കുകയാണ്.
                              വീട്ടുമുറ്റത്ത് വിവിധ തരത്തിലുളള പൂച്ചെടികള്‍ രണ്ടു നിരയായി. അതിനപ്പുറം രണ്ട് നിര സിമന്റ് കട്ടയ്ക്കുള്ളില്‍ മണ്‍ന്‍ നിറച്ച് പുല്‍ക്ക്യഷി അതിനപ്പുറം ഒരു മതില്‍ പോലെ ഓടയും ചുടിക്കയറും ഉപയോഗിച്ച് പയര്‍ക്യഷി. പൂക്കള്‍ക്കപ്പുറമുള്ള പയര്‍ക്യഷി വീടിനലങ്കാരമാണെന്ന് ഇവിടെയെത്തുമ്പോള്‍ തോന്നിപ്പോകുന്ന തരത്തിലാണ് ക്യഷിചെയ്തിരിക്കുന്നത്. മുറ്റത്തിനു താഴെയായും മുറ്റത്തിന്റെ വശങ്ങളിലും വീടിനു പുറകിലും പച്ചക്കറികള്‍ ക്യഷി ചെയ്യുന്നു. പാവല്‍, വഴുതന, തക്കാളി, മുളക്, പടവലം, ചീര, മത്തന്‍, കുമ്പളം, ചുരങ്ങ തുടങ്ങിയവ പന്തലിലും നിലത്തും ഗ്രോബാഗിലുമായി ഇവിടെ ക്യഷി ചെയ്യുന്നു. രാസ കീടനാശിനികളുപയോഗിക്കാതെയാണ് ക്യഷി. ഒരു മാത്യകാ അടുക്കളത്തോട്ടമാണ് അസീസ് ഇവിടെ സ്യഷ്ടിച്ചിരിക്കുന്നത്.
                             മുക്കത്ത് കടയില്‍ നിന്ന് വാങ്ങിയ മുപ്പത് രൂപ വിലയുള്ള പ്ലാസിക് ചട്ടികള്‍ എണ്‍പതെണ്ണമാണ്   ഇവിടെ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നത്. നാല്പതോളം പ്ലാസ്റ്റിക് കവറിലും പൂച്ചെടികള്‍ നട്ടിട്ടുണ്ട്.  മണ്ണ് മണല്‍ ചകിരിച്ചോറ്, ചാണകം, കോഴിക്കാഷ്ഠം എന്നിവ തുല്യ അനുപാതത്തില്‍ നിറച്ചാണ് പൂച്ചട്ടികളും കവറുകളും നിറച്ചിരിക്കുന്നത്. റോസ്, സീനിയ, കടലാസുറോസ, മെരിഗോള്‍ഡ്, നാലുമണിപ്പൂക്കള്‍, സൂര്യകാന്തി മുതലായവയുടെ പൂക്കള്‍  വീട്ടുമുറ്റത്ത് എറ്റവും സൗന്ദര്യത്തോടെ വിരിഞ്ഞു നില്‍ക്കുകയാണ്. ഉയര്‍ന്ന പ്രദേശമായ പൂവാറന്‍തോടിലെ കാലവസ്ഥ പൂച്ചെടികള്‍ക്ക് അനുകൂലമാണ് താഴ്ന്ന പ്രദേശങ്ങളില്‍ ഉള്ളതിനേക്കാള്‍ മനോഹരമായ പൂക്കള്‍ ഇവിടെ വിരിയുന്നു.
                             വീടുമായി ബന്ധപ്പെട്ടുള്ള ക്യഷിയാതിനാല്‍ കുടുംബത്തിന്റെ സാന്നിധ്യം ഈ ക്യഷിയില്‍ ദര്‍ശിക്കാം   ഭാര്യ സൈറാബാനുവും മൂന്ന് മക്കളും ഇദ്ദേഹത്തിന്റെ ഈ ക്യഷിയ്ക്ക് പിന്തുണ നല്‍കുന്നുവെന്നതില്‍ സന്തുഷ്ടനാണ്.
തയ്യാറാക്കിയത് : മിഷേല്‍ ജോര്‍ജ് ക്യഷി അസ്സിസ്റ്റന്റ്