ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

14 Sept 2015

അഗ്രോ സര്‍വ്വീസ് സെന്റര്‍ വിത്ത് - തൈ ഉല്‍പാദന കേന്ദ്രത്തില്‍ പച്ചക്കറിത്തൈകള്‍ വില്‍പ്പനയ്ക്ക്

                                            
               
                     തിരുവമ്പാടി അഗ്രോ സര്‍വ്വീസ് സെന്ററിന്റെ കൂടരഞ്ഞിയിലുള്ള വിത്ത്- തൈ ഉല്‍പാദന കേന്ദ്രത്തില്‍ പച്ചക്കറിത്തൈകള്‍ വില്‍പ്പനയ്ക്ക് തയാറായി. പച്ചക്കറിത്തൈ ഉല്‍പ്പാദനത്തില്‍ വിദദ്ധ പരിശീലനം നേടിയ കൂടരഞ്ഞി കുരീക്കാട്ടില്‍ ജോണ്‍  എന്ന കര്‍ഷകന്റെ പോളിഹൌസിലാണ് തൈകള്‍ വില്‍പ്പനയ്ക്ക് തയ്യാറായി വരുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി കോഴിക്കോട് ജില്ലയിലെ വിവിധ ക്യഷിഭവനുകളിലേയ്ക്ക് തൈകള്‍ നല്‍കിയിരുന്നത് ഈ ഉല്‍പ്പാദന കേന്ദ്രത്തില്‍ നിന്നായിരുന്നു. പോട്രേകളില്‍ തയ്യാറാക്കപ്പെടുന്ന ഈ തൈകള്‍ ഹൈബ്രിഡ് ഇനത്തില്‍ പ്പെട്ടവയാണ്. അങ്കുരണ ശേഷി ഉറപ്പു വരുത്തുന്നതിനും ഗുണം ​ഉറപ്പു വരുത്തുന്നതിനുമാണ് ഇങ്ങനെയുള്ള വിത്തുകള്‍ ഉപയോഗിക്കുന്നത്. മികച്ച ഗുണമേന്‍മയില്‍ ഉല്പ്പാദിക്കപ്പെടുന്ന ഈ തൈകളുടെ വില ഒരു തൈക്ക്  2.50 രൂപ മുതല്‍ മൂന്നു രൂപ വരെ, പപ്പായ കവറിലുള്ളത് 20 രൂപ.


വില്‍പ്പനയ്ക്ക് തയ്യാറായ പച്ചക്കറിത്തൈകളുടെ വിശദ വിവരം 
 മുളക്  - 30000എണ്ണം
വഴുതന  - 60000 എണ്ണം
വെണ്ട - 5000 എണ്ണം
പയര്‍ - 5000 എണ്ണം
പപ്പായ  - 2000 എണ്ണം 


ഇനങ്ങള്‍  
മുളക് - സിറ
വഴുതന -മഹി ഗുല്‍ഷന്‍
വെണ്ട  - ഭിന്ദി നം 10
പയര്‍ - സൂപ്പര്‍ ലൈറ്റ്
പപ്പായ - ഹണിബീ




 തൈകള്‍ക്ക് ബന്ധപ്പെടേണ്ട 
ഫോണ്‍ നം: ജോണ്‍ കുരീക്കാട്ടില്‍ 9539101823