ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

22 Mar 2015

പച്ചക്കറിക്ക്യഷി തൂടരുന്നു...


                   കൂടരഞ്ഞി ക്യഷിഭവനില്‍ ഗ്രോബാഗും മറ്റുമുപയോഗിച്ചുള്ള ക്യഷി തുടരുകയാണ്. വെയിലിന്റെ കാഠിന്യം ഏറിയതിലും ജലലഭ്യത കുറയുമെന്ന പേടിയിലും നിന്നാണ് ഇപ്പോള്‍ ക്യഷിഭവനില്‍ വഴുതനയും, തക്കാളിയും, മുളകും, ചീരയുമൊക്കെ തഴച്ചു വളരുന്നത്. കൂടെ പന്തലില്‍ കോവല്‍ കയറി വരുന്നുണ്ട് അത് കായ്ച്ചു തുടങ്ങി, പടവലം അവിടവിടായി കായ്ച്ച് തൂങ്ങുന്നുണ്ട്. വെയിലു കുറവായ ഭാഗത്താണെങ്കിലും പാവല്‍ ആവശ്യത്തിന് കായ്ക്കുന്നുണ്ട്. ഗ്രോ ബാഗുകളില്‍ ഇടവിള എന്ന രീതിയില്‍ ചുവന്ന ചീരയും ക്യഷി ചെയ്യുണ്ട് ഒരു ക്യഷിയിടത്തിലെ മുഴുവന്‍ സ്ഥലവും ഉപയോഗപ്പെടുത്തി ക്യഷി ചെയ്യണം എന്നു പറയുന്നതു പോലെ ഗ്രോ ബാഗിലെ മുഴുവന്‍ സ്ഥലവും ഇവിടെ ഉപയോഗപ്പെടുത്തിയിരിക്കുന്നു കിടങ്ങള്‍ക്കെതിരെ പരീക്ഷണാടിസ്ഥാനത്തില്‍
മഞ്ഞക്കെണിയും കായീച്ചക്കെതിരെ ക്യൂലുര്‍ ഫിറമോണ്‍ കെണിയും തൂക്കിയിട്ടുണ്ട്. ഫിറമോണ്‍ കെണിയില്‍ കായീച്ചകള്‍ കുടുങ്ങുന്നു. ഇത് ക്യഷിഭവനില്‍ വരുന്ന കര്‍ഷകര്‍ക്ക് പുതിയ അറിവായി മാറുകയും ചെയ്യുന്നുണ്ട് . ഒരു ബോര്‍ഡ് എടുത്ത് അതില്‍ മഞ്ഞ പെയിന്റടിച്ച് ആവണക്കെണ്ണ പുരട്ടിയാണ് മഞ്ഞക്കെണി തയ്യാറാക്കിയിരിക്കുന്നത്. കീടങ്ങള്‍ മഞ്ഞനിറത്താല്‍  ആകര്‍ഷിക്കപ്പെട്ട് എത്തുമ്പോള്‍ എണ്ണ പുരട്ടിയിരിക്കുന്ന ബോര്‍ഡില്‍ കുടുങ്ങുന്നു എന്ന ലളിതമായ കാര്യമാണ് ഇവിടെ പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. സാധാരണക്കാരായ കര്‍ഷകര്‍ക്ക് തീര്‍ച്ചയായും പുതിയ അറിവുകളാണ് ഇത്തരം കെണികള്‍ എന്നത് അവരുടെ സംസാരത്തില്‍ നിന്നും മനസ്സിലാകാറുണ്ട്. ക്യഷി ഓഫീസര്‍ ജിഷ പി ജി മുന്‍കൈയ്യെടുത്ത് ചെയ്യുന്ന ഈ പച്ചക്കറിത്തോ ട്ടത്തിന്റെ എല്ലാമെല്ലാമായി നില്‍ക്കുന്നത് ഇവിടുത്തെ പി ടി എസ്സായ അയ്യപ്പനാണെന്നത് പറയാതെ വയ്യ.