ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

15 Oct 2015

ചെറുതേനീച്ചയോട് ചങ്ങാത്തം കൂടാന്‍ ആഗസ്തിച്ചേട്ടന്‍

                 എഴുപത്തി മൂന്നു വയസ്സിലെത്തി നില്‍ക്കുന്ന കൂടരഞ്ഞി കൂമ്പാറ പുതിയാമഠത്തില്‍ ആഗസ്തിച്ചേട്ടന്‍  ചെറുതേനീച്ചക്ക്യഷിയെക്കുറിച്ചു പറയുമ്പോള്‍  പ്രായത്തിന്റെ അവശതകളില്ലാത്ത യുവാവാണ്. അത്രയധികമാണ് ഈ ക്യഷിയോടുള്ള അദ്ദേഹത്തിന്റെ താല്‍പ്പര്യമെന്ന് അദ്ദേഹത്തിനൊപ്പം ക്യഷിയിടം സന്ദര്‍ശിക്കുന്നതില്‍ നിന്ന് മനസ്സിലാക്കാം. ചെറുതേനീച്ചയുടെ പതിനഞ്ച് കോളനികള്‍ മാത്രമാണ് ഇവിടെ നിലവിലുള്ളത്.

തുടക്കം 
                             1952 ല്‍ കുടിയേറിയതാണിവിടെ തെരുവയും കുരുമുളകും കമുകും തെങ്ങും റബറും ഇത്രയും കാലങ്ങള്‍ക്കിടയില്‍ ഈ ക്യഷിയിടത്തില്‍ ക്യഷി ചെയ്തു. മൂന്ന് വര്‍ഷമായി ഇവിടെ ചെറുതേന്‍ ക്യഷി തുടങ്ങിയിട്ട്. മരുന്നിന്റെ ആവശ്യത്തിനായിട്ടാണ് ഇവ സ്ഥാപിച്ചത്. ആയുര്‍വേദ മരുന്നുകള്‍ക്ക് ഉപയോഗിക്കാന്‍ പുറത്തു നിന്ന് ശുദ്ധമായ തേനൊന്നും  ലഭിക്കുന്നില്ല എന്ന് തിരിച്ചറിഞ്ഞതില്‍ നിന്നുള്ള ഒരു തുടക്കം.
റബര്‍ ഷീറ്റടിക്കുന്ന പുരയുടെ തറക്കെട്ടില്‍ നിന്നും തേനിച്ചയെ മുളയിലേക്ക് മാറ്റുന്നു


നിലവില്‍ 
                      മുളയില്‍ ആറെണ്ണം, കലത്തില്‍ എട്ടെണ്ണം, പെട്ടിയില്‍ ഒരെണ്ണം എന്ന രീതിയിലാണ് കോളനികള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇവ വീടിനു ചുറ്റിലുമായി കലങ്ങളിലും മുളയിലുമായി കെട്ടിത്തൂക്കിയിട്ടിരിക്കുന്നു. മുളകളില്‍ പുതിയതായി കോളനികള്‍ സ്ഥാപിച്ചു കൊണ്ടിരിക്കുന്നതും കാണാം.
മരത്തിന്റെ പൊത്തില്‍ നിന്നും മുളയിലേക്ക് തേനിച്ചയെ ശേഖരിക്കുന്നു
പുതിയ കോളനികള്‍ സ്ഥാപിക്കല്‍  
         മരത്തിന്റെ പൊത്തില്‍ നിന്നും തേനീച്ചക്കോളനിയെടുക്കാന്‍ മുള മരത്തിനൊടു ചേര്‍ത്ത് ബന്ധിപ്പിച്ചിരിക്കുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ മുളയില്‍ക്കൂടി കയറി ഇറങ്ങിയിട്ടു മാത്രമേ തേനീച്ചകള്‍ക്ക് പുറത്തെത്താന്‍ സാധിക്കൂ. ഇതിനായി ആദ്യമേ മുളയുടെ രണ്ടു ഭാഗത്ത് തുളകളുണ്ടാക്കുന്നുണ്ട്. ഈ തുളകളില്‍ക്കൂടിയാണ് തേനീച്ചകള്‍ പുറത്തേക്കിറങ്ങുന്നത്. ക്രമേണ എകദേശം ഒന്നര മാസം കൊണ്ട്. മുളയുടെ ഈ പുതിയ കൂട് അവര്‍ വാസസ്ഥലമായി തെരെഞ്ഞെടുക്കും. ഇതേ രീതിയില്‍ ത്തന്നെ കല്ലിന്റെ ഇടുക്കില്‍ നിന്നും തറക്കെട്ടില്‍ നിന്നുമൊക്കെ കോളനികളുണ്ടാക്കുന്നു.
മുളയില്‍ തേനിച്ച വളര്‍ത്തല്‍
തേനീച്ചക്കോളനിയെ കുപ്പിയില്‍ ശേഖരിക്കുന്ന രീതി
                 മരത്തിന്റെ കഷണം വെട്ടിക്കൊണ്ടു വന്ന് അത് വെട്ടിപ്പൊളിച്ച് തേനെടുത്തതിനു ശേഷം കോളനിയുണ്ടാക്കാറുണ്ട്. ഇതിനായി ആദ്യം തന്നെ അടപ്പുള്ള പ്ലാസ്റ്റിക് കുപ്പിയെടുത്ത് സൂചി കൊണ്ട് ചെറിയ തുളകളുണ്ടാക്കുന്നു ഏകദേശം നൂറ് നൂറ്റമ്പത് തുളകള്‍ ഇങ്ങനെയുണ്ടാക്കണം. തുടര്‍ന്ന് തേന്‍ ശേഖരിക്കേണ്ട മരത്തിന്റെ തേനീച്ച പുറത്തു വരുന്ന ഭാഗത്ത് പ്ലാസ്റ്റിക് ബോട്ടില്‍ തുറന്നു വാഭാഗം വെയ്ക്കുക തുടര്‍ ന്ന് തടിക്കഷണമോ കല്ലോ ഉപയൊഗിച്ച് തേനീച്ചക്കോളനിയിരിക്കുന്ന ഭാഗത്ത് പതുക്കെ ഇടിക്കണം അര മണിക്കൂറു കൊണ്ട് പൊത്തിനുള്ളിലെ തേനീച്ചകള്‍ ഈ കുപ്പിക്കുള്ളിലേക്ക് കയറും അത് അടച്ചു വെച്ചതിനു ശേഷം തേനെടുക്കാം ഈ സമയത്ത് കൂട്ടില്‍ നിന്നും പുറത്തു പോയ തേനീച്ചകള്‍ ശല്യമുണ്ടാക്കാന്‍ സാധ്യതയുണ്ട് അവയെ അകറ്റാന്‍ ഉണങ്ങിയചകിരി കത്തിച്ച് പുകച്ചാല്‍ മതി. തുടര്‍ന്ന് പൊത്തില്‍ നിന്നും പൂമ്പൊടിയും മുട്ടകളുമെടുത്ത് പുതിയ കൂട്ടിലേക്ക് കുപ്പിയിലുള്ള തേനീച്ചകളെ മാറ്റാം.
പൈപ്പുപയോഗിച്ചുള്ള രീതി
പുതിയ രീതി 
         വെട്ടിപൊളിക്കാന്‍ പറ്റാത്ത പൊത്തുകളില്‍ നിന്നും വളരെ എളുപ്പത്തില്‍ തേനീച്ചക്കോളനികള്‍ എടുക്കാം മുളയോ പെട്ടിയോ തേനീച്ച പുറത്തു വരുന്ന ഭാഗത്ത് വെച്ചുകൊണ്ടാണ്. ഇതു വരെ ചെയ്തതെങ്കില്‍ അവയ്കിടയില്‍ പ്ലാസ്റ്റിക് പൈപ്പ് വളച്ചു വെച്ച് കൊന്റ് തേനീച്ചകളെ ശേഖരിക്കുന്ന പുതിയ രീതി കൂടി ഇവിടെ സ്വീകരിക്കുന്നു. പൈപ്പിന്റെ രണ്ടു ഭാഗങ്ങളും എം സീലു പോലെയുള്ള വസ്തുക്കള്‍ ഉപയോഗിച്ച് ഉറപ്പിച്ച് വയ്ക്കാവുന്നതാണ്. പൈപ്പ് വളച്ചു വെയ്ക്കുന്നതു കൊണ്ടുള്ള ഗുണം ഈച്ചകള്‍ക്ക് കടന്നു പോകാന്‍ ബുദ്ധിമുട്ടനുഭവപ്പെടുമെന്നതിനാല്‍ സ്വാഭാവികമായി വളരെപ്പെട്ടെന്ന് തന്നെ പുതിയ കൂട്ടിലേക്ക് മാറുമെന്നതാണ്. 
തേക്കിന്റെ പെട്ടികള്‍
നേടിയ അറിവുകള്‍ 
           കലത്തില്‍ നിന്ന് ഒരു വര്‍ഷം കൊണ്ട് അരക്കിലോ തേന്‍ ലഭിക്കും രണ്ടു വര്‍ഷം കൂടുമ്പോള്‍ എടുക്കുകയാണെങ്കില്‍ സ്വാഭാവികമായും ഒരു കിലോ തേന്‍ ലഭിക്കും. തേക്കിന്റെ തടികൊണ്ടുള്ള പെട്ടി തേനീച്ചക്കിഷ്ടമാണ്. അതിന്റെ വാസന കൊണ്ടാണ് അവയ്ക്ക് പ്രിയങ്കരമാകുന്നത്. തേനെടുക്കുമ്പോള്‍ മെഴുകും എല്ലാം ചേര്‍ന്ന തേന്‍ വ്യത്തിയുള്ള തുണിയിലെടുത്ത് വെയിലത്ത് വെച്ചാല്‍ മായമില്ലാത്ത ശുദ്ധമായ തേന്‍ ലഭിക്കും. ഇത് കൂടുതല്‍ കാലമിരിക്കുകയും ചെയ്യും. ഏപ്രില്‍ മാസമാണ്. തേനെടുക്കുന്നത്, ക്ഷമകാലമായ ജുണ്‍ മുതലുള്ള മാസങ്ങളില്‍ തേനീച്ചകള്‍ക്ക് ഭക്ഷണമായി കുറച്ച് തേനെടുത്ത് പഞ്ഞിയില്‍ മുക്കി ഉറുമ്പുകയറാതെ തേനീച്ചപ്പെട്ടിയുടെ അടിയില്‍ സ്ഥാപിക്കേണ്ടതാണ്.
ഭാവിയില്‍ 
                        കൂടുതല്‍ തേനീച്ചക്കോളനികളുണ്ടാക്കണം അതിനായി തേക്കിന്റെ പെട്ടികള്‍ തയ്യാറാക്കി വരുന്നു . പെട്ടി കൊണ്ടുള്ള ഗുണം കോളനി പിരിക്കാന്‍ വളരെ എളുപ്പമാണെന്നതാണ്. തടി കൊടുത്ത് ഉണ്ടാക്കിയ പെട്ടിക്ക് അഞ്ഞൂറു രൂപ ചിലവു വന്നു. അനിയന്റെ വീട്ടില്‍ ഒമ്പത് കോളനികള്‍ കണ്ടു വെച്ചിട്ടുണ്ട് അത് ശേഖരിക്കണം. ആദ്യ ഘട്ടത്തില്‍ ഇരുപതിയഞ്ച് പെട്ടികള്‍ അതിനു ശേഷം അന്‍പത് എന്നിങ്ങനെ സ്ഥാപിക്കണമെന്ന ഉദ്ദേശ്യത്തിലാണ് ആഗസ്തിച്ചേട്ടന്‍. ഒപ്പം മകന്‍ തോമസും സജീവമായി ഈ പ്രവര്‍ ത്തനത്തിന് പിതാവിന് പിന്തുണയായുണ്ട്. കൂടെ കൂടരഞ്ഞി ക്യഷിഭവന്‍ ഇദ്ദേഹത്തിന്റെ അവേശത്തിനു പ്രോത്സാഹനം നല്‍കി ക്യഷി വികസിപ്പിക്കുന്നതിനുള്ള സഹായം നല്‍കുന്നു.
വിലാസം 
ആഗസ്തി 
പുതിയാമഠത്തില്‍ (വീട്) 
കൂമ്പാറ ബസാര്‍ പി ഒ
കൂടരഞ്ഞി വഴി
 കോഴിക്കോട് ജില്ല
മൊബൈല്‍ നമ്പര്‍  9495565224



തയാറാക്കിയത് : മിഷേല്‍ ജോര്‍ജ്, ക്യഷി അസ്സിസ്റ്റന്റ്