ക്യഷി വകുപ്പിന്റെ സമഗ്ര പച്ചക്കറി വികസന പദ്ധതിയിലുള്‍പ്പെടുത്തി കൂടരഞ്ഞിയില്‍ ഗ്രോബാഗ് വിതരണം നടത്തി നാല്പത്തിയേഴോളം കര്‍ഷകര്‍ക്കാണ് കൂടരഞ്ഞിയില്‍ പദ്ധതി പ്രകാരം ഗ്രോബാഗുകള്‍ ലഭ്യമായത്. ഈ പദ്ധതി പ്രകാരം ക്യഷിഭവനില്‍ അഞ്ഞൂറ് രൂപ അടച്ചാല്‍ ഇരുപത്തിയഞ്ചോളം ഗ്രോബാഗുകള്‍ മണ്ണു നിറച്ച് വളവുമിട്ട് തൈകളും വെച്ച് കര്‍ഷകരുടെ വീട്ടില്‍ എത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നത് . പയര്‍, തക്കാളി, വെണ്ട, വഴുതന, മുളക് എന്നിവയുടെ തൈകളാണ് ഗ്രോബാഗില്‍ നട്ടു നല്‍കിയത്. ടെറസ്സിലും മറ്റു സ്ഥലങ്ങളിലും പച്ചക്കറിക്ക്യഷി ചെയ്യുന്നതിന് അനുയോജ്യമാണ് ഗ്രോബാഗുകള്‍. ചാക്കു പോലെ പെട്ടെന്ന് ദ്രവിക്കുകയില്ല എന്നത് ഇതിന്റെ പ്രത്യേകതയാണ്. ഈ പദ്ധതിയില്‍ ഗ്രോബാഗുകളുടെ വിതരണം കൂടരഞ്ഞിയില്‍ നടത്തിയത് വി എഫ് പി സി കെയാണ്.
31 Dec 2014
17 Dec 2014
പച്ചക്കറിത്തോട്ടമൊരുക്കി കൂടരഞ്ഞി ക്യഷിഭവന്‍
വിഷരഹിത പച്ചക്കറികള്‍ ഉല്പാദിപ്പിക്കുന്നതിന് കര്‍ഷകര്‍ക്ക് വിത്തും തൈകളും നല്‍കുന്നതിനൊപ്പം പരിമിതമായ സ്ഥലത്ത് പച്ചക്കറിക്ക്യഷി ചെയ്ത് കൂടരഞ്ഞി ക്യഷിഭവന്‍ മാത്യകയാവാന്‍ ശ്രമിക്കുകയാണ്. പാവല്‍, പയര്‍, വഴുതന, വെണ്ട, തക്കാളി, കോവല്‍, പടവലം, നിത്യ വഴുതന എന്നിവയാണ് ക്യഷിഭവന്‍ പരിസരത്ത് ക്യഷി ചെയ്തു വരുന്നത്.
16 Dec 2014
കൂടരഞ്ഞി ക്യഷിഭവനില്‍ കാട് വെട്ട് യന്ത്രം വിതരണം, തെങ്ങ് കയറ്റ യന്ത്രം വിതരണം, റോക്കര്‍ സ്പ്രെയര്‍ വിതരണം ഗുണഭോക്ത്യ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കൂടരഞ്ഞി ക്യഷിഭവനില്‍ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി 2014-15 പ്രകാരമുള്ള കാട് വെട്ട് യന്ത്രം വിതരണം, തെങ്ങ് കയറ്റ യന്ത്രം വിതരണം, റോക്കര്‍ സ്പ്രെയര്‍ വിതരണം എന്നിവയുടെ പഞ്ചായത്തു തല ഗുണഭോക്ത്യലിസ്റ്റ് പ്രസിദ്ധീകരിച്ചു. പദ്ധതി പ്രകാരം കാട് വെട്ട് യന്ത്രം വിതരണം, റോക്കര്‍ സ്പ്രെയര്‍ വിതരണം എന്നിവയ്ക്ക് 28 പേരും തെങ്ങ് കയറ്റ യന്ത്രം വിതരണത്തിന് 70 പേരുമാണ് അര്‍ഹരായിരിക്കുക. പഞ്ചായത്ത് തല ഗുണഭോക്ത്യ ലിസ്റ്റ് ക്യഷിഭവനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റിലുള്‍പ്പെട്ടവര്‍ ഈ മാസം 22 നുള്ളില്‍ ക്യഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്.
9 Dec 2014
ടിഷ്യൂകള്‍ച്ചര്‍ വാഴയുടെ പെരുമയില്‍ കൂടരഞ്ഞിയിലെ കര്‍ഷകര്‍
![]() |
ടോമി മേക്കുന്നേല്‍ |
കൂടരഞ്ഞി ക്യഷിഭവനില്‍ നിന്നും കഴിഞ്ഞ വര്‍ഷം വിതരണം ചെയ്ത ടിഷ്യൂകള്‍ച്ചര്‍ വാഴകള്‍ കുലച്ച് പാകമാകുന്ന കാലമാണിപ്പോള്‍. കൂടരഞ്ഞിയിലെ കര്‍ഷകരുടെ ക്യഷിയിടങ്ങളിലേക്ക് ഇറങ്ങുമ്പോള്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു കഴിഞ്ഞ വര്‍ഷം ക്യഷിഭവന്‍ മുഖേന വിതരണം ചെയ്ത ടിഷ്യൂകള്‍ച്ചര്‍ വാഴത്തൈകളുടെ അവസ്ഥ അറിയാന്‍. ഏതായാലും കര്‍ഷകരോടു ചോദിക്കുമ്പോഴോ അല്ലാതയോ അവര്‍ ടിഷ്യൂകള്‍ച്ചര്‍ വാഴത്തൈയുടെ കാര്യം പറയാറുണ്ട്. അവരുടെ തോട്ടത്തില്‍ വാഴ കുലച്ച് നില്‍ക്കുന്നത് കാണുമ്പോള്‍ ക്യഷിഭവന്‍ ഉദ്യോഗസ്ഥനെന്ന നിലയില്‍ സന്തോഷവും തോന്നാറുണ്ട്. കൊണ്ടുവച്ച എല്ലാ തൈകളും കുലക്കാത്തതിന്റെ
8 Dec 2014
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി - രോഗ ബാധിത തെങ്ങ് വെട്ടി മാറ്റി പുതിയ തൈ നടല്‍ ഗുണഭോക്ത്യ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി 2014-15 പ്രകാരം രോഗ ബാധിത തെങ്ങ് വെട്ടി മാറ്റി പുതിയ തൈ നടല്‍ ഗുണഭോക്ത്യ ലിസ്റ്റില്‍ ഉള്‍പ്പെട്ട കര്‍ഷകര്‍ ഈ മാസം 20 നുള്ളില്‍ കൂടരഞ്ഞി ക്യഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്. പദ്ധതി പ്രകാരം 270 തെങ്ങുകളാണ് വെട്ടി മാറ്റേണ്ടത്. തെങ്ങു മുറിച്ചു മാറ്റുന്നതിന് 500 രൂപയാണ് കൂലിയായി നിശ്ചയിച്ചിരിക്കുന്നത് വെട്ടി മാറ്റിയ തെങ്ങിനു പകരം നടുന്നതിനായി തെങ്ങിന് തൈകള്‍ 75% സബ്സിഡിയില്‍ ക്യഷിഭവനില്‍ നിന്നും വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഗുണഭോക്ത്യലിസ്റ്റിലുള്പ്പെട്ട കര്‍ഷകര്‍ ക്യഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്. ഗുണഭോക്ത്യലിസ്റ്റ് ക്യഷിഭവന്റെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചുണ്ട്.
6 Dec 2014
കൂടരഞ്ഞി ക്യഷിഭവനില്‍ പച്ചറിത്തൈ വിതരണം പുരോഗമിക്കുന്നു...
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി 2014-15 പ്രകാരം വനിതകള്‍ക്കുള്ള പച്ചക്കറിത്തൈകളുടെ വിതരണം കൂടരഞ്ഞി ക്യഷിഭവനില്‍ പുരോഗമിക്കുന്നു. പദ്ധതി പ്രകാരം പാവല്‍, പടവലം, മുളക്, വഴുതന, തക്കാളി, കാബേജ്, കോളിഫ്ലവര്‍ എന്നിവയുടെ തൈകളാണ് വിതരണം ചെയ്തു വരുന്നത്. ഗുണഭോക്ത്യ ലിസ്റ്റിലുള്‍പ്പെട്ട വനിത കര്‍ഷകര്‍ക്കാണ് പദ്ധതി പ്രകാരം ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കുക. ഗുണഭോക്ത്യ ലിസ്റ്റിലുള്‍പ്പെട്ട് തൈകള്‍ കൈപ്പറ്റാത്ത കര്‍ഷകര്‍ എത്രയും പെട്ടെന്ന് ക്യഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്.
27 Nov 2014
ടെറസ്സില്‍ നെല്ക്യഷിയുമായി അഷറഫ് കപ്പോടത്ത്..
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ യുവ കര്‍ഷകനായ അഷറഫ് കപ്പോടത്ത് ടെറസ്സില്‍ നെല്‍ക്യഷി ചെയ്ത് വ്യത്യസ്തനാവുകയാണ്. വയലില്‍ നിന്നുമെടുത്ത ചളിയിലാണ് യഥാര്‍ത്ഥ വയലിന്റെ പ്രതീതിയൊരുക്കി ടെറസ്സിന്റെ ഒരു ഭാഗത്ത് നെല്‍ക്ക്യഷി ചെയ്തിരിക്കുന്നത്. താഴെക്കൂടരഞ്ഞിയിലുള്ള തന്റെ ടെറസ്സ് കഴിഞ്ഞ വര്‍ഷവും ക്യഷിയിടമാക്കിയിരുന്ന അഷറഫ് അന്ന് പച്ചക്കറിക്ക്യഷി ചെയ്തിരുന്നു. അതില്‍ നിന്നും അവേശമുള്ക്കൊണ്ടാണ് ഈക്കൊല്ലം ടെറസ്സില്‍ നെല്‍ക്ക്യഷി ചെയ്തിരിക്കുന്നത്. നിലവില്‍ കൂടരഞ്ഞി ഗ്രാമപഞ്ചായത്തില്‍
26 Nov 2014
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി പച്ചക്കറിത്തൈ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി 2014-15 പ്രകാരം വനിതകള്‍ക്കുള്ള പച്ചക്കറിത്തൈ വിതരണത്തിന്റെ ഉദ്ഘാടനം ബഹു: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സെബാസ്റ്റ്യന്‍ ഇലവുങ്കല്‍ കൂടരഞ്ഞി ക്യഷിഭവന്‍ അങ്കണത്തില്‍ വെച്ച് നിര്‍വഹിച്ചു. മെമ്പര്‍മാരായ ടെല്‍മി അബ്രഹാം, എല്‍സമ്മ ജോര്‍ജ്ജ്, സരോജിനി കാരിക്കുന്ന് ക്യഷി ഓഫീസര്‍ ജിഷ പി ജി, ക്യഷി അസ്സിസ്റ്റന്റ് മിഷേല്‍ ജോര്‍ജ്, അക്കൌണ്ടന്റ് അരുണ്‍ ജോസ് കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഗുണഭോക്ത്യ ലിസ്റ്റിലുള്‍പ്പെട്ട കര്‍ഷകര്‍ക്ക് പാവല്‍ , പടവലം, കാബേജ്, കോളിഫ്ലവര്‍, വെള്ളരി, പയര്‍ എന്നിവയുടെ തൈകളാണ് പദ്ധതി മുഖേന സൌജന്യമായി വിതരണം ചെയ്യുന്നത്. ലിസ്റ്റിലുള്‍പ്പെട്ട കര്‍ഷകര്‍ തൈകള്‍ക്കായി ക്യഷിഭവനി ലെത്തേണ്ടതാണ്.
25 Nov 2014
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി പ്രകാരമുള്ള പച്ചക്കറിത്തൈകള്‍ വിതരണം ചെയ്യുന്നു....
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി 2014-15 പ്രകാരം പച്ചക്കറിത്തൈകള്‍ വിതരണം ചെയ്യുന്നു. ഗ്രാമസഭയില്‍ അപേക്ഷ നല്കി ഗുണഭോക്ത്യ ലിസ്റ്റിലുള്‍പ്പെട്ട കര്‍ഷകര്‍ക്ക് 26.11.2014 മുതല്‍ തൈകള്‍ സൌജന്യമായി വിതരണം ചെയ്യുന്നു. പാവല്‍ , പടവലം എന്നിവയുടെ തൈകളാണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുന്നത് താല്പര്യമുള്ള കര്‍ഷകര്‍ കൂടരഞ്ഞി ക്യഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്.
24 Nov 2014
സ്കൂള്‍ പച്ചക്കറിത്തോട്ടം നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു
ക്യഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതി 2014-15 പ്രകാരം കൂടരഞ്ഞി ക്യഷിഭവന്റെ സഹകരണത്തോടെ ദാറുല്‍ ഉലൂം എ എല്‍ പി സ്കൂളില്‍ നടപ്പിലാക്കുന്ന സ്കൂള്‍ പച്ചക്കറിത്തോട്ടത്തിന്റെ നിര്‍മ്മാണോദ്ഘാടനം കൂടരഞ്ഞി ക്യഷി ഓഫീസര്‍ ജിഷ പി ജി നിര്‍വഹിച്ചു. പി റ്റി എ പ്രസിഡന്റ് നസീര്‍ തടപ്പറമ്പില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹെഡ് മാസ്റ്റര്‍ ജാബിര്‍ കെ .പി. സ്വാഗതംആശംസിച്ചു പച്ചക്കറിത്തോട്ടത്തിന്റെ ചാര്‍ജുള്ള അധ്യാപകന് അന്‍വര്‍ സാലിഹ് നന്ദി പറഞ്ഞു. കൊടുവള്ളി ബ്ലോക്ക് ഫീല്‍ഡ് അസ്സിസ്റ്റന്റ് തസ്ലീന, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു
14 Nov 2014
കൂടരഞ്ഞി ക്യഷിഭവനില്‍ വിത്തു തേങ്ങ സംഭരിക്കുന്നു.....
കേരള സർക്കാരിന്റെ ‘കേരസമൃദ്ധി’ പദ്ധതി പ്രകാരം ഉയരം കുറഞ്ഞ ഇനം തെങ്ങുകളുടെ
തൈകൾ ഉൽപ്പാദിപ്പിക്കുന്നതിനായി കർഷകരിൽ നിന്ന് വിത്ത് തേങ്ങ സംഭരിക്കുന്നു. നല്ല
കായ്ഫലമുള്ള ഉയരം കുറഞ്ഞ ഇനം തെങ്ങുകൾ കൃഷിയിടത്തിൽ ഉള്ള കർഷകർ വിത്ത് തേങ്ങ നൽകാൻ
തയ്യാറാണെങ്കിൽ കൃഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്. വിത്ത് തേങ്ങ ഒന്നിന് രൂപ 40 നിരക്കിൽ വില നൽകുന്നതാണ്. ഫോൺ നം
0495-2252147.
12 Nov 2014
ക്യഷിയിടത്തില്‍ ഡ്രിപ്, സ്പ്രിംക്ളര്‍ ജലസേചനസംവിധാനം അപേക്ഷ ക്ഷണിക്കുന്നു.....
കൂടരഞ്ഞി ക്യഷിഭവന്‍ പരിധിയില്‍പ്പെട്ട കര്‍ഷകര്‍ക്ക് സ്റ്റേറ്റ് ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന് പദ്ധതി പ്രകാരമുള്ള ഡ്രിപ് , സ്പ്രിംക്ളര്‍ സംവിധാനം സ്ഥാപിക്കുന്നതിന് ധനസഹായം നല്കുന്നു. പദ്ധതി പ്രകാരം ഹെകടറിന് ജലസേചന സംവിധാനം സ്ഥാപിക്കുന്നതിന് കണക്കാക്കിയിട്ടുള്ള തുകയുടെ 45%മാണ് സബ്സിഡിയായി ലഭിക്കുക. താല്പര്യമുള്ള കര്‍ഷകര്‍ കൂടരഞ്ഞി ക്യഷിഭവനുമായി ഉടന്‍ ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ നം : 0495-2252147
6 Nov 2014
റോയി മുഞ്ഞാട്ടിലിന്റെ ക്യഷിയിടത്തില്‍ നിന്ന്.
കൂടരഞ്ഞി പഞ്ചായത്തിലെ കര്‍ഷകനായ ശ്രീ. റോയി മുഞ്ഞാട്ടില്‍ വീട്ടിപ്പാറയിലുള്ള തന്റെ വീടിനോടു ചേര്‍ന്നുള്ള ക്യഷിയിടത്തില്‍
പാറപ്പുറത്തും പച്ചക്കറിക്ക്യഷി ചെയ്തു കൊണ്ട് ശ്രദ്ധയാകര്‍ഷിക്കുകയാണ് . പാറപ്പുറത്ത് മണ്ണുകൊണ്ടു വന്ന് തടമൊരുക്കി ചെയ്യുന്ന കോവല്‍ ക്യഷി
എല്ലാ വര്‍ഷവുമെന്ന പോലെ ഈ വര്‍ഷവും അദ്ദേഹം തുടരുന്നു. ക്യഷിയിടത്തില്‍ തരിശായി കിടക്കുന്ന ഇത്തരം സ്ഥലങ്ങളില്‍ ക്യഷിയിറക്കാമെന്നു കാണിച്ചുകൊണ്ട് കര്‍ഷകര്‍ക്ക്
29 Oct 2014
പച്ചക്കറിക്ക്യഷി വിളവെടുപ്പ് നടത്തി
ക്യഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതി 2014-15 പ്രകാരം കൂടരഞ്ഞി ക്യഷിഭവന്റെ സഹായത്തോടെ കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂളില്‍ നിര്‍മ്മിച്ച പച്ചക്കറിത്തോട്ട ത്തിലെ വിളവെടുപ്പിന്റെ ഉദ്ഘാടനം മുന്‍ പൊതു വിദ്യാഭ്യാസ സെക്രട്ടറി ശ്രീമതി ലിഡാ ജേക്കബ് നിര്‍വ്വഹിച്ചു ചടങ്ങില്‍ ക്യഷി ഓഫീസര്‍ ജിഷ പി ജി, ക്യഷി അസ്സിസ്റ്റന്റ് മിഷേല്‍ ജോര്‍ജ്,
27 Oct 2014
പാലക്കാടു നിന്നുമൊരു കര്ഷകന് - അഗസ്റ്റിന് കണ്ണക്കല്‍
പാലക്കാടു നിന്നും കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ മലയോരഗ്രാമമായ കക്കാടംപൊയിലെ കള്ളിപ്പാറയിലേക്ക് കുടിയേറി വാഴക്ക്യഷിയില്‍ പെരുമ തീര്‍ക്കുകയാണ് ശ്രീ. അഗസ്റ്റിന് കണ്ണക്കല്‍. നാലു വര്‍ഷം മുമ്പ് കക്കാടംപൊയിലിലെ വാളംതോട്ടില്‍ താമസിക്കുന്ന സ്വന്തം സഹോദരനെ കാണാനെത്തി ഈ സ്ഥലം ഇഷ്ടപ്പെട്ട് ഇവിടെ സ്ഥിരതാമസമാക്കിയ ഒരു കര്‍ഷകനാണ് അഗസ്റ്റിന്. അവിടെത്തന്നെയുള്ള പാമ്പിന് കാവ് എന്ന ഭാഗത്താണ് ആദ്യമായി വാഴക്ക്യഷി തുടങ്ങിയത് രണ്ടു വര്‍ഷം അവിടെ പാട്ടത്തിന് വാഴക്ക്യഷി നടത്തിയ അദ്ദേഹം, ഇപ്പോള്‍ രണ്ടു വര്‍ഷമായി അദ്ദേഹം താമസിക്കുന്ന കള്ളിപ്പാറക്കു സമീപമുള്ള ക്യഷിയിടം പാട്ടത്തിനെടുത്ത് വാഴക്ക്യഷി നടത്തുകയാണ്. ക്യഷിയില്‍ കൂട്ടായി അദ്ദേഹത്തോടൊപ്പം ഭാര്യയുമുണ്ട്. കോട്ടയം പാലാ രാമപുരം സ്വദേശിയായ അഗസ്റ്റിന് മുപ്പതു വര്‍ഷമായി പാലക്കാടു താമസിച്ചു വരികയായിരുന്നു.
23 Oct 2014
കമുകിന് തുരിശ് വിതരണം, തെങ്ങിന് രാസവള വിതരണം
കൂടരഞ്ഞി
ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി 2014-15 പ്രകാരം കമുകിന് തുരിശ് വിതരണം, തെങ്ങിന് രാസവള
വിതരണം ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട കർഷകർ രാസവളം, തുരിശ് എന്നിവ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ
അംഗീകൃത ഡീലർമാരിൽ നിന്നും വാങ്ങി ബില്ലും അനുബന്ധ രേഖകളും സഹിതം ഒക്ടോബർ 31 വരെയുള്ള
ഏതെങ്കിലും പ്രവർത്തിദിനങ്ങളിൽ കൂടരഞ്ഞി ക്യഷിഭവനിൽ
സമർപ്പിക്കേണ്ടതാണ്.
NB : ഗുണഭോക്തൃ ലിസ്റ്റ് കൂടരഞ്ഞി ക്യഷിഭവനിൽ ലഭ്യമാണ്
13 Oct 2014
26 Aug 2014
23 Aug 2014
കൂടരഞ്ഞി ക്യഷിഭവനില്‍ പച്ചക്കറി വിത്തുകളും തൈകളും വിതരണത്തിനെത്തി...
കൂടരഞ്ഞി ക്യഷിഭവനില്‍ സൌജന്യ പച്ചക്കറി വിത്തുകളും തൈകളും വിതരണത്തിനെത്തിയിട്ടുണ്ട്. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് പദ്ധതി പ്രകാരമുള്ള കോവല്‍, കറിവേപ്പ്, മുരിങ്ങ എന്നിവയുടെ തൈകളും ക്യഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതി 2014-15 പ്രകാരമുള്ള പച്ചക്കറി വിത്തുകളുമാണ് വിതരണത്തിനെത്തിയിട്ടുള്ളത്. താല്പര്യമുള്ള കര്‍ഷകര്‍ക്ക് കൂടരഞ്ഞി ക്യഷിഭവനില്‍ നിന്നും വിത്തും തൈകളും സൌജന്യമായി ലഭിക്കുന്നതാണ്.
Subscribe to:
Posts (Atom)