ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

23 Feb 2015

കൂടരഞ്ഞിയിലെ പോളി ഹൌസുകാരന്‍

 ജോണ്‍ കുരീകാട്ടില്‍ തന്റെ പോളി ഹൌസിനു സമീപം
            കൂടരഞ്ഞി ഗ്രാപഞ്ചായത്തിലെ കക്കാടംപൊയിലിലെ മലമുകളില്‍ ക്യഷിയും മറ്റ് അനുബന്ധ പ്രവ്യത്തികളുമായി കഴിഞ്ഞിരുന്ന കര്‍ഷകനായിരുന്നു ശ്രീ. ജോണ്‍ കുരീകാട്ടില്‍. വാഴ, ഇഞ്ചി, പച്ചക്കറി തുടങ്ങിയവയായിരുന്നു ക്യഷി ചെയ്തുകൊണ്ടിരുന്നത്. കൂടെ ഇഞ്ചിപോലെയുള്ള വിളകള്‍ കര്‍ഷകരുടെ അടുത്തു നിന്നും വാങ്ങി വില്‍ക്കുന്ന. കച്ചവടവുമുണ്ടായിരുന്നു. കൂടരഞ്ഞി ക്യഷിഭവനിലെ അസ്സിസ്റ്റന്റ് ക്യഷി ഓഫീസറായിരുന്ന ശ്രീ. മോഹന്‍ദാസ്
അദ്ദേഹത്തിന്റെ കഠിന പ്രയത്നം കണ്ട് വി.എഫ്. പി. സി കെ യ്ക് വിളകള്‍ സപ്ളൈ ചെയ്തു കൂടെ എന്നു ചോദിച്ചത് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായി. തുടര്‍ന്ന് താമരശ്ശേരിയിലെ വി .എഫ്. പി. സി. കെ യുമായി ബന്ധപ്പെട്ട് ഇഞ്ചിവിത്ത് സപ്ളൈ ചെയ്തു തുടങ്ങുകയും ക്രമേണ അവര്‍ക്കു വേണ്ടി പച്ചക്കറിത്തൈകള്‍ ഉണ്ടാക്കി നല്‍കുന്നതിനായി സബ്സിഡിയോടു കൂടി ഒരു പോളിഹൌസ് നിര്‍മ്മിക്കുകയും ചെയ്തു.  കൂടരഞ്ഞിയിലെ പെട്റോള്‍ പമ്പിനു സമീപം  പാട്ടത്തിനെടുത്ത സ്ഥലത്താണ് പോളിഹൌസ് സ്ഥിതി ചെയ്യുന്നത്. ക്യഷിഭവനുകള്‍ക്കും മറ്റും പദ്ധതികളിലുള്‍പ്പെടുത്തി പച്ചക്കറിത്തൈകള്‍ വിതരണത്തിനായി ഇവിടെ നിന്നാണ് ഉല്‍പ്പാദിപ്പിക്കുന്നത്. നിലവില്‍ കൂടരഞ്ഞിയിലെ ഏക പോളി ഹൌസും ഇദ്ദേഹത്തിന്റേയാണ്. തൈ ഉല്‍പ്പാദിപ്പിക്കുന്നതിനോടൊപ്പം തന്നെ പച്ചക്കറി ക്ക്യഷിയും മഞ്ഞള്‍, ഇഞ്ചിക്ക്യഷിയും തുടരുന്നുണ്ട്. കൂടരഞ്ഞി ക്യഷിഭവനില്‍ നിന്ന് അദ്ദേഹത്തിന് വേണ്ട വിധത്തിലുള്ള പ്രോത്സാഹനം നല്‍കി വരുന്നു . 
ജോണ്‍ കുരീക്കാട്ടിലിന്റെ ഫോണ്‍ നമ്പര്‍ : 9539101823


മിഷേല്‍ ജോര്‍ജ്, ക്യഷിഅസ്സിസ്റ്റന്റ്.