ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

22 Feb 2015

അടുക്കളത്തോട്ടമൊരുക്കിയ സന്തോഷം...

                 

  'കൂടരഞ്ഞി വഴിക്കടവില്‍ പീലിക്കുന്നു റോഡിലുള്ള ജെയിംസ് മുളഞ്ഞനാനിയുടെ വീട്ടിലേക്ക് കയറുമ്പോള്‍ അടുക്കളത്തോട്ടത്തിന്റെ ഒരു ലക്ഷണവുമില്ല എന്നോട് കാര്യമായി പറഞ്ഞതുമാണ് വരണം എന്ന്'.  പറഞ്ഞു വരുന്നത് വിഷ വിമുക്ത പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കുന്നതിന് ഓരോ വീടുകളിലും സാഹചര്യമൊരുക്കി ക്യഷി വകുപ്പ് നടത്തുന്ന പദ്ധതികളുടെ പരിശോധനയുമായി ബന്ധപ്പെട്ട് ജെയിംസ് ചേട്ടന്റെ വീട്ടിലേക്ക് കടന്നു വരുമ്പോള്‍ ഉണ്ടായ അനുഭവമാണ്. കോളിംഗ് ബെല്‍ അടിച്ചപ്പോള്‍ ആദ്ദേഹവും ഭാര്യയും കടന്നു
വന്നു  ഹാര്‍ദ്ദവമായി സ്വീകരിച്ചു. തുടര്‍ന്ന് തന്റെ പച്ചക്കറിത്തോട്ടം കാണുന്നതിന് വീടിന്റെ മറു വശത്തേക്ക് കൊണ്ടു പോയി. അവിടെ ക്യഷിഭവനില്‍ നിന്നും ലഭിച്ച വിത്തുകളും തൈകളും മറ്റും ഉപയോഗിച്ച് മനോഹരമായ അടുക്കളത്തോട്ടമാണ് കാണാന്‍ കഴിഞ്ഞത്. പയര്‍ , പടവലം കാബേജ്, കോളിഫ്ലവര്‍, തക്കാളി, മുളക്, വഴുതന തുടങ്ങി വീട്ടിലേക്കാവശ്യമായ എല്ലാ പച്ചക്കറികളും നല്ല രീതിയില്‍ ഈ അടുക്കളത്തോട്ടത്തില്‍ വിളയുന്നു. ജെയിംസ് ചേട്ടനും  ഭാര്യയും വളരെ സന്തോഷത്തോടെയാണ് തങ്ങളുടെ ഈ പച്ചക്കറിത്തോട്ടത്തെക്കുറിച്ച് സംസാരിച്ചത് . അവര്‍ തങ്ങളുടെ അറിവുകള്‍ എന്നോടും എന്റെ അറിവുകള്‍ അവരോടും പങ്കുവെച്ചു തുടര്‍ന്ന് ഞാന്‍  അവിടെ നിന്നും അടുത്ത ക്യഷിയിടത്തിലേക്ക് നീങ്ങി.



മിഷേല്‍ ജോര്‍ജ്, ക്യഷി അസ്സിസ്റ്റന്റ്