ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

2 Aug 2021

മലയോരത്ത് ഏലം വിളയിച്ച് മനോജ് തകിടിയില്‍



വിലയില്‍ കയറ്റിറങ്ങളിലൂടെക്കടന്നുപ്പോവുകയാണെങ്കിലും സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി കര്‍ഷകരുടെ ഇടയില്‍ പ്രിയമാണ്. ഇടുക്കി , വയനാട് പോലെയുള്ള ഹൈറേഞ്ച് മേഖലയില്‍ കൃഷിചെയ്ത് വരുന്ന ഏലം കോഴിക്കോടിന്റെ മലയോര മേഖലയായ പൂവാറന്‍തോടില്‍ കുറേക്കാലം കൃഷി ചെയ്ത് വന്നിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിലയിടിവും തൊഴിലാളികളുടെ ക്ഷാമം  മൂലവും ഏലം കൃഷിയില്‍ നിന്ന് ഈ മേഖലയിലെ കര്‍ഷകര്‍ പിന്നോക്കം പോവുകയുണ്ടായി. 

                    പൂവാറന്‍തോടിലെ തന്നെ മേടപ്പാറയ്ക്ക് സമീപം കനകക്കുന്നിലെ കര്‍ഷകനാണ് തകിടിയില്‍ മനോജ്. ഇദ്ദേഹം കഴിഞ്ഞ ഇരുപത്തിനാല് വര്‍ഷമായി  മൂന്നേക്കര്‍ വരുന്ന കൃഷിയിടത്തില്‍ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ട് വരുന്ന വരുന്നു  . ജാതിയും കാപ്പിയും കൊക്കോയും കുരുമുളകും ഫലവൃക്ഷങ്ങളും നിറഞ്ഞു നില്‍ക്കുന്ന കൃഷിയിടത്തില്‍ എണ്ണൂറോളം പുതിയ ഏലച്ചെടികള്‍  നട്ട് ഏലം കൃഷിയുടെ സുവര്‍ണ്ണ കാലഘട്ടത്തിന്റെ ഓര്‍മ്മകള്‍ തിരികെ കൊണ്ട് വരിയാണ് മനോജ്. 

              സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി എന്ന വിശേഷണമുള്ള ഏലം സമുദ്ര നിരപ്പില്‍ നിന്നും 600 മീറ്റര്‍ മുതല്‍ 1500 മീറ്റര്‍ വരെ ഉയരമുള്ള പ്രദേശങ്ങളില്‍ കൃഷി ചെയ്ത് വരുന്ന  വിളയാണ്  .   പ്രതിവര്‍ഷം 1500 മുതല്‍ 2500 മില്ലിമീറ്റര്‍ മഴ ലഭിക്കുന്നതിനും 15-35 ഡിഗ്രി സെല്‍ഷ്യസ് താപനിലയുളളതുമായ പ്രദേശങ്ങളാണ് ഏലം കൃഷിക്ക് അനുയോജ്യമായതെന്നതിനാല്‍ പൂവാറന്‍തോട് പ്രദേശത്ത് കര്‍ഷകര്‍ വ്യാപകമായി തന്നെ കൃഷി ചെയ്ത് തുടങ്ങി.

                  ആദ്യകാലത്ത് വഴുക്ക ഇനവും പിന്നീട് ഇടുക്കിയില്‍ നിന്നും കൊണ്ടു വന്ന ഞള്ളാനി ഇനവുമാണ് ഇവിടെ കൃഷി ചെയ്ത് വന്നിരുന്നത്. ഏലം കൃഷിയ്ക്ക് കാട് പറിക്കല്‍, ഒരുക്കല്‍, വളപ്രയോഗം, കിട രോഗ നിയന്ത്രണം,  വേനല്‍ക്കാലത്ത് നന എന്നിങ്ങനെ നന്നായി പരിപാലിച്ചാല്‍ ഒരുചുവടില്‍ നിന്ന് ഒരുകിലോ മുതല്‍ ഒന്നര കിലോ വരെ ഉണങ്ങിയ ഏലക്കാ ലഭിക്കുമെന്ന് മനോജ് പറയുന്നു. പരിചരണം കുറഞ്ഞാല്‍ നൂറ് ഗ്രാം പോലുംലഭിക്കില്ല. വര്‍ഷത്തില്‍ പത്ത് മാസവും വിളവ് ലഭിക്കുമെന്നതിനാല്‍ ഡ്രയറുകള്‍ സ്ഥാപിച്ച് ഉണക്കി എടുക്കുന്ന ഏലക്ക കോഴിക്കോട് പുതിയങ്ങാടി , വയനാട് മേപ്പാടി ഇവിടങ്ങളിലെ വ്യാപാരികള്‍ക്ക് നല്‍കും.

                      തുടക്ക കാലത്ത് സ്പൈസസ് ബോര്‍ഡിന്റെ സബ്സീഡികള്‍ ഉണ്ടായിരുന്നതായി മനോജ് പറയുന്നു. നൂറ്റന്‍പതിനു മുകളില്‍ കര്‍ഷകര്‍ ഈ കൃഷിയില്‍ ഏര്‍പ്പെട്ടിരുന്നു. കിലോയ്ക്ക് 400 രൂപയായി വിലയിടിഞ്ഞത് ഈ മേഖലയിലെ കര്‍ഷകരെ ഏലം കൃഷിയില്‍ നിന്ന് പിന്‍ വലിയുന്നതിന് പ്രേരണയായി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വില സാമാന്യം ഉയര്‍ന്ന് നില്‍ക്കുന്നത് മനോജിനെപ്പോലെയുളള കര്‍ഷകര്‍ക്ക് വീണ്ടും കൃഷി ആരം ഭിക്കുന്നതിന് പ്രചോദനമായി. തൊഴിലാളികളുടെ ക്ഷാമം ഉണ്ടെങ്കിലും അതിനെ തരണം ചെയ്യാമെന്ന പ്രതീക്ഷയിലാണ് മനോജ്.


മനോജ് തകിടിയില്‍ 9744697776

എഴുതിയത്: മിഷേല്‍ ജോര്‍ജ് കൃഷി അസ്സിസ്റ്റന്റ്