ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

24 Sept 2015

കൂടരഞ്ഞിയില്‍ വിഷരഹിത പച്ചക്കറിക്കായി പച്ചക്കറിത്തൈകളുടെ വിതരണം

               
                          എല്ലാ വീടുകളിലും വിഷരഹിതമായ പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിക്കേണ്ടത് ഇന്നിന്റെ ആവശ്യമാണ് പ്രത്യേകിച്ചും പച്ചക്കറികളിലെ വിഷങ്ങള്‍ ഒരു തലമുറയെത്തന്നെ രോഗങ്ങളിലൂടെ കീഴ്പ്പെടുത്തും എന്ന തിരിച്ചറിവ് നേടിയ സാഹചര്യത്തില്‍. ഗവണ്‍മെന്റും മറ്റു സംഘടനകളും മുന്നിട്ടിറങ്ങുകയാണ് എല്ലാ വീടുകളിലും പച്ചക്കറിക്ക്യഷികള്‍ ആരംഭിക്കാന്‍. വിത്തും തൈകളും സൌജന്യമായും അല്ലാതെയും നല്‍കിക്കൊണ്ട്. വലിയ തോട്ടങ്ങള്‍ സ്യഷ്ടിക്കുക എന്നതിലുപരി എല്ലാ വീട്ടുകളിലും ആവശ്യമായ പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിക്കാന്‍ അടുക്കളത്തോട്ടങ്ങള്‍ ആണ് ഇന്നിന്റെ ആവശ്യം. കൂടരഞ്ഞിഗ്രാമ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഈ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ കൂടരഞ്ഞി ക്യഷിഭവന്‍  മുഖേന തൈകള്‍ വിതരണം ചെയ്യുകയാണ്.  അന്‍പതിനായിരം രൂപയുടെ തൈകളാണ് പദ്ധതി പ്രകാരം കൂടരഞ്ഞിയിലെ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നത്  
                     തൈകള്‍ വിതരണത്തിന്റെ ഉദ്ഘാടനം ബഹു: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സെബാസ്റ്റ്യന്‍ ഇലവുങ്കല്‍ നിര്‍വഹിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് മേരി തങ്കച്ചന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജു താമരക്കുന്നേല്‍ മെമ്പര്‍മാരായ ജാന്‍സി ബാബു, എല്‍സമ്മ ജോര്‍ജ്, കാര്‍ഷിക വികസന സമിതി അംഗം മനോജ് വാലുമണ്ണേല്‍ ക്യഷി ഓഫീസര്‍ ജിഷ പി ജി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.