കൂടരഞ്ഞി : ജനകീയാസൂത്രണ പദ്ധതി പ്രകാരം ബഡ്ഡ് ജാതി തൈകൾ വിതരണം ചെയ്തു. കൂടരഞ്ഞി കൃഷി ഭവൻ പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ ബഹു കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ ശ്രീ ജോസ് തോമസ് മാവറ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. മേരി തങ്കച്ചൻ. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശ്രീമതി ജറീന റോയ് , റോസിലി ടീച്ചർ, സ്റ്റാന്റിംഗ്ചെയർമാൻ വി എസ് രവീന്ദ്രൻ , വാർഡ് മെമ്പർമാരായ , ബോബി ഷിബു , സീന ബിജു , ആദർശ് ജോസഫ്, സുരേഷ് ബാബു, ജോണി വാളിപ്ളാക്കൽ, മോളി വാതല്ലൂർ, വി എ നസീർ കൃഷിഓഫീസർ മുഹമ്മദ് പി. എം. കൃഷി അസിസ്റ്റന്റ് മാരായ അബ്ദുൽ സത്താർ പി എ, മിഷേൽ ജോർജ്, ഷഹന സി എന്നിവർ പങ്കെടുത്തു.