ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

23 May 2015

കൂടരഞ്ഞി ക്യഷിഭവന് അംഗീകാരമായി മികച്ച ക്യഷി അസ്സിസ്റ്റന്റിനുള്ള പുരസ്കാരം..


ക്യഷി അസ്സിസ്റ്റന്റ് മിഷേല്‍ ജോര്‍ജ് ക്യഷി വകുപ്പ് ഡയറക്ടര്‍ ആര്‍ അജിത്കുമാറില്‍ 
നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങുന്നു
        കൂടരഞ്ഞി ക്യഷിഭവന് അംഗീകാരമായി ജില്ലാ തലത്തിലെ ഏറ്റവും മികച്ച ക്യഷി അസ്സിസ്റ്റന്റിനുള്ള (മൂന്നാം സ്ഥാനം) പുരസ്കാരം കൂടരഞ്ഞി ക്യഷി ഭവനിലെ ക്യഷി അസ്സിസ്റ്റന്റ് മിഷേല്‍ ജോര്‍ജിന് ലഭിച്ചു. കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് ബഹു: ക്യഷിവകുപ്പ് മന്ത്രി ശ്രീ. കെ പി മോഹനന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ജമീല കാനത്തില്‍, ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് ഐ. എ. എസ്, ക്യഷി വകുപ്പ് ഡയറക്ടര്‍ ആര്‍. അജിത് കുമാര്‍, കോഴിക്കോട് പ്രിന്‍സിപ്പല്‍ ക്യഷി ഓഫീസര്‍ പി. കെ. രഞ്ജിനി എന്നിവര്‍ പങ്കെടുത്തു.
  അസ്സിസ്റ്റന്റ് ഡയറക്ടര്‍മാരായ എച്ച് സുരേഷ് (തിക്കോടി), എ സ് ഷീല (കോഴിക്കോട്), മിനി ജോസ് (കൊടുവള്ളി) ക്യഷി ഓഫീസര്‍ മാരായ കെ വി നൌഷാദ് (പനങ്ങാട്), കെ കെ ലേഖ (കൂത്താളി) എ പുഷ്പ (മണിയൂര്‍), ക്യഷി അസ്സിസ്റ്റന്റുമാരായ ജാരിസ് പി കെ (കൂരാച്ചുണ്ട്), സി എസ് ജഗദീശ് ശങ്കര്‍ (മൂടാടി), മിഷേല്‍ ജോര്‍ജ് (കൂടരഞ്ഞി), പി ഷാജി (കായണ്ണ) എന്നിവര്‍ അവാര്‍ഡിന് അര്‍ഹരായി .

പുരസ് കാരം  ലഭിച്ച ക്യഷി അസ്സിസ്റ്റന്റുമാര്‍
പത്ര വാര്‍ത്ത