കൂടരഞ്ഞി ക്യഷിഭവന്‍ നടത്തുന്ന പരിശീലന പരിപാടിയുമായി ബന്ധപ്പെട്ട് കൂടരഞ്ഞി കല്‍പിനിയിലെ ജെസ്റ്റിന് മാവറയുടെ വീട്ടില്‍ എത്തിയപ്പോള്‍ മുന്‍വശത്ത് ഒരുക്കിയ അടുക്കളത്തോട്ടം ശ്രദ്ധയില്‍പ്പെട്ടു. ഗ്രോ ബാഗും ചാക്കുകളുമുപയോഗിച്ച് നിര്‍മ്മിച്ച പച്ചക്കറിത്തോട്ടം ചെറുതാണെങ്കിലും മനോഹര മായിത്തന്നെ കാണപ്പെട്ടു. ക്യഷി ഓഫീസര്‍ ജിഷ പി ജി, ജനപ്രതിനിധികള്‍ തുടങ്ങിയവരും ഇവിടേക്കെ ത്തിച്ചേര്ന്നപ്പോള് ഈ തോട്ടത്തെ അവഗണിക്കാന്‍ കഴിഞ്ഞില്ല, അവരും ഈ തോട്ടം സന്ദര്‍ശിക്കുന്നതിനായി കുറച്ചു നേരം അവിടെ ചിലവഴിച്ചു. സമഗ്ര പച്ചക്കറി വികസന പദ്ധതി പ്രകാരം 500 രൂപ ക്യഷിഭവനിലടച്ചപ്പോള് ലഭിച്ച
26 Feb 2015
23 Feb 2015
കൂടരഞ്ഞിയിലെ പോളി ഹൌസുകാരന്
![]() |
ജോണ്‍ കുരീകാട്ടില്‍ തന്റെ പോളി ഹൌസിനു സമീപം |
കൂടരഞ്ഞി ഗ്രാപഞ്ചായത്തിലെ കക്കാടംപൊയിലിലെ മലമുകളില്‍ ക്യഷിയും മറ്റ് അനുബന്ധ പ്രവ്യത്തികളുമായി കഴിഞ്ഞിരുന്ന കര്‍ഷകനായിരുന്നു ശ്രീ. ജോണ്‍ കുരീകാട്ടില്‍. വാഴ, ഇഞ്ചി, പച്ചക്കറി തുടങ്ങിയവയായിരുന്നു ക്യഷി ചെയ്തുകൊണ്ടിരുന്നത്. കൂടെ ഇഞ്ചിപോലെയുള്ള വിളകള്‍ കര്‍ഷകരുടെ അടുത്തു നിന്നും വാങ്ങി വില്‍ക്കുന്ന. കച്ചവടവുമുണ്ടായിരുന്നു. കൂടരഞ്ഞി ക്യഷിഭവനിലെ അസ്സിസ്റ്റന്റ് ക്യഷി ഓഫീസറായിരുന്ന ശ്രീ. മോഹന്‍ദാസ്
22 Feb 2015
അടുക്കളത്തോട്ടമൊരുക്കിയ സന്തോഷം...
'കൂടരഞ്ഞി വഴിക്കടവില്‍ പീലിക്കുന്നു റോഡിലുള്ള ജെയിംസ് മുളഞ്ഞനാനിയുടെ വീട്ടിലേക്ക് കയറുമ്പോള്‍ അടുക്കളത്തോട്ടത്തിന്റെ ഒരു ലക്ഷണവുമില്ല എന്നോട് കാര്യമായി പറഞ്ഞതുമാണ് വരണം എന്ന്'. പറഞ്ഞു വരുന്നത് വിഷ വിമുക്ത പച്ചക്കറികള്‍ ഉല്പാദിപ്പിക്കുന്നതിന് ഓരോ വീടുകളിലും സാഹചര്യമൊരുക്കി ക്യഷി വകുപ്പ് നടത്തുന്ന പദ്ധതികളുടെ പരിശോധനയുമായി ബന്ധപ്പെട്ട് ജെയിംസ് ചേട്ടന്റെ വീട്ടിലേക്ക് കടന്നു വരുമ്പോള്‍ ഉണ്ടായ അനുഭവമാണ്. കോളിംഗ് ബെല്‍ അടിച്ചപ്പോള്‍ ആദ്ദേഹവും ഭാര്യയും കടന്നു
കീടരോഗ നിയന്ത്രണത്തില്‍ ദിശാബോധം നല്കി കൂടരഞ്ഞിയില്‍ പരിശീലന പരിപാടി നടന്നു
വിളകളുടെ കീടരോഗ നിയന്ത്രണവുമായി ബന്ധപ്പെട്ട കര്‍ഷകരുടെ പ്രശ്നങ്ങള്‍ അവയുടെ പ്രതിവിധികള്‍ എന്നിവയില്‍ കാര്‍ഷിക സര്‍വ്വകലാശാല മുന്‍ പ്രൊഫസര്‍മാരായ പീതാംബരന് സര്, രഘുനാഥ് സര് എന്നിവര്‍ നയിച്ച ക്ലാസുകള്‍ കൂടരഞ്ഞിയിലെ കര്‍ഷകര്‍ക്ക് പുതിയൊരു ദിശാ ബോധം നല്കി. പച്ചക്കറി വിളകള്‍, തെങ്ങ്, ജാതി, കുരുമുളക്, കമുക് തുടങ്ങിയവയില്‍ കര്‍ഷകര്‍ക്കുള്ള സംശയങ്ങള്‍ ക്ക് പരിപാടിയില്‍ മറുപടി നല്കി. കൂടരഞ്ഞി ക്യഷിഭവന്‍ 'ക്രോപ് ഹെല്‍ത്ത് മാനേജ്മെന്റ് പദ്ധതി' പ്രകാരം നടത്തിയ ഈ പരിശീലന പരിപാടി നടന്നത് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സുവര്‍ണ്ണ ജൂബിലി ഹാളിലായിരുന്നു.
11 Feb 2015
വര്‍ഗീസ് ചേട്ടന് അടുക്കളത്തോട്ടത്തിലാണ്
10 Feb 2015
'ആത്മ' പരിശീലന പരിപാടി നടത്തി
'ആത്മ 2014-15' ഗ്രൂപ്പ് മൊബിലിസേഷന്‍ പദ്ധതി പ്രകാരം കൂടരഞ്ഞി ക്യഷിഭവന്റെയും കല്പിനി ഭാവന സ്വാശ്രയ സംഘത്തിന്റെയും ആഭിമുഖ്യത്തില്‍ കമുക് ക്യഷിയില്‍ വണ്ടര്‍ ക്ലൈംബര്‍ ഉപയോഗം സംബന്ധിച്ച പരിശീലന പരിപാടി കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഇ കെ സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി മേരി തങ്കച്ചന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജോഷി ജോണി പ്ലാക്കാട്ട്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ശ്രീ രാജു താമരക്കുന്നേല്‍, ക്യഷി ഓഫീസര്‍ ജിഷ പി ജി, ക്യഷി അസ്സിസ്റ്റന്റ് മിഷേല്‍ ജോര്‍ജ്, കാര്‍ ഷിക വികസന സമിതി അംഗങ്ങളായ കെ വി ജോസ് കല്ലിങ്കക്കുടിയില്‍, ജോസ് തോമസ് മാവറ, ജസ്റ്റിന് മാവറ, മാത്യു പ്ലാക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു
2 Feb 2015
നിറവ് പദ്ധതി-കിഴങ്ങു വര്‍ഗ്ഗ വിളകളുടെ നടീല്‍ വസ്തുക്കള്‍ വിതരണം ചെയ്യുന്നു
തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ നിറവ് പദ്ധതിയുടെ ഭാഗമായി കിഴങ്ങു വര്‍ഗ്ഗ വിളകളുടെ നടീല്‍ വസ്തുക്കള്‍ 75% സബ് സിഡി നിരക്കില്‍ വിതരണം ചെയ്യുന്നു. താല്പര്യമുള്ള കര്‍ഷകര്‍ ഗുണഭോക്ത്യ വിഹിതമായ 112 രൂപ 50 പൈസ കൂടരഞ്ഞി ക്യഷിഭവനിലടച്ച് ബുക്ക് ചെയ്യാവുന്നതാണ്.
അവസാന തീയ്യതി 13-2-2015
നടീല്‍ വസ്തുക്കള്‍ - ചേമ്പ്, ചേന, കാച്ചില്
അവസാന തീയ്യതി 13-2-2015
നടീല്‍ വസ്തുക്കള്‍ - ചേമ്പ്, ചേന, കാച്ചില്
പരിശീലന പരിപാടി നടത്തപ്പെടുന്നു
വീളകളുടെ കീട,രോഗ നിയന്ത്രണവുമായി ബന്ധപ്പെട്ട് കൂടരഞ്ഞി ക്യഷിഭവന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള കര്‍ഷകര്‍ കൂടരഞ്ഞി ക്യഷിഭവനില്‍ 7.2.2015നുള്ളില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Subscribe to:
Posts (Atom)