ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

9 Oct 2015

കാര്‍ഷിക സംസ്കാരത്തിന്റെ തിരിച്ചുപോക്കിലേക്ക് മാത്യക തീര്‍ക്കാന്‍ കൂടരഞ്ഞിയിലെ സ്കൂളുകള്‍

                                        
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍ എല്‍ പി സ്കൂള്‍ ചേന വിളവെടുപ്പില്‍ നിന്ന്
                                       കുടിയേറ്റ മേഖലയായ കൂടരഞ്ഞി ഒരു കാര്‍ഷിക മേഖലയാണ് എങ്കില്‍ക്കൂടിയും നെല്‍ക്ക്യഷി പോലെയുള്ള ചില ക്യഷികള്‍ ഈ മണ്ണില്‍ നിന്നും വേരോടെ പിഴുതു പോയിരിക്കുന്നു അതോടൊപ്പം പുതിയ തലമുറയ്ക്കും അത്തരം ക്യഷികളെക്കുറിച്ചുള്ള കേട്ടു കേള്‍വികള്‍ മാത്രം. കൂടരഞ്ഞിഗ്രാമപഞ്ചായത്തിലെ സ്കൂളുകള്‍ ക്യഷിഭവന്റെ സഹായത്തോടെ ആ ദൌത്യം ഏറ്റെടുത്തിരിക്കുകയാണ്. വിദ്യാര്‍ത്ഥികളെ ക്യഷിരീതികള്‍ പരിചയപ്പെടുത്തുന്നതിലൂടെ. കാര്‍ഷിക സംസ്കാരത്തിന്റെ ഒരു തിരിച്ചു പോക്കിലേക്ക് മാത്യക തീര്‍ക്കുകയാണിവിടെ.

കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് HSSലെ പയര്‍ ക്യഷി
                                  ഇവിടെ മാത്യകയാക്കാവുന്നത് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് HSSനെയാണ്. നെല്ല് എള്ള്, ചോളം, പച്ചക്കറി, വാഴ, കിഴങ്ങുവര്‍ഗ്ഗ വിളകള്‍ എന്നിവയുടെ ക്യഷി കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലായി ഇവിടെ വിജയകരമായി തുടര്‍ന്നു വരികയാണ്.  ക്യഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയിലെ വിദ്യാലയ പച്ചക്കറിത്തോട്ടം ഇവിടെ ഒരുക്കിയതിലൂടെ കൂടരഞ്ഞി ക്യഷിഭവന്റെ സജീവ സാന്നിദ്ധ്യം ഈ വിദ്യാലയത്തിന്റെ കാര്‍ഷിക പ്രവര്‍ത്തനങ്ങളിലുണ്ട് ജല സംരക്ഷണത്തിനായി നടത്തുന്ന പ്രവര്‍ത്തങ്ങളും മഴക്കുഴിയും തെങ്ങിനു പുതയിടീലും സാമൂഹ്യ പ്രതിബദ്ധതയായി സഹപാഠിക്കു പണികഴിപ്പിച്ചു നല്‍കിയ വീടും ഇവരുടെ പ്രവര്‍ത്തങ്ങളില്‍പ്പെടുന്നു. പ്രധാനാധ്യാപകന്‍  ബാബു അഗസ്റ്റിന്‍, അധ്യാപകരായ ജെയിംസ് ജോഷി, അബ്ദുള്‍ നാസിര്‍, പിടിഎ പ്രസിഡന്റ് ഷിബു കരിന്തോളില്‍ എന്നിവര്‍ സ്കൂളിന്റെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍ എല്‍ പി സ്കൂളിലെ പച്ചക്കറിത്തോട്ടത്തിന്റെ തയ്യാറെടുപ്പില്‍ നിന്ന് - ക്യഷി അസ്സിസ്റ്റന്റ് മിഷേല്‍ ജോര്‍ജും പിടി എ പ്രസിഡന്റ് ജോബി പുളിമൂട്ടിലും
                കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍ എല്‍ പി സ്കൂള്‍ പരിമിതികളെ മറികടന്നുള്ള പ്രവര്‍ത്തനങ്ങള്‍ ഈ സ്കൂളിന്റെ പ്രത്യേകതയാണ്. ക്യഷി ചെയ്യാന്‍ ആവശ്യത്തിനു സ്ഥലമില്ലെങ്കില്‍ക്കൂടിയും ടെറസ്സിലും മുറ്റത്തുമായി പച്ചക്കറികളും കൂടാതെ ചേനക്ക്യഷിയും മത്സ്യക്ക്യഷിയുമൊക്കെയായി കുട്ടികളില്‍ പുതിയ ആവേശവും അറിവും നല്‍കുന്നു. പ്രധാനാധ്യാപകന്‍ തോമസ് മംഗര, അധ്യാപകരായ ഷാജി, ജാനേഷ് പി ടി എ പ്രസിഡന്റ് ജോബി പുളിമൂട്ടില്‍, വൈസ് പ്രസിഡന്റ് ഉണ്ണിക്ക്യഷ്ണന്‍ എന്നിവര്‍ വിദ്യാര്‍ഥികള്‍ക്ക് സഹായവുമായി ഒപ്പമുണ്ട്.
പൂവാറന്‍തോട് ജി എല്‍ പി സ്കൂളിലെ നെല്‍വിത്ത് വിതയ്ക്കല്‍ ചടങ്ങില്‍ നിന്ന്
                   ചെറിയ വിദ്യാലയമെന്ന പരിമിതിയെ മറികടന്നു കൊണ്ടുള്ള പ്രവര്‍ത്തങ്ങളാണ് പൂവാറന്‍തോട് ജി എല്‍ പി സ്കൂളിനെ വ്യത്യസ്ഥമാക്കുന്നത്. വിദ്യാര്‍ഥികള്‍ അന്‍പതില്‍ താഴെയെ ഈ ഗവണ്മെന്റ് സ്കൂളിലുള്ളുവെന്നത് കുറച്ചു കാണേണ്ടതില്ല. വളരെ  ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതും  കൂടരഞ്ഞി ടൌണില്‍ നിന്നും വളരെ അകലെയുള്ളതും കെ എസ് ആര്‍ ടി സി ബസ് മാത്രം സര്‍വ്വീസ് നടത്തുന്നതും പൂര്‍ണ്ണ കാര്‍ഷിക മേഖലയുമായ ഈ പ്രദേശത്തെ  ജനസംഖ്യ വളരെ കുറവാണ്. അത് ഈ വിദ്യാലയത്തില്‍ പ്രതിഫലിക്കുന്നുവെന്ന് മാത്രം. വിദ്യാലയ പച്ചക്കറിത്തോട്ടത്തില്‍ത്തുടങ്ങി വാഴക്ക്യഷിയും നെല്‍ക്ക്യഷിയും ഔഷധത്തോട്ടവും ഇവരുടെ പുതിയ ഏടുകളാണ്. അതോടൊപ്പം പൊതുജനങ്ങള്‍ ക്കായിത്തുടങ്ങിയ വായനശാലയും പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വ്യക്ഷങ്ങള്‍ നട്ടു പിടിപ്പിക്കലും വയോജന ദിനത്തില്‍ മുതിര്‍ന്നവരെ ആദരിച്ച് വിദ്യാര്‍ഥികളില്‍ നല്ല ശീലങ്ങള്‍ കൊണ്ടു വരുന്നതിനുമായി നടത്തുന്ന പ്രവര്‍ത്തങ്ങള്‍ ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. പ്രധാനാധ്യാപകന്‍ എന്‍ കെ അബ്ദുറഹ്മാന്‍ , അധ്യാപകരായ രാജ് ലാല്‍ , നിഷ പിടി എ പ്രസിഡന്റ് ജോബി ഇടശ്ശേരിയില്‍ എന്നിവര്‍ വിദ്യാലയത്തിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍ HSS ലെ പോഷകത്തോട്ടത്തെക്കുറിച്ചുള്ള മലയാളമനോരമയിലെ വാര്‍ത്ത
പുഷ്പഗിരി എല്‍ എഫ് യു പി സ്കൂളിന്റെ പച്ചക്കറിത്തോട്ടത്തിന്റെ ഒരുക്കങ്ങള്‍  - ക്യഷി അസ്സിസ്റ്റന്റ് ഹരികുമാറും പ്രധാനാധ്യാപകന്‍ ജോണ്‍സണ്‍ മംഗരയും

കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍ HSSലെ പോഷകത്തോട്ടത്തെക്കുറിച്ചുള്ള ദീപികയിലെ വാര്‍ത്ത
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍ HSS