ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

27 May 2020

കൗതുകമായി നീളമേറിയ വെണ്ടയ്ക്ക

       
                 മുറ്റത്തെ ഗ്രോബാഗുകളില്‍ വളര്‍ന്ന് വരുന്ന വെണ്ടത്തൈകള്‍ ഇത്രവലിയ വിളവ് തരുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല മരഞ്ചാട്ടി കണ്ടം പ്ലാക്കല്‍ ടോമി എന്ന കര്‍ഷകന്‍. കൂടരഞ്ഞിയിലെ ഒരു കര്‍ഷകന്റെ കൈയ്യില്‍ നിന്ന് വാങ്ങിയ വിത്തുകള്‍ തന്റെ കൃഷിരീതികളിലൂടെ വിളയിച്ചെടുത്തത് വളരെ നീളമേറിയ വെണ്ടകായ്കളാണ്.

                  വെണ്ടക്കായ്കളുടെ നീളം കണ്ടപ്പോള്‍ കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയായ മകള്‍ ഗോള്‍ഡയ്ക്ക് ഒരു കൗതുകം തോന്നി ഇത്രയും നീളം വെണ്ടക്കയ്ക്കുണ്ടെങ്കില്‍ ഏറ്റവും വലിയ വെണ്ടയ്ക്ക വേറെവിടെയെങ്കിലുമുണ്ടൊ നിലവിലെ റെക്കോര്‍ഡ് ആര്‍ക്കാണ് ഗൂഗിളില്‍ തെരഞ്ഞ് നോക്കി. ഗൂഗിളില്‍ നിന്‍ ലഭിച്ച വിവരം അനുസരിച്ച് നിലവിലെ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ് ഷാര്‍ജയിലെ മലയാളിയായ സുധീഷ് ഗുരുവായൂര്‍ എന്ന യുവ കര്‍ഷകന്‍ വിളയിച്ചെടുത്ത വെണ്ടയ്കാണ്. ഷാര്‍ജ ഇലകട്രിസിറ്റി വാട്ടര്‍ അതോറിറ്റി ജീവനക്കാരനാണ് സുധീഷ്. 16.5 ഇഞ്ച് നീളമാണ് അവിടെ ഉല്പ്പാദിപ്പിച്ച എറ്റവും വലി യ വെണ്ടയ്ക്കായ്ക്കുളളത്.
                ഇത് കണ്ടപ്പോള്‍ വെണ്ടക്കായുടെ നീളം അളക്കാന്‍ തീരുമാനിച്ചു. അളന്നപ്പോള്‍ ഞെട്ടിപ്പോയി തണ്ട് മുതല്‍ അളന്നപ്പോള്‍ 20.5  ഇഞ്ചും ഫലം തുടങ്ങുന്ന ഭാഗത്ത് നിന്ന് അളന്നപ്പോള്‍  17 ഇഞ്ചും ആകെ നീളം കിട്ടി. അങ്ങനെയെങ്കില്‍ ഇവിടുത്തെ വെണ്ടക്കാ തന്നെയല്ലെ നീളമേറിയ വെണ്ടക്കായുടെ റെക്കോര്‍ഡ് ബുക്കിലെത്തേണ്ടത് സംശയത്തിലാണ് ഇവര്‍. നിലവിലെ റെക്കോര്‍ഡ് ഉള്ള വെണ്ടയ്ക്കാ വളവില്ലാത്തതാണെങ്കില്‍ ഇവിടെ ഉളളതിന് ചെറിയ വളവ് ഉണ്ടെന്ന വ്യത്യാസം മാത്രമേ ഉള്ളൂ.

                      ശീമക്കൊന്നയിലയും മൂന്നു ദിവസം പുളിപ്പിച്ച കഞ്ഞി വെള്ളവും ചേര്‍ത്ത് തയ്യാറാക്കുന്ന് വളക്കൂട്ടാണ് വെണ്ടയുടെ വളര്‍ച്ചയുടെയും നീളത്തിന്റേയും രഹസ്യം.
                    ഓട്ടൊ ഡ്രൈവര്‍ കൂടിയായ ടോമി മികച്ച കര്‍ഷകനാണ്. റബ്ബറില്‍ കയറ്റിവിട്ടിരിക്കുന്ന കുരുമുളക് വള്ളികളും കാപ്പിക്കൃഷിയും മറ്റ് ഫലവൃക്ഷങ്ങളും നല്ല കര്‍ഷകനാണെന്ന്                വിളിച്ചോതുന്നു.   ലോക്ക് ഡൗണ്‍ കാലം വെറുതെയിരിക്കണ്ട   എന്ന കരുതി തന്റെ പച്ചക്കറിക്കൃഷി വിപുലികരിച്ച ടോമി. പയറും കോവലും ചീരയും മുളകും തക്കാളിയും തുടങ്ങി പച്ചക്കറികളൊക്കെ  ജൈവകൃഷിയിലൂടെ ഇവിടെ വിളയിച്ചെടുക്കുന്നു. ജൈവവളക്കൂട്ടിന്റെ ഗുണം പച്ചക്കറികളില്‍ കാണാം നീളമേറിയ മുളക് മനോഹര കാഴ്ചയാണ്. മുളക് പൊടി വാങ്ങാറില്ലാത്ത ഇവര്‍ ജൈവ രീതിയില്‍ വിളയിച്ച പച്ചമുളക് ഉണക്കിപ്പൊടിച്ചാണ് കറികളില്‍ ഉപയോഗിക്കാന്‍ മുളക് പൊടിയുണ്ടാക്കുന്നത്.

                             ഭാര്യ സെബിയും മക്കളായ ജുവലും ഗോള്‍ഡയും കൃഷിയില്‍ തല്പരരാണ്. ഇവരുടെ പിന്തുണ കൃഷിയിലുണ്ട് വറുതിയുടെ നാളുകള്‍ വരാന്‍ സാധ്യതയുണ്ടെന്ന ഉള്‍ വിളികളുള്ള ഈ കാലത്ത് ഈ കുടുംബ മാതൃക അനുകരിക്കേണ്ട ഒന്നാണ്.
   ഗോള്‍ഡയുടെ യുട്യൂബ് ചാനലില്‍ ഇവിടെ ഉല്പ്പാദിപ്പിച്ച വെണ്ടക്കായ്കള്‍ കാണാം.  https://www.youtube.com/watch?v=mCYgnYSr2fs

ലേഖകന്‍ : മിഷേല്‍ ജോര്‍ജ് കൃഷി അസ്സിസ്റ്റന്റ് കൂടരഞ്ഞി