എല്ലാ വീടുകളിലും വിഷരഹിതമായ പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിക്കേണ്ടത് ഇന്നിന്റെ ആവശ്യമാണ് പ്രത്യേകിച്ചും പച്ചക്കറികളിലെ വിഷങ്ങള്‍ ഒരു തലമുറയെത്തന്നെ രോഗങ്ങളിലൂടെ കീഴ്പ്പെടുത്തും എന്ന തിരിച്ചറിവ് നേടിയ സാഹചര്യത്തില്‍. ഗവണ്മെന്റും മറ്റു സംഘടനകളും മുന്നിട്ടിറങ്ങുകയാണ് എല്ലാ വീടുകളിലും പച്ചക്കറിക്ക്യഷികള്‍ ആരംഭിക്കാന്‍. വിത്തും തൈകളും സൌജന്യമായും അല്ലാതെയും നല്‍കിക്കൊണ്ട്. വലിയ തോട്ടങ്ങള്‍ സ്യഷ്ടിക്കുക എന്നതിലുപരി എല്ലാ വീട്ടുകളിലും ആവശ്യമായ പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിക്കാന്‍ അടുക്കളത്തോട്ടങ്ങള്‍ ആണ് ഇന്നിന്റെ ആവശ്യം. കൂടരഞ്ഞിഗ്രാമ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഈ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ കൂടരഞ്ഞി ക്യഷിഭവന്‍ മുഖേന തൈകള്‍ വിതരണം ചെയ്യുകയാണ്. അന്‍പതിനായിരം രൂപയുടെ തൈകളാണ് പദ്ധതി പ്രകാരം കൂടരഞ്ഞിയിലെ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നത്
24 Sept 2015
21 Sept 2015
'കൂണ്' വിളവെടുപ്പിന്റെ സന്തോഷത്തില്‍ രണ്ടു വനിതകള്‍
'മാത്യകയാക്കാം ഇവരുടെ ക്യഷിയെ'. 'അഭിനന്ദിക്കാം പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ഇവര്‍ കാട്ടുന്ന ആത്മാര്‍ഥതയെ'. ഒരു പ്രായമായാല്‍ മക്കള്‍ക്കും മരുമക്കള്‍ക്കും എല്ലാ കാര്യങ്ങളും വിട്ടു കൊടുത്ത് ചെറുമക്കളെ നോക്കലാണ് മിക്ക വീട്ടിലും മാതാപിതാക്കളുടെ ജോലി. അയല്‍ക്കാരായ പെരുമ്പൂള കോട്ടൂര്‍ ചിന്നമ്മയും കളപ്പുരക്കല്‍ തെരേസും വെറുതെയിരുന്നില്ല കൂണ് ക്യഷിയില്‍ ഒരു പരിശീലനം നടക്കുന്നുണ്ടന്നറിഞ്ഞപ്പോള്‍ അയല്‍ക്കാരായ മറ്റു മൂന്നു പേരോടൊപ്പം തിരുവമ്പാടിയില്‍ പരിശീലനത്തിനു പോയി. വീട്ടിലേക്കാവശ്യമുള്ള കൂണുകള്‍ ക്യഷി ചെയ്യുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ഇവര്‍ പരിശീലനത്തില്‍ പങ്കെടുത്തത്. പരിശീലനം കഴിഞ്ഞ് മറ്റു മൂന്നു പേര്‍ക്ക് പഠിച്ചത് പ്രാവര്‍ത്തികമാക്കാന്‍ പല കാരണങ്ങള്‍ കൊണ്ട് കഴിഞ്ഞില്ല. എന്നാല്‍ ചിന്നമ്മയും തെരേസും രുചികരവും പോഷകസമ്പുഷ്ടവുമായ കൂണുകള്‍ ക്യഷി ചെയ്യാന്‍ ആരംഭിച്ചു.
14 Sept 2015
അഗ്രോ സര്‍വ്വീസ് സെന്റര്‍ വിത്ത് - തൈ ഉല്പാദന കേന്ദ്രത്തില്‍ പച്ചക്കറിത്തൈകള്‍ വില്‍പ്പനയ്ക്ക്
തിരുവമ്പാടി അഗ്രോ സര്‍വ്വീസ് സെന്ററിന്റെ കൂടരഞ്ഞിയിലുള്ള വിത്ത്- തൈ ഉല്പാദന കേന്ദ്രത്തില്‍ പച്ചക്കറിത്തൈകള്‍ വില്‍പ്പനയ്ക്ക് തയാറായി. പച്ചക്കറിത്തൈ ഉല്‍പ്പാദനത്തില്‍ വിദദ്ധ പരിശീലനം നേടിയ കൂടരഞ്ഞി കുരീക്കാട്ടില്‍ ജോണ്‍ എന്ന കര്‍ഷകന്റെ പോളിഹൌസിലാണ് തൈകള്‍ വില്‍പ്പനയ്ക്ക് തയ്യാറായി വരുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി കോഴിക്കോട് ജില്ലയിലെ വിവിധ ക്യഷിഭവനുകളിലേയ്ക്ക് തൈകള്‍ നല്‍കിയിരുന്നത് ഈ ഉല്‍പ്പാദന കേന്ദ്രത്തില്‍ നിന്നായിരുന്നു. പോട്രേകളില്‍ തയ്യാറാക്കപ്പെടുന്ന ഈ തൈകള്‍ ഹൈബ്രിഡ് ഇനത്തില്‍ പ്പെട്ടവയാണ്. അങ്കുരണ ശേഷി ഉറപ്പു വരുത്തുന്നതിനും ഗുണം ഉറപ്പു വരുത്തുന്നതിനുമാണ് ഇങ്ങനെയുള്ള വിത്തുകള്‍ ഉപയോഗിക്കുന്നത്. മികച്ച ഗുണമേന്മയില് ഉല്പ്പാദിക്കപ്പെടുന്ന ഈ തൈകളുടെ വില ഒരു തൈക്ക് 2.50 രൂപ മുതല്‍ മൂന്നു രൂപ വരെ, പപ്പായ കവറിലുള്ളത് 20 രൂപ.
9 Sept 2015
ക്യഷി കുടുംബകാര്യമായി മണിമലത്തറപ്പില് കുടുംബം
![]() |
രാജേഷ് നാരായക്കൊടിയുമായി |
കൂടരഞ്ഞി കുളിരാമുട്ടിയില്‍ മണിമലത്തറപ്പില് സിറിയക്കിന്റെ വീട്ടില്‍ ക്യഷി കുടുംബകാര്യമാണ്. ഇവിടെ സംസാര വിഷയം എല്ലാം ക്യഷികാര്യങ്ങളാണ്. ക്യഷിയെ അത്രയധികം ആശ്ളേഷിക്കുന്ന കുടുംബം. പരമ്പരാഗതമായി കൈവന്ന ക്യഷിപാരമ്പര്യം ഇന്നും തുടര്‍ന്നു കൊണ്ടു പോകുന്നതില്‍ ഈ കുടുംബത്തിന് യാതൊരു മടിയുമില്ല. കര്‍ഷകനായ പിതാവ് കുര്യാച്ചന് മണിമലത്തറപ്പില് കാണിച്ചു തന്ന വഴിയെ സിറിയക് നടന്നു അതേ പോലെ ഇവിടെ ഇദ്ദേഹത്തിന്റെ കുടുംബത്തില്‍ മൂന്നുമക്കളും ഇദ്ദേഹത്തേപ്പോലെ ക്യഷിയില്‍ സജീവമാണ്.
1 Sept 2015
ടെറസ്സിലെ മഴമറക്ക്യഷി
കൂടരഞ്ഞി പനക്കച്ചാലില്‍ വാലുമണ്ണേല്‍ മനോജ് മഴമറയെക്കുറിച്ചറിഞ്ഞത് ക്യഷി വകുപ്പ് പദ്ധതികളില്‍ നിന്നുമാണ്. അങ്ങനെ തന്റെ വീടിനു മുകള്‍ ഭാഗത്ത് ഒരു മഴമറ നിര്‍മ്മിച്ചാലോ എന്ന ആലോചനയിലായി. പിന്നീട് ക്യഷിഭവനുമായി ബന്ധപ്പെടുകയും ഇതു നിര്‍മ്മിക്കുന്ന സാങ്കേതിക വശങ്ങള് മനസ്സിലാക്കുകയും ചെയ്തു. തുടര്‍ന്ന് ത്യശ്ശൂര് നിന്ന് യു വി ഷീറ്റ് വരുത്തുകയും ആവശ്യത്തിനുള്ള ജി ഐ പൈപ്പുകള്‍ വാങ്ങി കൂടരഞ്ഞിയില്‍ത്തന്നെയുള്ള വെല്‍ഡറെ ഉപയോഗിച്ച് നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു. മുന്നൊരുക്കമെന്ന നിലയില്‍ ടെറസ്സിന് വാട്ടര്‍ പ്രൂഫിംഗ് നടത്തി. ടെറസ്സിന്റെ ഒരു ഭാഗം ചെരിഞ്ഞ പ്രതലമായിരുന്നിട്ടു കൂടി മെയ് മാസത്തില്‍ പണിതുടങ്ങി പെട്ടെന്ന് തന്നെ പൂര്‍ത്തീകരിച്ചു. കൂടെ ടെറസ്സിലേക്ക് കയറാന്‍ ജി ഐ പൈപ്പ് ഉപയോഗിച്ച് രണ്ടു കോണികളും.
Subscribe to:
Posts (Atom)