ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

16 Mar 2015

കരിങ്കുറ്റിയില്‍ അടുക്കളത്തോട്ടമൊരുക്കി ജെയ്സണ്‍


                  കൂടരഞ്ഞി ബൈപ്പാസ് റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ കരിങ്കുറ്റി ഭാഗത്തുള്ള ജെയ്സണ്‍  വാഴയില്‍ എന്ന കര്‍ഷകന്റെ ക്യഷിയിടവും അതിലെ പച്ചക്കറികളും ശ്രദ്ധയില്‍പ്പെടാതിരിക്കില്ല. നീളം കുറഞ്ഞ പടവലം തൂങ്ങി നില്‍ ക്കുന്നതു കാണുമ്പോള്‍ തന്നെ എല്ലാവരുടെയും കണ്ണുകള്‍ അതിലുടക്കും. സാധാരണ നീളം കൂടിയ പടവലം കണ്ടിട്ടുള്ളവര്‍ക്ക് ഇതൊരു പുതുമയാണ്. പടവലത്തിന്റെ പന്തലില്‍ തൂക്കിയിട്ടിരിക്കുന്ന ഫിറമോണ്‍ കെണി പുതിയ അറിവുകള്‍ പ്രയോജനപ്പെടുത്തുന്ന കര്‍ഷകന്‍  അവിടെയുണ്ടെന്ന് സൂചിപ്പിക്കുന്നു. അതോടൊപ്പം തന്നെ തന്റെ പച്ചക്കറിത്തോട്ടത്തിനു ചുറ്റും മഞ്ഞപ്പൂക്കളുണ്ടാകുന്ന ചെടികള്‍
ക്യഷി ചെയ്തിട്ടുണ്ട്. പച്ചക്കറികളെ അക്രമിക്കാന്‍ വരുന്ന കീടങ്ങളെ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് ഇത്തരം ചെടികള്‍ വളര്‍ത്തുന്നത്. വിശാലമായി കിടക്കുന്ന പറമ്പില്‍ പുതിയ റബര്‍ ക്യഷിചെയ്തതിന്റെ ഇടക്കായി വാഴയും പയര്‍ ക്യഷിയും  ചെയ്ത് മുഴുവന്‍ സ്ഥലവും അദ്ദേഹം ഉപയോഗപ്പെടുത്തുന്നുണ്ട്. വീട്ടാവശ്യത്തിനായി ചോളം, കാബേജ്, കോളിഫ്ലവര്‍, തക്കാളി, വെണ്ട തുടങ്ങിയവയും ക്യഷി ചെയ്യുന്ന അദ്ദേഹം ഒരു മാത്യകയാക്കാവുന്ന വ്യക്തിത്വമാണ്.




മിഷേല്‍ ജോര്‍ജ്, ക്യഷി അസ്സിസ്റ്റന്റ്.