ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

26 Feb 2015

ഗ്രോ ബാഗില്‍ അടുക്കളത്തോട്ടമൊരുങ്ങി

                         കൂടരഞ്ഞി ക്യഷിഭവന്‍ നടത്തുന്ന പരിശീലന പരിപാടിയുമായി ബന്ധപ്പെട്ട് കൂടരഞ്ഞി കല്‍പിനിയിലെ ജെസ്റ്റിന്‍ മാവറയുടെ വീട്ടില്‍ എത്തിയപ്പോള്‍ മുന്‍വശത്ത് ഒരുക്കിയ അടുക്കളത്തോട്ടം ശ്രദ്ധയില്‍പ്പെട്ടു. ഗ്രോ ബാഗും ചാക്കുകളുമുപയോഗിച്ച് നിര്‍മ്മിച്ച പച്ചക്കറിത്തോട്ടം  ചെറുതാണെങ്കിലും മനോഹര മായിത്തന്നെ കാണപ്പെട്ടു. ക്യഷി ഓഫീസര്‍ ജിഷ പി ജി, ജനപ്രതിനിധികള്‍ തുടങ്ങിയവരും  ഇവിടേക്കെ ത്തിച്ചേര്‍ന്നപ്പോള്‍ ഈ തോട്ടത്തെ അവഗണിക്കാന്‍ കഴിഞ്ഞില്ല, അവരും ഈ തോട്ടം സന്ദര്‍ശിക്കുന്നതിനായി കുറച്ചു നേരം അവിടെ ചിലവഴിച്ചു. സമഗ്ര പച്ചക്കറി വികസന പദ്ധതി പ്രകാരം 500 രൂപ ക്യഷിഭവനിലടച്ചപ്പോള്‍ ലഭിച്ച
ഗ്രോ ബാഗുകളും തൈകളും  ഉപയോഗിച്ചു നിര്‍മ്മിച്ച ഇങ്ങനെയുള്ള തോട്ടങ്ങള്‍  ഒരോ വീട്ടിലും അടുക്കളത്തോട്ടമൊരുക്കുന്നതിന് പ്രചോദനമായിത്തീരും എന്നു വിശ്വസിക്കുക യാണ്.....