ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

5 Oct 2015

കൂടരഞ്ഞിയില്‍ എലി നശീകരണ പരിപാടി

                             ക്യഷിവകുപ്പ് വിള ആരോഗ്യ പരിപാലന പദ്ധതി പ്രകാരം എലി നശീകരണത്തിനായി എലിവിഷ പാക്കറ്റുകള്‍ സൌജന്യമായി വിതരണം ചെയ്യുന്നു. എലിവിഷ പാക്കറ്റുകള്‍ക്കായി കര്‍ഷകര്‍ കൂടരഞ്ഞി ക്യഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്. കേരള വെയര്‍ ഹൌസിങ് കോര്‍പ്പറേഷന്‍ മുഖേന അനുവദിച്ചിട്ടുള്ള രണ്ടായിരത്തി ഒരുന്നൂറ് എലിവിഷപ്പാക്കറ്റുകളാണ് കൂടരഞ്ഞി ക്യഷിഭവന്‍ മുഖേന വിതരണം ചെയ്യുന്നത്.


എലിവിഷം (റോഡോഫോ)
ഉപയോഗക്രമം
                       ഉദ്ദേശം രണ്ടു സ്പൂണ്‍ വീതം (15-20 ഗ്രാം ) റോഡോഫോ എലികള്‍ സാധാരണയായി സഞ്ചരിക്കുന്ന മഴ കൊള്ളാത്ത സ്ഥലങ്ങളില്‍ വൈകുന്നേരമാകുമ്പോള്‍ വെക്കേണ്ടതാണ്. ഈ ബെയ്റ്റ് ( റോഡോഫോ) ഒരു മാസത്തിനുള്ളില്‍ ഉപയോഗിച്ച് തീര്‍ ക്കേണ്ടതാണ്. ഈ ബെയ്റ്റ് വീടുകള്‍ ഓഫീസുകള്‍ ആശുപത്രികള്‍ ഹോട്ടലുകള്‍ ക്യഷി സ്ഥലങ്ങള്‍, കോഴി / കന്നുകാലി വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ ഗോഡൌണുകള്‍ ഫാക്ടറികള്‍ മാര്‍ക്കറ്റ് എന്നീ സ്ഥലങ്ങളില്‍ ഏറ്റവും സുരക്ഷിതമായി ഉപയോഗിക്കാവുന്നതാണ്.
ഈ ബെയ്റ്റിന്റെ പ്രത്യേകതകള്‍
                    തന്നിരിക്കുന്ന ബെയ്റ്റ് അതുപോലെ തന്നെഉപയോഗിക്കേണ്ടതാണ്. മറ്റ് ആഹാര സാധനങ്ങള്‍ ഇതിന്റെ കൂടെകൂട്ടിക്കലര്‍ത്തേണ്ട ആവശ്യമില്ല. ഇതില്‍ അടങ്ങിയിരിക്കുന്നത് ബ്രോമോഡിയോലോണ്‍ എന്ന ആന്റി കൊയാഗുലന്റ് വിഭാഗത്തില്‍പ്പെട്ട എലിവിഷമാണ്. ഇത് ഒരു തവണ എലികള്‍ തിന്നാല്‍ പോലും രക്തം കട്ടപിടിക്കാതെ മൂന്നാം ദിവസം മുതല്‍ അവ ചാകുന്നു. എന്നാല്‍ വലിയ എലി/പെരുച്ചാഴി/പന്നി എലി എന്നിവ 50 ഗ്രാം വരെയെങ്കിലും തിന്നിരിക്കണം. അവ കഴിക്കുന്ന അളവനുസരിച്ച് ചാകാന്‍ രണ്ടാഴ്ചവരെ സമയം എടുക്കും. എലികള്‍ ക്ക് ഈ ബെയ്റ്റിനോട് വിരക്തി ( ബെയ്റ്റ് ഷൈനെസ്സ്) ഇല്ലാത്തതിനാല്‍ എലികള്‍ ചാകുന്നത് വരെ തുടര്‍ ച്ചയായി തിന്നുന്നു. എലികളെ എളൂപ്പത്തില്‍ ആകര്‍ ഷിക്കുന്ന തരം പ്രത്യേക രുചിയും മണവും ഉള്ള ഒന്നാണ്. ഈ ബെയ്റ്റ് ഏത് കാലവസ്ഥയിലും ഉപയോഗിക്കാവുന്നതാണ്. ഈ ബെയ്റ്റ് തിന്നുന്ന എലികള്‍ സാധാരണയായി തുറന്ന സ്ഥലങ്ങളില്‍ കിടന്ന് ചാകുന്നതിനാല്‍ പുരയ്ക്കകത്ത് ചത്ത എലികളെ കണ്ടില്ലെന്നു വരാം. അതിനാല്‍ ചത്ത എലികളെ നീക്കം ചെയ്യൌന്നതിനുള്ള ബുദ്ധിമുട്ടും കുറവാണ്.
മറുമരുന്ന്: വിറ്റാമിന്‍ K1
മുന്നറിയിപ്പ്:
                     കുട്ടികളുടെ സാന്നിദ്ധ്യത്തില്‍ നിന്ന് ഈ ബെയ്റ്റ് മാറ്റി സൂക്ഷിക്കേണ്ടതാണ്. കുടിവെള്ളത്തിലോ മറ്റ് ആഹാര പദാര്‍ത്ഥങ്ങളിലോ ഈ ബെയ്റ്റ് കലരുവാന്‍ ഇടയാവരുത്. ഏതെങ്കിലും കാരണ വശാല്‍ വിഷബാധയുണ്ടായാല്‍ ഈ കുറിപ്പുമായി വന്ന് ഡോക്ടറെ കാണേണ്ടതാണ്. ഉപയോഗം കഴിഞ്ഞ പാകറ്റുകള്‍ മലിനിക്കരണം ഉണ്ടാകാത്ത രീതിയില്‍ സുരക്ഷിതമായി നശിപ്പിച്ച് കളയേണ്ടതാണ്. അടുത്ത പ്രദേശങ്ങളില്‍ നിന്നും എലികള്‍ വരുവാന്‍ സാധ്യതയുള്ളത് കൊണ്ട് ഈ ബെയ്റ്റ് പ്രയോഗം മൂന്ന് മാസത്തിലൊരിക്കലെങ്കിലും നടത്തേണ്ടതാണ്. ഈ ബെയ്റ്റ് പൊതുവിപണിയില്‍ വില്‍പ്പനയ്ക്കുള്ളതല്ല. കേരള സര്‍ക്കാരിനും സര്‍ക്കാര്‍ സ്ഥാപങ്ങള്‍ക്കും വേണ്ടിയാണ് തയ്യാറാക്കിയിരിക്കുന്നത്.