ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

28 Jul 2014

കൂടരഞ്ഞി ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പച്ചക്കറി വിത്ത് കിറ്റുകളുടെ വിതരണം നടന്നു


      സംസ്ഥാന സര്‍ക്കാരിന്റെ സമഗ്രപച്ചക്കറി ക്യഷി വികസന പദ്ധതി 2012-13 പ്രകാരം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പച്ചക്കറി വിത്ത് നല്‍കുന്നതിന്റെ ഭാഗമായി കൂടരഞ്ഞി പഞ്ചായത്തിലെ സ്കൂളുകളില്‍ പച്ചക്കറി വിത്ത് കിറ്റുകളുടെ വിതരണം നടന്നു. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സെബാസ്റ്റ്യന്‍ ഇലവുങ്കല്‍ വിദ്യാര്‍ ത്ഥി പ്രതിനിധി ശ്രുതി ടി കെയ്ക്കു നല്‍കി
ഉല്‍ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ റവ.ഫാ.ജെയിംസ് വാമറ്റത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ഹെഡ്മിസ്ട്രെസ്സ് ആലീസ് കെ സ്വാഗതവും പ്രിന്‍സിപ്പല്‍ കെ എം ജോസഫ് ആശംസയും അര്‍പ്പിച്ചു. തുടര്‍ന്ന് ക്യഷി അസിസ്റ്റന്റ് മിഷേല്‍ ജോര്‍ജ് പദ്ധതി വിശദീകരിച്ചു. വിശദീകരണത്തിനു ശേഷം  സ്റ്റാഫ് പ്രതിനിധി എ.എം തങ്കച്ചന്റെ നന്ദി പ്രകടനത്തോടെ ചടങ്ങ് അവസാനിക്കുകയും ചെയ്തു