കായികാധ്യാപനായി റിട്ടയര്‍ ചെയ്ത മംഗലത്തില്‍ മാത്യു സാര്‍ കളം മാത്രമല്ല ക്യഷിയും തനിക്കു വഴങ്ങുമെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. കൂടരഞ്ഞി വീട്ടിപ്പാറയിലു ള്ള തന്റെ പുരയിടത്തില്‍ ഈ വര്‍ഷവും പച്ചക്കറിക്ക്യഷി തുടരുന്നു. പയര്‍, പാവല്‍, പടവലം, കോവല്‍, തക്കാളി, വെണ്ട, മുളക്,വഴുതിന, കാബേജ്, കോളിഫ്ലവര്‍ തുടങ്ങി വീട്ടിലേക്കാവശ്യമായ പച്ചക്കറികള്‍ വീടിനു ചുറ്റുമായി ചെയ്തു വരുന്നു. വീട്ടിപ്പാറപ്പുഴയോടു ചേര്‍ന്നുള്ള ക്യഷിയിടമായതിനാല്‍ വെള്ളത്തിനു യാതൊരു ക്ഷാമവുമില്ല. സ്വന്തമായി ഉണ്ടാക്കിയ തുള്ളി നന രീതിയും ഈ വര്‍ഷം കാബേജ്, കോളിഫ്ലവര്‍ എന്നിവ ചട്ടികളിലാക്കി ക്യഷി ചെയ്തതും അതോടൊപ്പം തന്നെ ചാണകത്തിന്റെ സ്ലറി ഓരോ തടത്തിലുമെത്തിക്കുന്നതിന് തുള്ളിനനയുടെ രീതിയില്‍ത്തന്നെ സംവിധാനമൊരുക്കിയതും മറ്റുള്ളവരില്‍ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. ആദ്ദേഹത്തിന്റെ തോട്ടത്തില്‍ വള്ളികളില്‍ തൂങ്ങി നിറഞ്ഞു നില്ക്കുന്ന വള്ളിപ്പയര്‍ ഏവരുടെയും മനം മയക്കുന്ന കാഴ്ചയാണ്. പ്രധാന റോഡിനോട് ചേര്‍ന്നുള്ള അടുക്കളത്തോട്ടമായതിനാല്‍ അതു വഴി കടന്നു പോകുന്ന യാത്രക്കാര്‍ വാഹനം നിര്‍ത്തി ഈ ക്യഷിയിടം നിരീക്ഷിക്കാറുണ്ട്. ക്യഷിവകുപ്പിന്റെ സമഗ്രപച്ചക്കറി വികസന പദ്ധതിയിലുള്‍പ്പെടുത്തി ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന് കൂടരഞ്ഞി ക്യഷിഭവന്‍ എല്ലാ വിധ പ്രോത്സാഹനവും നല്കുന്നു.
31 Mar 2015
28 Mar 2015
കൂടരഞ്ഞിയിലെ കുട്ടിച്ചേട്ടന്‍ മാത്യഭൂമി ന്യൂസ് ക്യഷിഭൂമിയില്‍
26 Mar 2015
ഒരുമയുടെ ക്യഷിപാഠം
![]() |
ജോസ് പുലക്കുടിയില്‍ വെണ്ടയുടെ വിളവെടുപ്പില്‍ |
അയല്‍ക്കാര്‍ ഒത്തുചേര്‍ന്നപ്പോള്‍ വിളഞ്ഞത് നന്മ നിറഞ്ഞ പച്ചക്കറികളുടെ വസന്തം. കൂടരഞ്ഞി കല്‍പിനിയിലെ അയല്‍ക്കാരായ അഡ്വ: സി.ജെ. ജോണ്‍ ചെരിയംപുറവും അദ്ദേഹത്തിന്റെ സഹോദരന്മാരായ ജെയിന്, സാന്റി, വിനോദ് എന്നിവരും ജോസ് പുലക്കുടിയിലും ഒന്നു ചേര്‍ന്നൊരുക്കിയ പച്ചക്കറിത്തോട്ടം വിളവിന്റെ നേര്‍ക്കാഴ്ചയായി. കല്‍പിനിയിലെ ജോസിന്റെ അരയേക്കറോളം വരുന്ന ക്യഷിയിടത്തില്‍ ഇന്ന് ഇവര്‍ കൊയ്യുന്നത് അദ്ധ്വാനത്തിന്റെ ഫലമാണ്. കൂട്ടായ്മയില്‍ വിളഞ്ഞ ഈ പച്ചക്കറിത്തോട്ടം വിളകളുടെ വൈവിധ്യം കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. വെള്ളരി വര്‍ഗ്ഗ വിളകളായ പാവല്‍, പടവലം, വെള്ളരി, മത്തന്‍, ചുരക്ക എന്നിവ വിളഞ്ഞു നില്ക്കുന്ന ഈ തോട്ടത്തില്‍ പയര്‍, വഴുതന,നിത്യ വഴുതന, ചീര, മുളക്,വെണ്ട, പീച്ചിങ്ങ എന്നിവ കരുത്തോടെ തഴച്ചു വളരുന്ന മനോഹരമായ കാഴ്ച മനസ്സിനു കുളിര്മയേകുന്നു. അയല്‍ക്കാരുടെ സൌഹ്യദ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞു വന്ന ആശയങ്ങളിലൊന്നായിരുന്നു പച്ചക്കറിക്ക്യഷി. വീട്ടിലെ ചെറിയ അടുക്കളത്തോട്ടത്തിന്റെ പരിചയ സമ്പത്തും ക്യഷിയുടെ പാരമ്പര്യവും കൈമുതലായുള്ള ഇവര്‍ ആദ്യമായാണ് വിപുലമായ തോതില്‍ പച്ചക്കറിക്ക്യഷി ആരംഭിക്കുന്നത്. അതിനായി നാടന്‍ വിത്തുകളും മണ്ണുത്തി കാഷിക സര്‍വ്വകലാശാലയുടെ കോഴിക്കോടുള്ള വില്പന കൌണ്ടറില്‍ നിന്നും ലഭിച്ച വിത്തുകളും സ്വകാര്യ നഴ്സറികളില്‍ നിന്നും ലഭിച്ച വിത്തുകളും ശേഖരിച്ചു മുന്നൊരുക്കം നടത്തി.
24 Mar 2015
വാഴത്തോപ്പിലെ പച്ചക്കറിക്ക്യഷി..
കൂടരഞ്ഞിയിലെ അങ്ങാടിയോടടുത്ത സ്ഥലങ്ങള്‍ മുന്‍പ് എറ്റവും നല്ല ക്യഷിയിടങ്ങളായിരുന്നു. ഇപ്പോള്‍ കൂടുതല്‍ സ്ഥലങ്ങളും റിയല്‍ എസ്റ്റേറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ ഈ പ്രവണതയില്‍ നിന്നും വ്യത്യസ്തമായി ചിന്തിക്കുകയാണ് കൂടരഞ്ഞിയിലെ ഫ്രാന്‍സിസ് മലപ്രവനാല്‍ എന്ന കര്ഷകന്. കൂടരഞ്ഞി ടൌണിനടുത്ത് കരിങ്കുറ്റിയില്‍ തന്റെ ക്യഷിയിടത്തില്‍ വാഴക്ക്യഷിയോടൊപ്പം തന്നെ ഇടവിളയായി പച്ചക്കറിയും ക്യഷി ചെയ്തുകൊണ്ട് ക്യഷിയിടം മുഴുവനും ഉപയോഗപ്പെടുത്തി അദ്ദേഹം മാത്യകയാവുകയാണ്. തക്കാളി, വെണ്ട, പയര്‍,പാവല്‍, കോവല്‍, വഴുതന, മുളക്, നിത്യ വഴുതന ശൈത്യകാല വിളകളായ കാബേജ്, കോളിഫ്ലവര്‍ എന്നിവ അദ്ദേഹത്തിന്റെ ക്യഷിയിടത്തില്‍ കരുത്തോടെ വളരുന്നു. ഒരു ക്ഷീര കര്ഷകന് കൂടെയായ അദ്ദേഹം തന്റെ ക്യഷിയിടത്തില്‍ പുല്‍ക്ക്യഷി നടത്തി പശുവിന് ആവശ്യമായ പുല്ലു കൂടി ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നു. ചാണകത്തിന്റെ സ്ലറി വളമായി ഉപയോഗിക്കുന്ന ഇദ്ദേഹം ജൈവ മാത്യക പിന്തുടരാനാണ് താല്‍പ്പര്യപ്പെടുന്നത്. ഇദ്ദേഹത്തിന്റെ പച്ചക്കറിത്തോട്ടത്തിന് കൂടരഞ്ഞി ക്യഷിഭവന്‍ സമഗ്ര പച്ചക്കറി വികസന പദ്ധതിയില്‍ സ്കാറ്റേര്‍ഡ് ക്ലസ്റ്റര്‍ വിഭാഗത്തിലുള്‍പ്പെടുത്തി ധനസഹായവും അനുവദിച്ചിട്ടുണ്ട്. അതോടൊപ്പം ക്യഷി വകുപ്പ് ഈക്കൊല്ലം നടപ്പില്‍ വരുത്തുന്ന ക്രോപ് ഹെല്‍ത്ത് മാനേജ്മെന്റ് പദ്ധതിയില്‍ ഇദ്ദേഹത്തെ ഉള്‍പ്പെടുത്തി ഇദ്ദേഹത്തിന്റെ പരിശ്രമത്തെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.
22 Mar 2015
പച്ചക്കറിക്ക്യഷി തൂടരുന്നു...
കൂടരഞ്ഞി ക്യഷിഭവനില്‍ ഗ്രോബാഗും മറ്റുമുപയോഗിച്ചുള്ള ക്യഷി തുടരുകയാണ്. വെയിലിന്റെ കാഠിന്യം ഏറിയതിലും ജലലഭ്യത കുറയുമെന്ന പേടിയിലും നിന്നാണ് ഇപ്പോള്‍ ക്യഷിഭവനില്‍ വഴുതനയും, തക്കാളിയും, മുളകും, ചീരയുമൊക്കെ തഴച്ചു വളരുന്നത്. കൂടെ പന്തലില്‍ കോവല്‍ കയറി വരുന്നുണ്ട് അത് കായ്ച്ചു തുടങ്ങി, പടവലം അവിടവിടായി കായ്ച്ച് തൂങ്ങുന്നുണ്ട്. വെയിലു കുറവായ ഭാഗത്താണെങ്കിലും പാവല്‍ ആവശ്യത്തിന് കായ്ക്കുന്നുണ്ട്. ഗ്രോ ബാഗുകളില്‍ ഇടവിള എന്ന രീതിയില്‍ ചുവന്ന ചീരയും ക്യഷി ചെയ്യുണ്ട് ഒരു ക്യഷിയിടത്തിലെ മുഴുവന്‍ സ്ഥലവും ഉപയോഗപ്പെടുത്തി ക്യഷി ചെയ്യണം എന്നു പറയുന്നതു പോലെ ഗ്രോ ബാഗിലെ മുഴുവന്‍ സ്ഥലവും ഇവിടെ ഉപയോഗപ്പെടുത്തിയിരിക്കുന്നു കിടങ്ങള്ക്കെതിരെ പരീക്ഷണാടിസ്ഥാനത്തില്‍
20 Mar 2015
വിളകള്‍ സംരക്ഷിക്കാന്‍ ഉപായങ്ങളുമായി കര്‍ഷകര്‍
![]() |
അകമ്പുഴയില്‍ കര്‍ഷകരോടൊപ്പം ലേഖകന്‍ |
വന്യമ്യഗങ്ങളുടെ അക്രമണം മലയോര മേഖലകളിലെങ്ങും നേരിടുമ്പോള്‍ ക്യഷിയെ രക്ഷിക്കാന്‍ കര്‍ഷകര്‍ തേടുന്ന ഉപായങ്ങള്‍ ശ്രദ്ധേയമാകുന്നു. കൂടരഞ്ഞിയിലെ മലയോര പ്രദേശവും അതില്‍ത്തന്നെ ഏറ്റവും ഉള്ളിലായി കിടക്കുന്ന അകമ്പുഴയില്‍ കര്‍ഷകര്‍ വന്യമ്യഗങ്ങളുടെ ശല്യത്തെ പ്രതിരോധിക്കാന്‍ തീര്‍ക്കുന്ന ഉപായങ്ങളാണ് ശ്രദ്ധേയമാകുന്നത്. കൂമ്പാറ-കക്കാടംപൊയിലിനുമിടക്ക് താഴെകക്കാട് നിന്നും മൂന്നു കിലോമീറ്റര്‍ ഉള്ളിലായി കിടക്കുന്ന ഈ പ്രദേശത്തേക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ടാണ്. കാല് നടയായി യാത്ര ചെയ്യാന്‍ മാത്രമേ കഴിയൂ അല്ലെങ്കില്‍ ജീപ്പ് ഉപയോഗിക്കേണ്ടി വരും. ഇവിടം സന്ദര്‍ശിക്കുന്നതിനു ഒരുങ്ങിയപ്പോള്‍ ഒരു വാഹനം ഉപയോഗിച്ചു അങ്ങോട്ട് പോകുന്നത് പ്രായോഗികമായി ബുദ്ധിമുട്ടായതിനാല്‍ താഴെ കക്കാട് നിന്നും അകമ്പുഴയിലേക്ക് അര കിലോമീറ്റര്‍ ദൂരം വരെ ബൈക്കോടിച്ച് തുടര്‍ന്ന് നടക്കുന്നതിനു തീരുമാനിച്ചു, കൂടെ കേരഫെഡ് അക്കൌണ്ടിനേയും കൂടെ കൂട്ടി. ഇത്തരം സ്ഥലങ്ങളിലേക്ക് ഒറ്റക്ക് പോകുന്നത് റിസ്കായതിനാലാണ് ഒരാളെയും കൂടെ കൂട്ടിയത്. കാട്ടു പന്നിയും ചിലപ്പോള്‍ ആനയുടെ ശല്യവുമുള്ള പ്രദേശമാണ്. അപകടം പറ്റിയാല്‍ ആരും സഹായിക്കാന്‍ എത്തിച്ചേരാത്ത സ്ഥലമാണ്. ഈ പറഞ്ഞ സ്ഥലത്ത് മുന്‍ കാലങ്ങളില്‍ ക്യഷിക്കാര് അവിടെ കുടുംബവുമൊത്ത് താമസിച്ച് ക്യഷി ചെയ്തു വന്നിരുന്നു. ഇപ്പോള്‍ പേരിനു പോലും ആരും താമസിക്കുന്നില്ല. എല്ലാവരും താഴെ കൂമ്പാറയിലും കക്കാടുമായി വീടുകള്‍ വെച്ചു. ക്യഷിചെയ്യാന്‍ വേണ്ടി മാത്രം പകല്‍ സമയത്ത് ഇവിടേക്ക് വരും. ചിലര്‍ ചിലദിവസങ്ങളില്‍ ഇവിടെയുള്ള പഴയ വീടുകളീല്‍ കഴിയുകയും ചെയ്യും. അങ്ങനെയുള്ള രണ്ട് കര്‍ഷകരുടെ ക്യഷിയിടത്തിലേക്ക് ഈ യാത്രയില്‍ എത്തിയപ്പോള്‍ കണ്ട കാര്യമാണ് ഈ ലേഖനം എഴുതാന്‍ കാരണമായത്.
18 Mar 2015
പനക്കച്ചാല്‍ക്കുന്നിലെ അടുക്കളത്തോട്ടം

രാഷ്ട്രീയം മാത്രമല്ല ക്യഷിയും തനിക്കു വഴങ്ങുമെന്നു തെളിയിക്കുകയാണ് മനോജ് വാലുമണ്ണില്‍. ആര് എസ് പി നേതാവായ ഇദ്ദേഹത്തിന്റെ കൂടരഞ്ഞി പനക്കച്ചാലുള്ള അടുക്കളത്തോട്ടം വളരെ മനോഹരമായിത്തന്നെയാണ് വീടിനോട് കയറിവരുന്ന വഴിയുടെ ഇരു വശങ്ങളിലുമായി ക്രമീകരിച്ചിരിക്കുന്നത്. പയര്‍, പാവല്‍, പടവലം, വഴുതന, തക്കാളി, മുളക് തുടങ്ങിയ മണ്ണിലും ചാക്കിലും ഗ്രോ ബാഗിലുമായി ഇവിടെ വളരുന്നു. ഇവിടെ കൂടരഞ്ഞി ക്യഷിഭവനില്‍ നിന്നും സമഗ്ര പച്ചക്കറി വികസന പദ്ധതി പ്രകാരം ലഭിച്ച ഗ്രോബാഗും ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
16 Mar 2015
കരിങ്കുറ്റിയില്‍ അടുക്കളത്തോട്ടമൊരുക്കി ജെയ്സണ്‍
കൂടരഞ്ഞി ബൈപ്പാസ് റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ കരിങ്കുറ്റി
ഭാഗത്തുള്ള ജെയ്സണ്‍ വാഴയില്‍ എന്ന കര്‍ഷകന്റെ ക്യഷിയിടവും അതിലെ
പച്ചക്കറികളും ശ്രദ്ധയില്‍പ്പെടാതിരിക്കില്ല. നീളം കുറഞ്ഞ പടവലം തൂങ്ങി
നില് ക്കുന്നതു കാണുമ്പോള്‍ തന്നെ എല്ലാവരുടെയും കണ്ണുകള്‍ അതിലുടക്കും.
സാധാരണ നീളം കൂടിയ പടവലം കണ്ടിട്ടുള്ളവര്‍ക്ക് ഇതൊരു പുതുമയാണ്.
പടവലത്തിന്റെ പന്തലില്‍ തൂക്കിയിട്ടിരിക്കുന്ന ഫിറമോണ്‍ കെണി പുതിയ
അറിവുകള്‍ പ്രയോജനപ്പെടുത്തുന്ന കര്ഷകന് അവിടെയുണ്ടെന്ന്
സൂചിപ്പിക്കുന്നു. അതോടൊപ്പം തന്നെ തന്റെ പച്ചക്കറിത്തോട്ടത്തിനു ചുറ്റും
മഞ്ഞപ്പൂക്കളുണ്ടാകുന്ന ചെടികള്‍
13 Mar 2015
പച്ചക്കറിക്ക്യഷിയുടെ ആവേശത്തില്‍ ഒരു കുരുന്ന്... മുക്കം സി ടി വിയില്‍ വാര്‍ത്തയായപ്പോള്‍
11 Mar 2015
നായാടംപൊയിലിലെ പച്ചക്കറിയുടെ ഹരിതാഭ
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ ഏറ്റവും ഉയരം കൂടിയതും ഏറ്റവും അകലെയുള്ളതുമായ പ്രദേശമാണ് നായാടംപൊയില്‍. കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലും മലപ്പുറം ജില്ലയിലെ ചാലിയാര്‍ പഞ്ചായത്തിലുമായി കിടക്കുന്ന ഈ പ്രദേശം എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള സ്ഥലമാണ്. കൂടരഞ്ഞിയില്‍ നിന്ന് ഏകദേശം ഇരുപത് കിലോമീറ്ററിനു മേലെ സഞ്ചരിച്ചാലെ ഇവിടെയെത്താന്‍ കഴിയുകയുള്ളൂ. അതു കൊണ്ടു തന്നെ ഇവിടെ പെട്ടെന്ന് ക്യഷിഭവനില്‍ നിന്നും പരിശോധനകള്‍ക്ക് എത്താന്‍ കഴിയാറില്ല. ഈ പ്രദേശത്ത് നിന്നും അപേക്ഷകള്‍ വരുമ്പോള്‍ എല്ലാം ഒന്നിച്ച് നോക്കാറാണ് പതിവ് . അതുകൊണ്ട് തന്നെ നായാടംപൊയിലില്‍ നിന്ന് കൂവ്വപ്പാറയില്‍ ഷൈനിന്റെയും ജെസ്സിയുടെയും പച്ചക്കറിക്ക്യഷി വികസന പദ്ധതിയിലുള്‍പ്പെടുത്തിയ അപേക്ഷ ലഭിച്ചപ്പോള്‍ അവിടെ നിന്ന് മറ്റ് അപേക്ഷകള്‍ ലഭിക്കുമ്പോള്‍ അവയുടെ കൂടെ പരിശോധന നടത്താമെന്ന് തീരുമാനിക്കുകയാണ് ചെയ്തത്.
9 Mar 2015
ടെറസ്സില്‍ പച്ചക്കറിത്തോട്ടമൊരുക്കി സന്തോഷ് പൊട്ടനാനിക്കല്‍
കൂടരഞ്ഞിയിലെ ഓട്ടോ ഡ്രൈവറാണ് സന്തോഷ്. ഓട്ടോയോടിക്കുമ്പോഴും സന്തോഷിന്റെ മനസ്സ് ക്യഷിയിലാണ്. അദ്ദേഹം തന്റെ ജോലിക്കിടയിലും സ്വന്തമായുള്ള 20 സെന്റ് സ്ഥലത്ത് വിള വൈവിധ്യമൊരുക്കുകയാണ് ചെയ്യുന്നത്. ടെറസ്സിലും മുറ്റത്തുമായി വിവിധ തരം വിളകളാണ് ക്യഷി ചെയ്തു വരുന്നത്. പച്ചക്കറിക്ക്യഷി ചെയ്യുന്നതിനായി മോഹമുദിച്ചപ്പോള് ആകെയുള്ള സ്ഥലത്ത് വീടു നില്ക്കുന്ന സ്ഥലം കഴിഞ്ഞ് കുറച്ചു ഭാഗം മാത്രമേ പച്ചക്കറിക്ക്യഷിക്കു അനുയോജ്യമായ സ്ഥലമുള്ളൂ. വിശാലമായി കിടക്കുന്ന ടെറസ്സ് കണ്ടപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ല ടെറസ്സില്‍ ക്യഷി ചെയ്യാന്‍ തീരുമാനിച്ചു. ആദ്യം ടെറസ്സില്‍ കട്ടിയേറിയ സില്പോളിന് ഷീറ്റ് വിരിച്ചു തുടര്‍ന്ന് മണ്ണ് ടിപ്പറില്‍ കൊണ്ടു വന്ന് ടെറസ്സിലേക്കു കയറ്റി. കുറേ സിമന്റ് പൈപ്പുകളും ഇറക്കി അതിലെല്ലാം പച്ചക്കറികള്‍ നട്ടു. പൈപ്പുകളില്‍ കോഴിവളവും മണ്ണും കലര്‍ത്തിയാണ് നിറച്ചത്. പൈപ്പുകള്‍ ടെറസ്സിലും വീടിനു ചുറ്റുമായി വിന്യസിച്ചു. തുടര്‍ന്ന് ടെറസ്സിലേക്ക് പച്ചക്കറിത്തൈകള്‍ നട്ട് ക്യഷി വിപുലപ്പെടുത്തി.
4 Mar 2015
അനുകരിക്കാന്‍ ഒരു അടുക്കളത്തോട്ടം ...
നല്ല വെയിലുള്ള സ്ഥലമില്ലാത്തതിനാല്‍ പച്ചക്കറിക്ക്യഷി ചെയ്തില്ല, എങ്ങനെ ചെയ്താലും കീട,രോഗ ബാധയാണ് എന്നു പറയുന്നവര്‍ക്ക് അനുകരിക്കാന്‍ ഒരു മാത്യക. കൂടരഞ്ഞി കാരാട്ടുപാറയില്‍ റോബിന് തറപ്പേല്‍ എന്ന കായികാധ്യാപകന്റെ മുറ്റവും ടെറസ്സും മുഴുവനും പച്ചക്കറിക്ക്യഷിയാണ്. അഞ്ചു സെന്റിനടുത്തുള്ള പുരയിടത്തില്‍ അദ്ദേഹം പയര്‍, പാവല്‍, പടവലം, ചുരക്ക, ചീര, ചതുരപ്പയര്‍ , സൊയാബീന്‍, മുളക്, കാബേജ്, കോളിഫ്ലവര്‍, തക്കാളി, വഴുതിന തുടങ്ങിയ വിളകള്‍ ക്യഷി ചെയ്തു വരുന്നു. മികച്ച വിളവാണ് അദ്ദേഹത്തിന് ഈക്കൊല്ലം ലഭിച്ചത്. കൂടരഞ്ഞി ക്യഷിഭവനിലൂടെ ക്യഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതി പ്രകാരം ലഭിച്ച തൈകളും മറ്റ് സ്രോതസ്സുകളില്‍ നിന്നും ലഭിച്ച വിത്തുകളുമാണ്, ഈ ക്യഷിക്കുപയോഗിച്ചിരിക്കുന്നത്. ജൈവ
2 Mar 2015
പച്ചക്കറിക്ക്യഷിയുടെ ആവേശത്തില്‍ ഒരു കുരുന്ന്....
സ്കൂളില്‍ ഒന്നാം ക്ലാസ്സുകാരന് പക്ഷേ ക്യഷിയില്‍ പത്താം ക്ലാസ്സുകാരന് അതാണ് മുഹമ്മദ് ഷെമീമെന്ന കുരുന്നിന്റെ വീട്ടിലെ ടെറസ്സിലേക്ക് കയറുമ്പോള്‍ മനസ്സില്‍ തോന്നുക. താഴെക്കൂടരഞ്ഞി ദാറുല്‍ ഉലൂം എല്‍ പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായ ഷെമീമിന്റെ വീട്ടിലെ ടെറസ്സില്‍ പയര്‍, പാവല്‍, പടവലം, മുളക്, വഴുതന, കോളിഫ്ലവര്‍, കാബേജ്, വെള്ളരി തുടങ്ങി ഒരു വീട്ടില്‍ വേണ്ട എല്ലാ വിളകളും വളരുന്നു. കൂടരഞ്ഞി നമ്പ്യാര്‍ത്തൊടി വീട്ടില്‍ ഫൈസലിന്റെ മകനാണ് ഷെമീം. ഉമ്മ ആയിഷ വല്ല്യുപ്പ മുഹമ്മദ് വല്ല്യുമ്മ ആമിന എന്നിവരും ഷെമീമിനു പ്രോത്സാഹനം നല്കി ഒപ്പമുണ്ട്. സമഗ്ര പച്ചക്കറി വികസന പദ്ധതി പ്രകാരം കൂടരഞ്ഞി ക്യഷിഭവന്‍ മുഖേന സ്കൂളില്‍ വിതരണം ചെയ്ത വിത്തുകളാണ് നമ്പ്യാര്‍ത്തൊടി വീട്ടില്‍ അടുക്കളത്തോട്ടമൊരുങ്ങുന്നതിന് നിമിത്തമായത്. സ്കൂളില്‍ നിന്നും ലഭിച്ച വിത്തുകളുപയോഗിച്ച് ടെറസ്സിലെ വിശാലമായ സ്ഥലത്ത് പച്ചക്കറിക്ക്യഷി ചെയ്യുന്നതിന് കുടുംബാംഗങ്ങളെല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചു.
Subscribe to:
Posts (Atom)