ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

7 Jun 2022

പച്ചത്തേങ്ങ സംഭരണം ഉദ്ഘാടനം ചെയ്തു

 


കൂടരഞ്ഞി: പച്ചതേങ്ങ സംഭരണത്തിന് സർക്കാർ നിയോഗിച്ച ഏജൻസിയായ

വി. എഫ്. പി. സി. കെ.യുടെ കീഴിലുള്ള കര്‍ഷക സ്വയം സഹായ സംഘം കൂടരഞ്ഞി മുഖേന നടത്തുന്ന 

പച്ചത്തേങ്ങ സംഭരണത്തിന്റെ ഉദ്ഘാടന കർമ്മം കൃഷിഭവൻ പരിസരത്ത് വെച്ച് കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ബഹു: പ്രസിഡണ്ട് ശ്രീ. ആദർശ് ജോസഫ് നിർവ്വഹിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍  വി എസ് രവി , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റോസിലി ടീച്ചര്‍, ഭരണ സമിതി അംഗങ്ങളായ ബോബി ഷിബു, ജോണി വാളിപ്ലാക്കല്‍, മോളി തോമസ്, വി എ നസീര്‍, കാര്‍ഷിക വികസന സമിതി അംഗങ്ങളായ പയസ് ജോസഫ്,  കെ വി ജോസഫ്, കെ എം അബ്ദുറഹ്മാന്‍, രാജേഷ് സിറിയക്, മരക്കാര്‍ കൊട്ടാരത്തില്‍  കൃഷി ഓഫീസര്‍ മൊഹമ്മദ് പി എം, കൃഷി അസ്സിസ്റ്റന്റ് മിഷേല്‍ ജോര്‍ജ്, അസ്സിറ്റന്റ് സെക്രട്ടറി അജിത് പി എസ് വി. എഫ്. പി. സി. കെ. ഡെപ്യൂട്ടി മാനേജർ സഞ്ജയ്,
കര്‍ഷക സ്വയം സഹായ സംഘം പ്രസിഡന്റ് നോബിള്‍ തടത്തില്‍ സെക്രട്ടറി സുമി തുടങ്ങിയവർ സംബന്ധിച്ചു. കർഷകർ തങ്ങളുടെ തെങ്ങ് കൃഷിയുടെ വിവരങ്ങളും അനുബന്ധ രേഖകളും കൃഷിഭവനിൽ യഥാ സമയം ഹാജരാക്കി പച്ചത്തേങ്ങ നൽകുന്നതിനുള്ള സർട്ടിഫിക്കറ്റ് കൃഷിഭവനിൽ നിന്നും കൈപ്പറ്റണമെന്നും സർക്കാർ കേര കർഷകർക്ക് നൽകുന്ന ആനുകൂല്യം ഉപയോഗപ്പെടുത്തണമെന്നും ബഹു: പ്രസിഡണ്ട് അറിയിച്ചു. മുൻകൂട്ടി ബുക്ക് ചെയ്യുന്നവരിൽ നിന്നും ചൊവ്വ വ്യാഴം എന്നീ ദിവസങ്ങളിലാണ് പച്ചത്തേങ്ങ സംഭരിക്കുന്നത്.