പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂവാറന്തോട്ടിലെ കര്‍ഷക കുടുംബത്തിലേക്ക് വിവാഹം കഴിച്ചു വരുമ്പോള്‍ ക്യഷിയെക്കുറിച്ച് വലിയ ധാരണകളൊന്നുമില്ലായിരുന്നു. എങ്കിലും വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള ജീവിതം വല്‍സലയെ കൂടരഞ്ഞി പഞ്ചായത്തിലെ മികച്ച കര്‍ഷകയാക്കി മാറ്റിയിരിക്കുകയാണ്. പൂവാറന്തോട്ടിലെ കല്ലംപുല്ല് പ്രദേശത്ത് ഭര്‍ത്താവ് മോഹനന്റെയും ഇവരുടേയും പേരിലുള്ള നാലരയേക്കര്‍ ക്യഷിയിടത്തിലെ സജീവ സാന്നിധ്യമാണ് ഈ കര്‍ഷക. രാവിലെ എട്ടു മണിയോടെ വീട്ടു ജോലികള്‍ തീര്‍ത്ത് ക്യഷിയിടത്തിലേക്കിറങ്ങുന്ന ഈ കര്‍ഷകയുടെ ക്യഷിപ്പണികള്‍ സന്ധ്യയോടു കൂടിയാണ് അവസാനിക്കുന്നത്. ക്യഷിയിടത്തിലെ ഏതു ജോലികളാണെങ്കിലും അത് ചെയ്യുന്നതിന് യാതൊരു വൈമുഖ്യവും കാണിക്കാറില്ല എന്നത് ഈ കര്‍ഷകയെപ്പറ്റി എടുത്തു പറയേണ്ട കാര്യമാണ്. തൈ നടുന്നതു മുതല്‍ വിളവെടുപ്പും അവയുടെ സംസ്കരണ പ്രക്രിയയില്‍ വരെയും ഇവരുടെ കയ്യെത്തുന്നു. കാപ്പി, ജാതി കൊക്കോ, കുരുമുളക്, കുടമ്പുളി, വാഴ, ഫലവ്യക്ഷങ്ങള്‍ എന്നിവ ഇവരുടെ ക്യഷിയിടത്തില്‍ ക്യഷി ചെയ്തു വരുന്നു. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി പാട്ടത്തിനെടുത്ത സ്ഥലത്ത് ഭര്‍ത്താവിനൊപ്പം രണ്ടായിരത്തില്‍ കുറയാതെയുള്ള വാഴ ക്യഷി ചെയ്യുന്ന ഈ കര്‍ഷക ഇവിടുത്തുകാര്‍ക്ക് ഒരു മാത്യകയാണ്. ക്യഷി മുഖ്യ ഉപജീവനമാര്‍ഗ്ഗമായി സ്വീകരിച്ചിരിക്കുന്ന ഇവരുടെ ക്യഷിയിടത്തില്‍ മറ്റെങ്ങുമില്ലാത്ത രീതിയില്‍ കുടമ്പുളിയുടെ 23 മരങ്ങള്‍ ക്യഷി ചെയ്തു വരുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. അതോടൊപ്പം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കാപ്പി, കുരുമുളക്, ജാതി എന്നിവയുടെ പുതിയ തൈകള്‍ നട്ടു വളര്‍ത്തി ഈ ക്യഷികളുടെ പുനരുദ്ധാരണം നടത്തുന്നതില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്ന ഇവര്‍ക്ക് ഒരു ദിവസത്തിലെ പകല്‍ സമയം ക്യഷിയിടത്തില്‍ പണികള്‍ തീര്‍ക്കുന്നതിന് തികയാറില്ല എന്നത് ഇവര്‍ ക്യഷിയെ അത്രയധികം സ്നേഹിക്കുന്നു എന്നതിന് തെളിവാണ്.
16 Aug 2016
19 Jul 2016
ഏറുമാടത്തില്‍ ക്യഷിക്ക് കാവലായ് ഒരു കര്ഷകന്
![]() |
ഏറുമാടത്തിനരികില്‍ സെബാസ്റ്റ്യന്‍ പള്ളിക്കരയില്‍ |
പത്താം വയസ്സില്‍ പള്ളിക്കൂടത്തില്‍ പഠിക്കുന്ന പ്രായത്തില്‍ പാട്ടത്തിലുള്ള സ്ഥലത്ത് തുടങ്ങിയുള്ള ക്യഷിയോടുള്ള സ്നേഹം സെബാസ്റ്റ്യന്‍ പള്ളിക്കര എന്ന കര്‍ഷകനെ തുടര്‍പഠനവും മറ്റു ജോലികളും പ്രലോഭിപ്പിച്ചില്ല. ക്യഷിയുടെ വഴിയേ നീങ്ങി. വലിയ സാമ്പത്തിക നേട്ടങ്ങളില്ലെങ്കില്‍ക്കൂടി ഇന്നും അദ്ദേഹം കര്‍ഷകനാണ് അന്നത്തെപ്പോലെ പാട്ടത്തിനെടുത്ത സ്ഥലത്താണ് ക്യഷി.
21 Jun 2016
ഉയരങ്ങളില്‍ പഴങ്ങളുടെ റാണിയോടൊപ്പം .....
\\![]() |
മാംഗോസ്റ്റീന്‍ മരത്തിനരുകില്‍ സെബാസ്റ്റ്യന്‍ തോട്ടത്തിമ്യാലില്‍. |
12 Jun 2016
ഇത് ചെറുതേനിന്റെ 'മധുരമൂറുന്ന ചെറിയ ലോകം'
പൂവാറന്‍തോടിന്റെ മടിത്തട്ടില്‍ തേനീച്ചയോട് സ്നേഹം കൂടുകയാണ് ചോക്കാട്ട് ഡെന്നിസ്. പെയിന്റിംഗ് തൊഴിലാളിയായ ഡെന്നിസിന് തേനീച്ചയോട് കമ്പം വന്നതില്‍ അതിശയമൊന്നുമില്ല. അന്‍പത് വര്‍ഷം മുന്‍പ് പൂവാറന്തോടില് കുടിയേറിയ പിതാവ് ജോസഫിന് തേനീച്ചക്ക്യഷിയിലുള്ള കമ്പമാണ് ഡെന്നിസിന് പകര്‍ന്നു കിട്ടിയതെന്നു പറയാം. തന്റെ തൊഴിലിനിടയിലും പൂവാറന്‍തോട് ജി.എല്‍.പി സ്കൂളിന്റെ കാര്യങ്ങളിലടക്കം
പൊതു കാര്യങ്ങളില്‍ സജീവമായി ഇടപെടുന്നതില്‍ മടി കാണിക്കാത്ത ആളാണ്
ഡെന്നിസ്.
20 May 2016
ഈ ഓട്ടോക്കാരന് ഒരു ക്യഷിക്കാരനാണ്
![]() |
ഷിനോദ് പാവല്‍ തോട്ടത്തില്‍ |
രാവിലെ ആറുമണിക്കെഴുന്നേറ്റ് പച്ചക്കറിത്തോട്ടത്തിലേക്ക് അതു കഴിഞ്ഞ് പതിനൊന്നു മണിയോടു കൂടി കാക്കി ധരിച്ച് ഓട്ടോക്കാരനായി അങ്ങാടിയിലേക്ക് ഇടയ്ക്ക് കാടുവെട്ടാന്‍ മറ്റുള്ള പറമ്പിലേക്ക് അതിനിടയില്‍ വാഴക്ക്യഷിയും, കപ്പക്ക്യഷിയും, വൈകുന്നേരം വീണ്ടും പച്ചക്കറിത്തോട്ടത്തിലേക്ക്. ഇത് കൂടരഞ്ഞി കുറിഞ്ഞിപ്പാറ ഷിനോദിന്റെ ദിനചര്യ. അധ്വാനത്തില്‍ ആന്ദം കണ്ടെത്തുന്ന ക്യഷിയില്‍ സംത്യപ്തി നേടുന്ന ചെറുപ്പക്കാരുടെ പ്രതികമാണ് ഷിനോദ്. ഒരു ദിവസത്തിന്റെ ഏറിയ പങ്കും അധ്വാനിക്കുന്ന ഈ ചെറുപ്പക്കാരന് ഏവര്‍ക്കും മാത്യകയാക്കാന്‍ കഴിയുന്ന ഒരു ക്യഷിക്കാരനാണ്.
19 Apr 2016
ക്യഷി പഠിപ്പിക്കാന്‍ 'ഫാം സ്കൂളുകള്‍'
![]() |
ആദ്യ പരിശീലന പരിപാടിയില്‍ നിന്ന് |
'കര്‍ഷകര്‍ക്കും പഠിക്കാന്‍ സ്കൂളുകള്‍' ഇങ്ങനെ കേട്ടിട്ട് അവിടെ പോയി ഒന്നു പഠിക്കണം. എവിടെയാണീ സ്കൂള്‍ എന്നു ചോദിക്കുന്നവര്‍ക്ക്. 'ഫാം സ്കൂളുകള്‍' നിങ്ങളുടെയടുത്തുണ്ട്. 'ആത്മ' പദ്ധതിയിലുള്പ്പെടുത്തിയുളള 'ഫാം സ്കൂളുകള്‍' ഓരോ ക്യഷിഭവനിലും കര്‍ഷകര്‍ക്ക് പുതിയ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനും അറിവുകള്‍ പങ്കു വെയ്ക്കുന്നതിനുമുള്ള വേദിയായി മാറുന്നു. ഒരു ഹാളില്‍ ഇരുന്നു കൊണ്ടുള്ള പരിശീലനം തപാലില്‍ നീന്തല്‍ പഠിക്കുന്നതിന് സമാനമാണ് ഇവിടെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ 'ആത്മ' പദ്ധതിയിലുള്ള ഫാം സ്കൂളുകള്‍ കരയ്ക്കിരുന്നുള്ളതല്ല കളത്തിലിറങ്ങിയുള്ള പരിശീലനമാണ് കര്‍ഷകര്‍ക്ക് നല്കി വരുന്നത്. ഒരു ക്യഷിയിടം തെരെഞ്ഞെടുത്ത് അവിടെ വിളകളെ പരിചയപ്പെട്ടുള്ള പരിശീലനം അതു കര്‍ഷകനെ കൂടുതല്‍ അറിവു നേടുന്നതിനും ഉല്‍സാഹിയാക്കി മാറ്റുന്നതിനും സഹായിക്കുന്നു.
11 Apr 2016
വിപണി കണ്ട് വിളവൊരുക്കി......
മുകേഷും കുടുംബാംഗങ്ങളും വിളവെടുത്ത പച്ചക്കറികളുമായി |
കൂടരഞ്ഞി പനക്കച്ചാല്‍ കോവിലങ്ങല്‍ മുകേഷിന്റെ പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് അക്ഷരാര്‍ത്ഥത്തില്‍ ആഘോഷമായി മാറി. ബ്ലോക്ക് മെമ്പര്‍ ജിമ്മി ജോസും പഞ്ചായത്ത് മെമ്പര്‍ ജെസ്സി പാണ്ടംപടത്തിലും ക്യഷി അസ്സിസ്റ്റന്റ് ഡയറക്ടര്‍ മിനിജോസും ക്യഷി ഓഫീസര്‍ ജിഷ പിജിയും മറ്റ് ക്യഷിഭവന്‍ ഉദ്യോഗസ്ഥരും നാട്ടുകാരും കൂടിയായപ്പോള്‍ ഒരു ഉത്സവ പ്രതീതി. വിഷു വിപണി ലക്ഷ്യമാക്കി ഒരുക്കിയ പച്ചക്കറികളുടെ വിളവെടുപ്പാണ് കഴിഞ്ഞ ദിവസം നടന്നത്.
19 Mar 2016
മഴമറയില്‍ 'നൂറ്മേനി'
ക്യഷി വകുപ്പിന്റെ (കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്) സമഗ്ര പച്ചക്കറി വികസന പദ്ധതിയിലുള്‍പ്പെടുത്തിയുള്ള മഴമറക്ക്യഷിയുടെ പ്രോത്സാഹനം വിജയകരമാണെന്ന് കൂടരഞ്ഞി പാറേക്കുടിയില് ജോസ് എന്ന കര്‍ഷകന്റെ മഴമറയിലെ പച്ചക്കറികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ കര്ഷകന് വെറുമൊരു ആവേശത്തിന്റെ പുറത്തല്ല കൂടരഞ്ഞി ക്യഷിഭവനുമായി ബന്ധപ്പെട്ട് മഴമറക്ക്യഷി പദ്ധതിയിലുള്‍പ്പെട്ടത്. ക്യഷി വിജ്ഞാന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ക്യഷിവകുപ്പ് പരിശീലന പരിപാടികള്‍ പങ്കെടുത്ത് അനുയോജ്യമായത് മഴമറക്ക്യഷിയാണെന്ന് തിരിച്ചറിയുക യായിരുന്നു.
പച്ചക്കറിക്ക്യഷിയില്‍ കൂടരഞ്ഞിക്ക് പൊന്‍ തൂവലായി ഷമീമിലൂടെ പുരസ്കാരം
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ സമഗ്ര പച്ചക്കറി വികസന
പദ്ധതിയില്‍ പച്ചക്കറിക്ക്യഷി ചെയ്ത മികച്ച വിദ്യാര്‍ത്ഥിക്കുള്ള
പുരസ്കാരത്തിന് താഴെകൂടരഞ്ഞി എ എല്‍ പി സ്കൂളിലെ മുഹമ്മദ് ഷമീം അര്‍ഹനായി.
ക്യഷിഭവന്‍ മുഖേന ലഭിച്ച പച്ചക്കറി വിത്തുകള്‍ ഉപയോഗിച്ച് ക്യഷി
ചെയ്തതിലൂടെ ജില്ലാ തലത്തില്‍ രണ്ടാം സ്ഥാനമാണ് ഷമിമിന് ലഭിച്ചത്.
താഴെക്കൂടരഞ്ഞി നമ്പ്യര്ത്തൊടി ഫൈസലിന്റെ മകനാണ് ഷമീം. വീടിന്റെ
മട്ടുപ്പാവില്‍ വിളകളുടെ വൈവിധ്യം തന്നെയൊരുക്കിയാണ് രണ്ടാം ക്ലാസുകാരനായ ഈ
വിദ്യാര്‍ത്ഥി നേട്ടം കൈവരിച്ചത്. പയര്‍, പാവല്‍, കോവല്‍, വെണ്ട ,വഴുതന,
മുളക്, തക്കാളി, കാബേജ്, കോളിഫ്ലവര്‍, ചീര, വചുരയ്ക്ക മുതലായവ നല്ല വിളവാണ്
മട്ടുപ്പാവിലൊരുക്കിയത്.
25 Feb 2016
ആനയോട്ടിലെ പാവല്‍ മഹാത്മ്യം
സുഹ്യത്തുക്കള്‍ ചേര്‍ന്ന് ക്യഷി തുടങ്ങിയപ്പോള്‍ ക്യഷി ചെയ്തവര്‍ മാത്രമല്ല സഹകരണം കാണിച്ചത് ക്യഷിയിടത്തിലെ പാവലും കൂടിയാണ്. 'നല്ല പോലെ കായ്ച്ചു നല്ല വിളവ്'. പറഞ്ഞു വരുന്നത് രണ്ടു സുഹ്യത്തുക്കളുടെ കൂട്ടു ക്യഷിയെപ്പറ്റിയാണ്. കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ ഒരു ഉള്‍നാടന്‍ പ്രദേശമാണ് ആനയോട് ഇവിടെ മുഖ്യ ക്യഷികള്‍ തെങ്ങ്, കവുങ്ങ്, കുരുമുളക്, ജാതി, കൊക്കോ എന്നിവയാണ്. പച്ചക്കറിക്ക്യഷി വലിയ തോതില്‍ ഇവിടെയില്ല വീട്ടാവശ്യത്തിനുള്ളത് അവരവര്‍ ക്യഷി ചെയ്യുന്നു എന്നു മാത്രം. ഇവിടെ രണ്ടു സുഹ്യത്തുക്കള്‍ കീരമ്പനാല്‍ ജെയിംസും പ്ലാക്കിയില്‍ മൈക്കിളും ഒന്നു ചേര്‍ന്ന് പച്ചക്കറിക്ക്യഷി ആരംഭിച്ചു. നേരത്തെ വാഴക്ക്യഷിയില്‍ പങ്കാളികളാണിവര്‍. ജെയിംസ് പച്ചക്കറിക്ക്യഷി തുടങ്ങുന്ന കാര്യം മൈക്കിളിനോട് പറഞ്ഞപ്പോള്‍ മൈക്കിള്‍ ഒരെതിര്‍പ്പും ഇല്ലാതെ സമ്മതം മൂളി.
22 Feb 2016
കൂവക്ക്യഷിക്കാര്‍ക്ക് വരുമാന മാര്‍ഗ്ഗമൊരുക്കി ജെയ്സണ്‍
![]() |
ജെയ്സണ്‍ ക്യഷി അസ്സിസ്റ്റന്റ് ഹരികുമാറിനൊപ്പം |
കൂവ ഒരു ചെടിയാണ് അതോടൊപ്പം ഒരു ഔഷധവും ഇവയുടെ കിഴങ്ങാണ് ഉപയോഗപ്പെടുത്തുന്നത്. നമ്മുടെ ക്യഷിയിടങ്ങളിലൊക്കെ സമ്യദ്ധമായി വളരും. രോഗ ബാധ ഒട്ടുമില്ല. എങ്കിലും ഇവയുടെ സംസ്കരണം ബുദ്ധിമുട്ടേറിയ പ്രക്രിയ തന്നെയാണ്. അതു കൊണ്ടുതന്നെ ചിലപ്പോഴൊക്കെ ഇവയുടെ കിഴങ്ങ് പൊടിയാക്കാന്‍ കഴിയാതെ നശിച്ചു പോകുന്നു. മണ്ണിലെ ഈ പൊന്ന് കരിക്കട്ടയായി മാറുന്ന ദുരനുഭവം. ഇവിടെ കാര്‍ഷിക ഗ്രാമമായ കൂടരഞ്ഞിയില്‍ കൂവ സംസ്കരണത്തില്‍ ഒരു സാധ്യത കണ്ടെത്തിയ കര്‍ഷകനുണ്ട്. അദ്ദേഹത്തെ പരിചയപ്പെടാം.
17 Feb 2016
വാഴക്കന്ന് വിതരണം ചെയ്തു.
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി വനിതകള്ക്കൂള്ള വാഴക്കന്ന്
വിതരണം പദ്ധതി പ്രകാരം ഉദ്ഘാടനം ബഹു: ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.
സോളി ജോസഫ് നിര്‍വ്വഹിച്ചു . ചടങ്ങില്‍ ബഹു. വൈസ് പ്രസിഡന്റ് ശ്രീ. വി എ നസീര്‍ മെമ്പര്‍മാരായ ജോസ് പള്ളിക്കുന്നേല്‍, ഏലിയാമ്മ ഇടമുളയില്‍ ക്യഷി ഓഫീസര്‍ ജിഷ പി ജി, ക്യഷി അസ്സിസ്റ്റന്റുമാരായ ഹരികുമാര്‍, മിഷേല്‍ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു. പദ്ധതി പ്രകാരം ഗുണ ഭോക്ത്യ ലിസ്റ്റിലുള്‍പ്പെട്ട കര്‍ഷകര്‍ക്ക് ഒരു വാഴക്കന്നിന് 3.50 രൂപ പ്രകാരമാണ് കന്നുകള്‍ 75% സബ്സീഡിയില്‍ ലഭിക്കുന്നത്. വാഴക്കന്നിനായി ഗുണഭോക്ത്യ ലിസ്റ്റിലുള്‍പ്പെട്ട കര്‍ഷകര്‍ ക്യഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്.
19 Jan 2016
മുണ്ടമലയിലെ പച്ചക്കറിത്തോട്ടം
അഗസ്റ്റിന് തോട്ടത്തിന്‍മ്യാലില്‍ കൂടരഞ്ഞിയില്‍ കുടിയേറിയിട്ട് ഒരു പതിന്റാണ്ടു പിന്നിടുകയാണ് ഒപ്പം മുണ്ടമലയിലെ ക്യഷിയിടത്തിലെ പച്ചക്കറിക്ക്യഷിയും. തെങ്ങും കമുകും റബറും വാഴയും കൊക്കോയും ജാതിയുമൊക്കെ നിറഞ്ഞ ക്യഷിയിടമുണ്ടെങ്കില്‍ കൂടി ഈ കര്ഷകന് തന്റെ ക്യഷിയിടത്തില്‍ മറ്റു വിളകള്‍ക്കൊപ്പം പച്ചക്കറിയും വാണിജ്യാടിസ്ഥാനത്തില്‍ ക്യഷി ചെയ്യുന്നു. മറ്റു കര്‍ഷകരില്‍ നിന്നും അദ്ദേഹം വ്യത്യസ്ഥനാകുന്നതും ഈ ഒറ്റ കാരണം കൊണ്ടാണ്.
14 Jan 2016
ഒരു രണ്ടാം ക്ലാസ്സുകാരന്റെ പച്ചക്കറിക്ക്യഷിയിലൂടെ
ക്യഷി വകുപ്പിന്റെ പച്ചക്കറിവികസന പദ്ധതിയിലൂടെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള പച്ചക്കറി വിത്ത് വിതരണം കര്‍ഷകര്‍ വളരെ താല്പര്യത്തോടെയും ഗൗരവത്തോടെയുമാണ് സ്വീകരിച്ചത്. ഇതു വരെ പച്ചക്കറിക്ക്യഷിയിലേക്ക് ഇറങ്ങാതിരുന്നവരേക്കൂടി ക്യഷി ചെയ്യാന്‍ പ്രേരിപ്പിച്ച പദ്ധതിയാണ് സ്കൂള്‍ വിദ്യാര്‍ത്ഥികളിലൂടെ നടപ്പിലാക്കിയത്.
7 Jan 2016
ഒട്ടുമാവിന്‍തൈ വിതരണോദ്ഘാടനം
സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് പദ്ധതി പ്രകാരമുള്ള ഒട്ടൂമാവിന്തൈയുടെ വിതരണോദ്ഘാടനം ബഹു കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സോളി ജോസഫ് നിര്‍വഹിച്ചു ചടങ്ങില്‍ സ്റ്റാംന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ മേരിതങ്കച്ചന്‍ മെമ്പര്‍ ഏലിയാമ്മ ഇടമുളയില്‍ ക്യഷി ഓഫീസര്‍ ജിഷ പി ജി, ക്യഷി അസ്സിസ്റ്റന്റുമാരായ ഹരികുമാര്‍ , മിഷേല്‍ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
5 Jan 2016
ഒട്ടുമാവിന് തൈ വിതരണം ചെയ്യുന്നു
സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് - ആര് കെവി വൈ പദ്ധതി പ്രകാരം കൂടരഞ്ഞി ക്യഷിഭവന്‍ പരിധിയിലുള്ള കര്‍ഷകര്‍ക്ക് സൗജന്യമായി ഒട്ടു മാവിന് തൈ വിതരണം ചെയ്യുന്നു. ബംഗനപ്പള്ളി ഇനത്തില്‍പ്പെട്ട ഒട്ടുമാവിന് തൈകളാണ് പദ്ധതി പ്രകാരം വിതരണം ചെയ്യുന്നത്. നാളെ രാവിലെ 10.30 മുതല്‍ കൂടരഞ്ഞി ക്യഷിഭവന്‍ പരിസരത്ത് തൈകള്‍ വിതരണം ചെയ്യുന്നതാണ്
Subscribe to:
Posts (Atom)