ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

18 Mar 2015

പനക്കച്ചാല്‍ക്കുന്നിലെ അടുക്കളത്തോട്ടം

                      
        രാഷ്ട്രീയം മാത്രമല്ല ക്യഷിയും തനിക്കു വഴങ്ങുമെന്നു തെളിയിക്കുകയാണ് മനോജ് വാലുമണ്ണില്‍. ആര്‍ എസ് പി നേതാവായ ഇദ്ദേഹത്തിന്റെ കൂടരഞ്ഞി പനക്കച്ചാലുള്ള അടുക്കളത്തോട്ടം വളരെ മനോഹരമായിത്തന്നെയാണ് വീടിനോട് കയറിവരുന്ന വഴിയുടെ ഇരു വശങ്ങളിലുമായി ക്രമീകരിച്ചിരിക്കുന്നത്. പയര്‍, പാവല്‍, പടവലം, വഴുതന, തക്കാളി, മുളക് തുടങ്ങിയ മണ്ണിലും ചാക്കിലും ഗ്രോ ബാഗിലുമായി ഇവിടെ വളരുന്നു. ഇവിടെ കൂടരഞ്ഞി ക്യഷിഭവനില്‍ നിന്നും സമഗ്ര പച്ചക്കറി വികസന പദ്ധതി പ്രകാരം ലഭിച്ച ഗ്രോബാഗും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 

             പൂര്‍ണ്ണമായും ജൈവ വളം മാത്രമുപയോഗിച്ചുള്ള ഈ ക്യഷിയില്‍ ചാണകം, ഗോമൂത്രം, കടലപ്പിണ്ണാക്ക്, എന്നിവയുടെ സ്ലറിയാണ് പ്രധാന വളമായി ഉപയോഗിക്കുന്നത്. അതോടൊപ്പം കോഴിക്കാഷ്ഠവും ഇവിടെ വളമായി ഉപയോഗിക്കുന്നുണ്ട്. കൂടരഞ്ഞി ക്യഷിഭവനില്‍ നിന്നും നിര്‍ദ്ദേശിച്ചതനുസരിച്ച് തയ്യാറാക്കിയ ഫിഷ് അമിനോ ആസിഡ് ഇവിടെ ചെടികളുടെ വളര്‍ച്ചക്കും കീടരോഗ നിയന്ത്രണത്തിനുമായി ഉപയോഗിക്കുന്നു. ഈ മിശ്രിതം തോട്ടത്തില്‍ ചെടികളുടെ വളരെയധികം ഗുണം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. കൂടരഞ്ഞി പനക്കച്ചാല്‍ കുന്നിന്റെ നെറുകയിലുള്ള ഇദ്ദേഹത്തിന്റെ ക്യഷിയിടത്തില്‍ പച്ചക്കറികള്‍  മാത്രമല്ല വിളയുന്നത്. തെങ്ങ്, ജാതി, കുരുമുളക്, റബ്ബര്‍ എന്നിവ ഈ ക്യഷിയിടത്തില്‍ കരുത്തോടെ തഴച്ചു വളരുന്നു. അതോടൊപ്പം റംബൂട്ടാന്‍, മാംഗോസ്റ്റീന്‍ , മിനിയേച്ചര്‍ ഓറഞ്ച്, പേര, ചാമ്പ തുടങ്ങിയ ഫലവ്യക്ഷങ്ങളും വളരുന്നു. മത്സ്യക്ക്യഷിയില്‍ താല്‍പ്പര്യമുള്ള ഇദ്ദേഹം കോണ്‍ക്രീറ്റ് ടാങ്ക് നിര്‍മ്മിച്ച് കട് ല, ഫിലോപ്പിയ തുടങ്ങിയ ഇനങ്ങള്‍ വളര്‍ത്തുന്നു  അതോടൊപ്പം പശു, കോഴി, വാത്ത, ടര്‍ക്കി, താറാവ്തുടങ്ങിയവയെയും വീട്ടാവശ്യത്തിനായി ഇവിടെ വളര്‍ത്തുന്നുണ്ട്. ക്യഷിയില്‍ കൂട്ടായി ഭാര്യ  സീമ, മകന്‍ ജീവന്‍, പിതാവ് ജോസ് , മാതാവ് ത്രേസ്സ്യാമ്മ തുടങ്ങിയവര്‍ ഒപ്പമുണ്ട്







ക്യഷി ഓഫീസര്‍ ജിഷ പിജി ക്യഷിയിടം സന്ദര്‍ശിക്കുന്നു

 മിഷേല്‍ ജോര്‍ജ്, ക്യഷി അസ്സിസ്റ്റന്റ്