ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

4 Mar 2015

അനുകരിക്കാന്‍ ഒരു അടുക്കളത്തോട്ടം ...

           
               നല്ല വെയിലുള്ള സ്ഥലമില്ലാത്തതിനാല്‍ പച്ചക്കറിക്ക്യഷി ചെയ്തില്ല, എങ്ങനെ ചെയ്താലും കീട,രോഗ ബാധയാണ് എന്നു പറയുന്നവര്‍ക്ക് അനുകരിക്കാന്‍ ഒരു മാത്യക. കൂടരഞ്ഞി കാരാട്ടുപാറയില്‍ റോബിന്‍ തറപ്പേല്‍ എന്ന കായികാധ്യാപകന്റെ മുറ്റവും ടെറസ്സും മുഴുവനും പച്ചക്കറിക്ക്യഷിയാണ്. അഞ്ചു സെന്റിനടുത്തുള്ള പുരയിടത്തില്‍ അദ്ദേഹം പയര്‍, പാവല്‍, പടവലം, ചുരക്ക, ചീര, ചതുരപ്പയര്‍ , സൊയാബീന്‍, മുളക്, കാബേജ്, കോളിഫ്ലവര്‍, തക്കാളി, വഴുതിന തുടങ്ങിയ വിളകള്‍ ക്യഷി ചെയ്തു വരുന്നു. മികച്ച വിളവാണ് അദ്ദേഹത്തിന് ഈക്കൊല്ലം ലഭിച്ചത്. കൂടരഞ്ഞി ക്യഷിഭവനിലൂടെ ക്യഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതി  പ്രകാരം ലഭിച്ച തൈകളും മറ്റ് സ്രോതസ്സുകളില്‍ നിന്നും ലഭിച്ച വിത്തുകളുമാണ്, ഈ ക്യഷിക്കുപയോഗിച്ചിരിക്കുന്നത്. ജൈവ
വളം  മാത്രം ഉപയോഗിച്ചുള്ള ഈ ക്യഷിയില്‍ ചാണകത്തിന്റെ സ്ലറിയാണ് പ്രധാന വളമായി ഉപയോഗിക്കുന്നത്. കീടരോഗ ബാധക്കെതിരായി മാര്‍ക്കറ്റില്‍ ലഭിക്കുന്ന ജൈവ കീട നാശിനികള്‍ ഉപയോഗിക്കുന്നു അതോടൊപ്പം സ്വദേശമായ പുല്ലൂരാംപാറയില്‍ വാഴക്ക്യഷി ചെയ്യുന്ന അദ്ദേഹം ഏതു ക്യഷിയും തനിക്ക് വഴങ്ങുമെന്ന് തെളിയിക്കുന്നു. യു കെയില്‍ നിന്ന് തിരിച്ച് വന്ന് കുടുംബവുമൊത്ത് കൂടരഞ്ഞിയില്‍ സ്ഥിര താമസമാക്കിയ അദ്ദേഹത്തിന്റെ ക്യഷി അയല്‍പക്കക്കാര്‍ക്കും ഒരു മാത്യകയായി മാറി, അവരും പച്ചക്കറിക്ക്യഷി ആരംഭിച്ചു. റോബിന്റെ ടെറസ്സില്‍ നിന്നും നോക്കുമ്പോള്‍ തൊട്ടടുത്ത വീടുകളില്‍ പയറും പാവലും ,ചുരക്കയുമൊക്കെ കായ്ച്ചു കിടക്കുന്നതു കാണാം. ഇദ്ദേഹത്തെപ്പോലെ ലഭ്യമായ സ്ഥലത്ത് അടുക്കളത്തോട്ടമുണ്ടാക്കാന്‍ കാണിക്കുന്ന താല്‍പ്പര്യം നമ്മളോരുത്തര്‍ക്കുമുണ്ടെങ്കില്‍   നമ്മുടെ വീടുകളില്‍ വിഷാംശമുള്ള പച്ചക്കറികളോട് ഗുഡ്ബൈ പറയാം .







മിഷേല്‍ ജോര്‍ജ് , ക്യഷി അസ്സിസ്റ്റന്റ്