ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

31 Oct 2015

തെങ്ങിലും ഒരു കൈ നോക്കും ജോസേട്ടന്‍

                  തെങ്ങില്‍ നിന്നും തേങ്ങ ഉണങ്ങി വിണാലും തേങ്ങയിടിലുകാരന്‍ എത്തിയിട്ടുണ്ടാവില്ല ഇന്ന് വരും നാളെ വരും എന്ന പ്രതീക്ഷയൊക്കെ വെറുതെ. പല സ്ഥലങ്ങളിലും തെങ്ങില്‍ കയറാന്‍ ആളെ കിട്ടാത്ത അവസ്ഥ. ഇവിടെ കൂടരഞ്ഞിയില്‍ വീട്ടിപ്പാ ജോസ് മംഗലത്തില്‍  എന്ന കര്‍ഷകന്‍ അതില്‍ നിന്നുമൊക്കെ വ്യത്യസ്ഥനാവുകയാണ്. താമസിക്കുന്ന സ്ഥലത്തുള്ള തന്റെ നാല്‍പ്പത്തിയാറു സെന്റ്റിലെ മുഴുവന്‍ തെങ്ങിലും അദ്ദേഹം തന്നെ തെങ്ങു കയറ്റ യന്ത്രം ഉപയോഗിച്ച് കയറി തേങ്ങയിടുന്നു. തനിയെ പഠിച്ചതാണ് തെങ്ങു കയറ്റം. പ്രത്യേകിച്ച് ഗുരുവൊന്നുമില്ല. ഒരിക്കല്‍ തെങ്ങു കയറ്റ യന്ത്രമൊക്കെ വാങ്ങി തെങ്ങില്‍ കയറാന്‍ തുടങ്ങി ഇടയ്ക്ക് വെച്ച് അങ്ങോട്ടുമിങ്ങോട്ടും നീങ്ങാന്‍ കഴിയാതെ കുടുങ്ങിപ്പോയി.
അങ്ങനെ നില്‍ക്കുമ്പോഴാണ് പുഴയ്ക്കക്കരെ ഒരു തേങ്ങയിടീലുകാരന്‍ തേങ്ങയിടുന്നത്  കണ്ടത്.   അവിടെ നിന്ന് കൊണ്ട് എങ്ങനെയാണ് കയറുന്നതെന്നും ഇറങ്ങുന്നതെന്നും നിരീക്ഷിച്ചു. ഈ നിരീക്ഷണമാണ് അദ്ദേഹത്തെ നല്ലൊരു തെങ്ങു കയറ്റക്കാരനാക്കി മാറ്റിയത്. കുറച്ചകലെയുള്ള തന്റെ ക്യഷിയിടത്തിലും അദ്ദേഹം തന്നെയാണ് തേങ്ങയിടുന്നത് .ഇപ്പോള്‍ ഉപയോഗിക്കുന്ന തരം തെങ്ങുകയറ്റ യന്ത്രം ഉപയോഗിച്ച് വളഞ്ഞ തെങ്ങുകളില്‍ കയറുമ്പോള്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു. ഇരുന്നു കയറുന്ന പുതിയ തരം യന്ത്രമുണ്ടെന്നു  കേട്ടു അത് വാങ്ങണമെന്നു കരുതുന്നു .   


                       തെങ്ങില്‍ കയറുന്നു എന്നതില്‍ ഒതുങ്ങുന്നില്ല അദ്ദേഹത്തിന്റെ സവിശേഷത തന്റെ ക്യഷിയിടത്തില്‍ വിവിധ ഇനം വാഴകളും പച്ചക്കറികളും   ക്യഷി ചെയ്യൂന്നു.നേന്ത്രന്‍, പൂവന്‍, ഗ്രാന്‍ഡ് നയന്‍,  ആറ്റു നേന്ത്രന്‍, റോബസ്റ്റ തുടങ്ങി വിവിധ ഇനം വാഴകള്‍ ഇവിടെ ക്യഷി ചെയ്തു വരുന്നു. പച്ചക്കറിള്‍ ക്യഷി ചെയ്യുന്നതില്‍ ആവേശം കയറിയിട്ട് കുറച്ച് വര്‍ഷങ്ങളായി ക്യഷിയിടത്തിനു മുകളിലും താഴെയുമായിട്ടാണ് ക്യഷി. വീട്ടാവശ്യത്തിനാണ് ക്യഷി ചെയ്യുന്നതെങ്കില്‍ കൂടി ധാരാളം പച്ചക്കറിള്‍ ക്യഷി ചെയ്യുന്നു. പയര്‍, പാവല്‍, കോവല്‍, തക്കാളി, വഴുതന, കാബേജ്, കോളിഫ്ലവര്‍, ചീര, വെണ്ട തുടങ്ങി ഒരു വീട്ടിലേക്കാവശ്യമായ പച്ചക്കറികളും  ക്യഷി ചെയ്ത് വരുന്നു. കൂടാതെ മരച്ചീനി, ചേന, ചേമ്പ് തുടങ്ങിയവയും ഇവിടെ ക്യഷി ചെയ്യുന്നുണ്ട്.
ജോസ് മംഗലത്തില്‍  8547202326


ലേഖകന്‍: മിഷേല്‍ ജോര്‍ജ്, ക്യഷി അസ്സിസ്റ്റന്റ്