ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

28 Jul 2014

സമഗ്ര തെങ്ങു ക്യഷി വികസന പദ്ധതികളുമായി കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ക്യഷിഭവന്‍

കൂടരഞ്ഞി ടൌണ്‍ ക്ലസ്റ്ററില്‍ വളം വിതരണത്തിന്റെ ഉദ് ഘാടനം ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് ശ്രീ. സെബാസ്റ്റ്യന്‍ ഇലവുങ്കല്‍ നിര്‍വഹിക്കുന്നു
  
                           കൂടരഞ്ഞി ഗ്രാമ പഞ്ചായത്തില്‍  2011-12 വര്‍ഷത്തില്‍ ക്യഷിഭവന്‍ മുഖേന നടന്നു വരുന്ന നാളികേര ക്യഷി വികസന ക്ലസ്റ്ററുകള്‍ തെങ്ങ് ക്യഷിയില്‍ പുത്തനുണര്‍വേകുന്നു. കേന്ദ്ര-സംസ്ഥാന പദ്ധതികളില്‍പ്പെടുത്തിയ നാലു ക്ലസ്റ്ററുകള്‍ ആണ് വികസനത്തി ന് ഉണര്‍വേകുന്നത്.


                കേന്ദ്ര പദ്ധതിയായ ആര്‍.കെ.വി.വൈയില്‍പ്പെടുത്തിയ നാളികേര ക്യഷി വികസന ക്ലസ്റ്ററുകളായ കൂടരഞ്ഞി ടൌണ്‍ , കൂമ്പാറ ഉദയഗിരി ക്ലസ്റ്ററുകളും സംസ്ഥാന പദ്ധതിയായ സി.ഡി.എസില്‍ പ്പെടുത്തിയ പുഷ്പഗിരി രണ്ടാംവര്‍ഷം, വീട്ടിപ്പാറ കേരശ്രീ ക്ലസ്റ്ററുകളുമാണ് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കു ന്നത്.

പുഷ്പഗിരി ക്ലസ്റ്ററിലെ കര്‍ഷകര്‍ക്ക് കീടനാശിനി പ്രയോഗത്തിനുള്ള ധന സഹായവിതരണം
              ശ്രീ.ജോസ് മലപ്രവനാല്‍ കണ്‍വീനറായ കൂടരഞ്ഞി ടൌണ്‍ ക്ലസ്റ്ററില്‍ 107 കര്‍ഷകര്‍ അംഗങ്ങളും ശ്രീ.സിബി മുണ്ടക്കല്‍ കണ്‍വീനറായ ഉദയഗിരി ക്ലസ്റ്ററില്‍ 182 കര്‍ഷകര്‍ അംഗങ്ങളുമാണുള്ളത് ഈ രണ്ടു ക്ലസ്റ്ററില്‍ 50 ഹെക്ടര്‍ പ്രദേശത്തെ 8750 തെങ്ങുകള്‍ക്കാണ് പദ്ധതി കൊണ്ടുള്ള പ്രയോജനം ലഭിക്കുന്നത്. പദ്ധതിയില്‍ തടം തുറക്കല്‍, വളം, തെങ്ങു മുറിച്ചു മാറ്റല്‍, ജലസേചനത്തിനുള്ള പമ്പ് സെറ്റ്, സപ്രയര്‍ , തെ ങ്ങുകയറ്റ യന്ത്രം എന്നിവക്കാണ് ധനസഹായം ലഭിക്കു ന്നത്.
             ശ്രീ.ജോസഫ് കല്ലിങ്കക്കുടിയില്‍  കണ്‍വീനറായ പുഷ്പഗിരി ക്ലസ്റ്ററില്‍ 104 കര്‍ഷകര്‍ അംഗങ്ങളും ശ്രീ ജോണ്‍ ഇടിഞ്ഞാറപ്പിള്ളില്‍ വീട്ടിപ്പാറ ക്ലസ്റ്ററില്‍147 കര്‍ഷകര്‍ അംഗങ്ങളുമാണുള്ളത്. ഈ രണ്ടു ക്ലസ്റ്ററില്‍ 55 ഹെക്ടര്‍ പ്രദേശത്തെ 9375 തെങ്ങുകള്‍ക്കാണ് പദ്ധതി കൊണ്ടുള്ള പ്രയോജനം ലഭിക്കുന്നത്. പദ്ധതിപ്രകാരം  പുഷ്പഗിരി ക്ലസ്റ്ററില്‍ തടം തുറക്കല്‍ , വളം, കീടനാശിനി പ്രയോഗം എന്നിവക്കാണ് ധനസഹാ യം ലഭിക്കുന്നത്. വീട്ടിപ്പാറ ക്ലസ്റ്ററില്‍ പദ്ധതിപ്രകാരം തടം തുറക്കല്‍ , വളം, തെങ്ങു മുറിച്ചു മാറ്റല്‍ , കീടനാശിനി പ്രയോഗം, ജലസേചനത്തിനുള്ള  പമ്പ് സെറ്റ് എന്നിവക്കാണ് ധനസഹായം ലഭിക്കുന്നത്.
പുഷ്പഗിരി ക്ലസ്റ്ററില്‍ വളം വിതരണത്തിന്റെ ഉദ് ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്        ശ്രീ. സെബാസ്റ്റ്യന്‍ ഇലവുങ്കല്‍ നിര്‍വഹിക്കുന്നു
        പദ്ധതികള്‍ വിജയത്തിലെത്തിക്കുന്നതിന് കണ്‍വീനര്‍മാരും കമ്മിറ്റികളും  സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്. ക്ലസ്റ്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീ. സെബാസ്റ്റ്യന്‍ ഇലവുങ്കല്‍ പ്രസിഡന്റായ ഭരണ സമിതി പൂര്‍ണ പിന്തുണയും  സഹായവും നല്കുന്നു, കൂടാതെ ഈ പദ്ധതിക ള്‍ക്ക് മേല്‍ നോട്ടം വഹിക്കുന്നത് ക്യഷി ഓഫീസര്‍  ജിഷ. പി.ജി യുടെ നേത്യത്വത്തിലുള്ള ക്യഷിഭവന്‍ ഉദ്യോഗസ്ഥരാണ്. 
തയ്യാറാക്കിയത് : മിഷേല്‍ ജോര്‍ജ്