ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

9 Jun 2022

ഞങ്ങളും കൃഷിയിലേക്ക് സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ചിത്രരചന -ക്വിസ് മത്സരം സംഘടിപ്പിച്ചു


                  സർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ സന്ദേശം വിദ്യാർത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത്, കൃഷിഭവൻ, കാർഷിക വികസന സമിതി, കേര സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഗ്രാമ പഞ്ചായത്ത് പരിധിയിലെ സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് 2022 ജൂൺ 9 ന് കൃഷിഭവൻ ഹാളിൽ വെച്ച് ചിത്രരചന -ക്വിസ് മത്സരം സംഘടിപ്പിച്ചു.  ഗ്രാമ പഞ്ചായത്ത് ബഹു: പ്രസിഡണ്ട് ആദർശ് ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. എൽ. പി. വിഭാഗം ചിത്രരചനയിൽ സ്റ്റെല്ലാമേരീസ് ബോർഡിംഗ് സ്കൂൾ കൂടരഞ്ഞി യു പി. വിഭാഗം ഫാത്തിമാബി മെമ്മോറിയൽ സ്ക്കൂൾ കൂമ്പാറ ഹൈസ്ക്കൂൾ വിഭാഗം ക്വിസ് മത്സരത്തിൽ സെന്റ് മേരീസ് സ്ക്കൂൾ കക്കാടംപൊയിൽ എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഒന്നാം സ്ഥാനക്കാർക്കുള്ള മൊമെന്റോയും മത്സര വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ നിർവ്വഹിച്ചു. സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്  പി. എം തോമസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന കാര്യ ചെയർപേഴ്സൺ ജറീന റോയ് ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ വി. എസ്. രവീന്ദ്രൻ വാർഡ് മെമ്പർമാരായ ബാബു മുട്ടോളി ജോണി വാളിപ്പാക്കൽ മോളി തോമസ് കേരസമിതി പ്രസിഡണ്ട് കെ. വി. തോമസ് ക്വിസ് മാസ്റ്റർ വി. എ. ജോസ് ചിത്രകലാ അധ്യാപകൻ ബേബി നാക്കമലയിൽ എന്നിവർ ആശംസകൾ നേർന്നു.  കൃഷി ഓഫീസർ പി. എം. മൊഹമ്മദ് കാർഷിക സന്ദേശം നൽകി. സോമനാഥൻ മാസ്റ്റർ കൂട്ടത്ത് പ്രതിജ്ഞയും ചൊല്ലി കൊടുത്തു. കേര സമിതി സെക്രട്ടറി പയസ് തീയാട്ട്പറമ്പിൽ  കാർഷിക വികസന സമിതി അംഗങ്ങളായ മരക്കാർ കൊട്ടാരത്തിൽ ബിജു മുണ്ടക്കൽ ഷൈജു കോയിനിലം,  നാലാം വാർഡ് കൺവീനർ തങ്കച്ചൻ തേവറുകുന്നേൽ എന്നിവർ പരിപാടി നിയന്ത്രിച്ചു. അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്ത ചടങ്ങിന് കേര ഗ്രാമം ട്രഷറർ രാജേഷ് മണിമലതറപ്പിൽ സ്വാഗതവും കൃഷി അസിസ്റ്റന്റ് മിഷേൽ ജോർജ്ജ് നന്ദിയും പറഞ്ഞു.



ഞങ്ങളും കൃഷിയിലേക്ക് പദ്ധതി ഭാഗമായി ഇന്ന് കൂടരഞ്ഞി കൃഷിഭവനില്‍ നടത്തിയ മല്‍സരങ്ങളുടെ ഫലം

LP വിഭാഗം ചിത്രരചന.

ഒന്നാം സ്ഥാനം : പ്രീതം , സ്റ്റെല്ലാ മാരിസ് ബോര്‍ഡിങ് സ്കൂള്‍ കൂടരഞ്ഞി.

രണ്ടാം സ്ഥാനം : സ്വാതി ജി എല്‍ പി എസ് പൂവാറന്‍തോട്.

മൂന്നാം സ്ഥാനം : 1 സന്‍ഹ ഫാത്തിമ ലിറ്റില്‍ ഫ്ലവര്‍ എല്‍ പി എസ് പുഷപഗിരി.

                         2 സന ഷെറിന്‍ ജി എല്‍ പി എസ് മഞ്ഞക്കടവ്.


UP വിഭാഗം ചിത്രരചന. 


ഒന്നാം സ്ഥാനം : അഭിരാമി, ഫാത്തിമ ബി മെമ്മോറിയല്‍ സ്കൂള്‍  കൂമ്പാറ.

രണ്ടാം സ്ഥാനം : കെമിന്‍ റോയ്, സെന്റ് സെബാസ്റ്റ്യന്‍ എച്ച് എസ് എസ് കൂടരഞ്ഞി.

മൂന്നാം സ്ഥാനം : ജെഫിന്‍ ജൂഡി  സെന്റ് സെബാസ്റ്റ്യന്‍ എച്ച് എസ് എസ്  കൂടരഞ്ഞി.


ഹൈസ്കൂൾ വിഭാഗം ക്വിസ് ( ടീം മല്‍സരം)

ഒന്നാം സ്ഥാനം : സാന്ദ്ര ബിജു, അല്‍ബിന ഷാജി സെന്റ് മേരിസ് എച്ച് എസ് കക്കാടംപൊയില്‍.

രണ്ടാം സ്ഥാനം : അസീന്‍ സയാന്‍, ഡിയോണ്‍ ഡോമിനിക് ജെയ്സണ്‍ സെന്റ് സെബാസ്റ്റ്യന്‍ എച്ച് എസ് കൂടരഞ്ഞി.

മൂന്നാം സ്ഥാനം : ആന്‍ മരിയ ജോണ്‍സണ്‍, ലിയ മിര്‍ഷ ഫാത്തിമ ബി മെമ്മോറിയല്‍ സ്കൂള്‍ കൂമ്പാറ.

നാലാം സ്ഥാനം :മെറിറ്റ, ഡെവോണ സ്റ്റെല്ലാ മാരിസ് ബോര്‍ഡിങ് സ്കൂള്‍ കൂടരഞ്ഞി.