ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

28 Jul 2014

കൂടരഞ്ഞി ക്യഷിഭവനില്‍ പച്ചത്തേങ്ങസംഭരണ പദ്ധതി ആരംഭിച്ചു


    കേരള ക്യഷി വകുപ്പും കേരഫെഡും സംയുക്തമായി നടപ്പിലാക്കുന്ന പച്ചത്തേങ്ങസംഭരണ പദ്ധതിയുടെ ഭാഗമായി കൂടരഞ്ഞിയില്‍ അനുവദിച്ച സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം  ഇന്ന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് ബഹു. തിരുവമ്പാടി നിയോജകമണ്ഡലം എം എല്‍ എ ശ്രീ സി മോയിന്‍ കുട്ടി നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി മേരി തങ്കച്ചന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വികസന  സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജു താമരക്കുന്നേല്‍ സ്വാഗതം ആശംസിച്ചു. ക്യഷി ഓഫീസര്‍ ജിഷ പി ജി പദ്ധതി വിശദീകരിച്ചു.
ചടങ്ങില്‍ ബ്ലോക്ക് മെമ്പര്‍ ജോഷി ജോണി പ്ലാക്കാട്ട്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ സി കെ കാസിം  കൂടരഞ്ഞി സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ പി എം തോമസ്മാസ്റ്റര്‍  തുടങ്ങിയവര്‍ സംസാരിച്ചു. ക്യഷി അസിസ്റ്റന്റ് മോഹന്‍ദാസ് നന്ദി പറഞ്ഞു. സംഭരണ വിലയായ 16 രൂപക്കാണ് സംഭരണ കേന്ദ്രത്തില്‍ പച്ചത്തേങ്ങ എടുക്കുന്നത്. ഇതിനായി കേരഫെഡ് രണ്ടു തൊഴിലാളികളെയും ഒരു അക്കൌണ്ടന്റിനേയും നിയമിച്ചിട്ടുണ്ട്.