കൂടരഞ്ഞി കൂമ്പാറ ഗവണ്മെന്റ് ട്രൈബല്‍ സ്കൂളിന് സമീപമുള്ള പുരയിടത്തില്‍ കുരുമുളക് കൃഷിയുടെ പുതുമാതൃക തീര്‍ക്കുകയാണ് പുളിമൂട്ടില്‍ ജോണി എന്ന കര്‍ഷകന്‍. ഫലവൃക്ഷങ്ങളും വിവിധ പച്ചക്കറി വിളകളും സുന്ദരകാഴച സമ്മാനിക്കുന്ന ഇടമാണ് ഇദ്ദേഹത്തിന്റെ കൃഷിയിടം. കൃഷിഭവന്‍ സഹായത്തോടെയുള്ള മഴമറയും എല്ലാക്കാലത്തുമുളള പച്ചക്കറിക്കൃഷിയും നമുക്കാവശ്യമുള്ളത് നമുക്ക് തന്നെ വിളയിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നവര്‍ക്ക് പ്രചോദനമാണ്.
തന്റെ കൃഷിയിടത്തില്‍ ചില പരീക്ഷ്ണങ്ങള്‍ക്ക് മുതിരുന്ന ഇദ്ദേഹത്തിന്റെ കൃഷിയിടത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നാണ് പി വി സി പൈപ്പില്‍ വളര്‍ത്തുന്ന കുരുമുളക് ചെടികള്‍. താങ്ങ് കാലുകള്‍ കീടബാധയാല്‍ നശിക്കുമ്പോള്‍ വളര്‍ത്തി വലുതാക്കിയ കുരുമുളക് ചെടികള്‍ നശിക്കുന്നത് കര്‍ഷകന് ദു:ഖം തന്നെയാണ്.
ഇവിടെ രണ്ടിഞ്ച് പി വി സി പൈപ്പ് താങ്ങുകാലുകളാക്കിയാണ് കൃഷി. അരമീറ്റര്‍ ആഴ്ചയിലാണ് പൈപ്പ് കുഴിച്ചിടുന്നത്. വീട് പണി കഴിഞ്ഞ് ബാക്കി വന്ന 16 ഇഞ്ച് കമ്പി ഓരോ പൈപ്പും കുഴിച്ചിടുന്നതിനു മുന്‍പേ മണ്ണില്‍ അടിച്ചു താഴ്ത്തി അതിനു മുകളിലാണ് പൈപ്പ് കുഴിച്ചിടുക ഇത് മൂലം പൈപ്പിന് കൂടുതല്‍ ബലം കിട്ടും. ചെടിക്ക് കൂടുതലും ജൈവളപ്രയോഗമാണ് നടത്തുന്നത്. വളര്‍ന്നു വരുന്ന ചെടികള്‍ പൈപ്പില്‍ വള്ളികളുപയോഗിച്ച് കെട്ടും ഏഴടി ഉയരം ക്രമീകരിച്ച് അതിനു മുകളില്‍ ചെറിയഅലുമിനിയം കമ്പി വളച്ച് വള്ളികള്‍ പടര്‍ത്തി വിടും, ചെടികള്‍ നല്ല വിളവാണ് തരുന്നത് താങ്ങു മരം നശിക്കുമെന്ന ഭീതി വേണ്ട.ജോണി പുളിമൂട്ടില്‍ 9447972430
ലേഖകൻ : മിഷേൽ ജോർജ് കൃഷി അസിസ്റ്റന്റ്
കൃഷിഭവൻ കൂടരഞ്ഞി