ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

24 Mar 2015

വാഴത്തോപ്പിലെ പച്ചക്കറിക്ക്യഷി..


                       കൂടരഞ്ഞിയിലെ അങ്ങാടിയോടടുത്ത സ്ഥലങ്ങള്‍ മുന്‍പ് എറ്റവും നല്ല ക്യഷിയിടങ്ങളായിരുന്നു. ഇപ്പോള്‍ കൂടുതല്‍ സ്ഥലങ്ങളും റിയല്‍ എസ്റ്റേറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.  ജനങ്ങളുടെ ഈ പ്രവണതയില്‍ നിന്നും വ്യത്യസ്തമായി ചിന്തിക്കുകയാണ് കൂടരഞ്ഞിയിലെ ഫ്രാന്‍സിസ് മലപ്രവനാല്‍ എന്ന കര്‍ഷകന്‍. കൂടരഞ്ഞി ടൌണിനടുത്ത് കരിങ്കുറ്റിയില്‍ തന്റെ ക്യഷിയിടത്തില്‍ വാഴക്ക്യഷിയോടൊപ്പം തന്നെ ഇടവിളയായി പച്ചക്കറിയും ക്യഷി ചെയ്തുകൊണ്ട് ക്യഷിയിടം മുഴുവനും ഉപയോഗപ്പെടുത്തി അദ്ദേഹം മാത്യകയാവുകയാണ്. തക്കാളി, വെണ്ട, പയര്‍,പാവല്‍, കോവല്‍, വഴുതന, മുളക്, നിത്യ വഴുതന ശൈത്യകാല വിളകളായ കാബേജ്, കോളിഫ്ലവര്‍ എന്നിവ അദ്ദേഹത്തിന്റെ ക്യഷിയിടത്തില്‍ കരുത്തോടെ വളരുന്നു. ഒരു ക്ഷീര കര്‍ഷകന്‍  കൂടെയായ അദ്ദേഹം തന്റെ ക്യഷിയിടത്തില്‍ പുല്‍ക്ക്യഷി നടത്തി പശുവിന് ആവശ്യമായ പുല്ലു കൂടി ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നു. ചാണകത്തിന്റെ സ്ലറി വളമായി ഉപയോഗിക്കുന്ന ഇദ്ദേഹം ജൈവ മാത്യക പിന്തുടരാനാണ് താല്‍പ്പര്യപ്പെടുന്നത്. ഇദ്ദേഹത്തിന്റെ പച്ചക്കറിത്തോട്ടത്തിന് കൂടരഞ്ഞി ക്യഷിഭവന്‍ സമഗ്ര പച്ചക്കറി വികസന പദ്ധതിയില്‍ സ്കാറ്റേര്‍ഡ് ക്ലസ്റ്റര്‍ വിഭാഗത്തിലുള്‍പ്പെടുത്തി ധനസഹായവും അനുവദിച്ചിട്ടുണ്ട്. അതോടൊപ്പം ക്യഷി വകുപ്പ് ഈക്കൊല്ലം നടപ്പില്‍ വരുത്തുന്ന ക്രോപ് ഹെല്‍ത്ത് മാനേജ്മെന്റ് പദ്ധതിയില്‍ ഇദ്ദേഹത്തെ ഉള്‍പ്പെടുത്തി ഇദ്ദേഹത്തിന്റെ പരിശ്രമത്തെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.




മിഷേല്‍ ജോര്‍ജ്, ക്യഷി അസ്സിസ്റ്റന്റ്