ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

22 Feb 2015

കീടരോഗ നിയന്ത്രണത്തില്‍ ദിശാബോധം നല്‍കി കൂടരഞ്ഞിയില്‍ പരിശീലന പരിപാടി നടന്നു


                വിളകളുടെ കീടരോഗ നിയന്ത്രണവുമായി ബന്ധപ്പെട്ട കര്‍ഷകരുടെ പ്രശ്നങ്ങള്‍ അവയുടെ പ്രതിവിധികള്‍ എന്നിവയില്‍  കാര്‍ഷിക സര്‍വ്വകലാശാല മുന്‍ പ്രൊഫസര്‍മാരായ പീതാംബരന്‍ സര്‍, രഘുനാഥ് സര്‍ എന്നിവര്‍ നയിച്ച ക്ലാസുകള്‍ കൂടരഞ്ഞിയിലെ കര്‍ഷകര്‍ക്ക് പുതിയൊരു ദിശാ ബോധം നല്‍കി. പച്ചക്കറി വിളകള്‍, തെങ്ങ്, ജാതി, കുരുമുളക്, കമുക് തുടങ്ങിയവയില്‍ കര്‍ഷകര്‍ക്കുള്ള സംശയങ്ങള്‍ ക്ക് പരിപാടിയില്‍ മറുപടി നല്‍കി. കൂടരഞ്ഞി ക്യഷിഭവന്‍ 'ക്രോപ് ഹെല്‍ത്ത് മാനേജ്മെന്റ് പദ്ധതി' പ്രകാരം നടത്തിയ ഈ പരിശീലന പരിപാടി നടന്നത് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സുവര്‍ണ്ണ ജൂബിലി ഹാളിലായിരുന്നു.